ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ?എങ്കിൽ ഇതാ ഈ ഒറ്റമൂലികൾ കഴിച്ചാൽ നല്ല ഉറക്കം കിട്ടും

 


നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവ് മൂലം ക്ഷീണം ഉൾപ്പെടെ നിരവധിയായ ആരോഗ്യപ്രശ്നങ്ങളാണ് ആളുകളിൽ ഉണ്ടാക്കുന്നത്.ഉറക്കക്കുറവ് നമ്മുടെ മുഖത്തെയും, ശരീരത്തിലെയും സൗന്ദര്യം നശിപ്പിക്കുകയും,കൂടാതെ സ്ഥിരമായ ഉറക്കക്കുറവ് ഇല്ലാത്ത പല രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുന്നു. ഈ ഉറക്കക്കുറവ് പരിഹരിക്കാൻ പലരും പല വഴികൾ തേടാറുണ്ട്.ഉറക്കക്കുറവിന് ഉറക്കഗുളിക ഉൾപ്പെടെയുള്ള കഴിക്കുന്നത് പിന്നീട് പല അപകടങ്ങളിലേക്കും നയിച്ചേക്കാം. അമിതമായി കഴിച്ചാൽ അത് മരണകാരണവും ആയി മാറുന്ന സ്ഥിതിവിശേഷവും ഉണ്ട്.



ഉറക്കക്കുറവിന് പരിഹാരം എന്താണെന്ന് അറിയുവാൻ പലരും പല കാര്യങ്ങൾ തേടുകയും, പലവഴികളും അന്വേഷിച്ചു ചെല്ലുകയും ചെയ്യുന്നു. എന്നാൽ ഉറക്കക്കുറവിന് ഉത്തമ പരിഹാരം ഒറ്റമൂലികളിൽ ഒരു പരിധിവരെ ഉണ്ട്. ഉറക്കക്കുറവിന് പരിഹാരം ആകുന്ന ചില ഒറ്റമൂലികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ആദ്യം തന്നെ പാലും തേനും വെച്ചുള്ള ഒരു ഒറ്റമൂലി ആണ് പറയുന്നത്. രാത്രിയിൽ ഉറക്കം വരാത്തവർ നാഴി പശുവിൻ പാല് കാച്ചി ഒരു സ്പൂൺ ചെറു തേൻ ഒഴിച്ച് രാത്രി കഴിച്ചു കിടന്നാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്.അടുത്ത ജാതി കുറിച്ചുള്ള ഒരു കോമ്പിനേഷനാണ്. ഉണക്കയോ, പച്ചയോ ആയ ജാതിക്ക പച്ചവെള്ളത്തിൽ അരച്ച് ചന്ദനം പോലെയാക്കി ഇരു ചെന്നിയിലും പുരട്ടിയശേഷം കിടക്കുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കുന്നതാണ്.
ഇരട്ടിമധുരം വെച്ചുള്ള ഒരു ഒറ്റമൂലി ആണ് അടുത്തത്.നാഴി പശുവിൻ പാലിൽ നാഴി വെള്ളവും ചേർത്ത്, അതിൽ മൂന്ന് ഗ്രാം ഇരട്ടിമധുരം പൊടിച്ചതും ചേർത്ത് തിളപ്പിച്ച് പകുതി ആക്കിയെടുക്കുക, പാൽ തണുത്തശേഷം രാത്രി കഴിച്ചിട്ട് കിടന്നാൽ നല്ല ഉറക്കം ലഭിക്കും. അതുപോലെ വെള്ള കിസ്മിസ് വെച്ചുള്ള ഒരു ഒറ്റമൂലിയാണ്‌,നാഴി പശുവിൻ പാൽ തിളപ്പിച്ച് ഇറക്കിയ ഉടനെ ഒരു ടീസ്പൂൺ വെള്ള കിസ്മിസ് അതിലിട്ട്, അതിനുശേഷം പാത്രം അടച്ചുവയ്ക്കുക.പാൽ തണുത്ത ശേഷം പാലും, കിസ്മസും ഉറങ്ങാൻ നേരത്ത് കഴിച്ചു കിടന്നാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്.ഇനി വെള്ളരിക്കാ കുഴമ്പ് എന്ന ഒറ്റമൂലി,ഒരു വെള്ളരിക്കാ തൊലി കളഞ്ഞശേഷം കല്ലിൽ വച്ച് നന്നായി അരച്ചെടുക്കുക.ഇത് ഉറങ്ങാൻ നേരം ഉള്ളം കാലിൽ പുരട്ടി കിടന്നാൽ മതിയാകും.
അടുത്തതായി ശർക്കര കൊണ്ടുള്ള ഒരു ഒറ്റമൂലിയാണ്.നാഴി പശുവിൻ പാലിൽ 10 ഗ്രാം ശർക്കര ചേർത്ത് കാച്ചി എടുക്കുക,ഇത് രാത്രി കഴിച്ച ശേഷം ഉറങ്ങാൻ കിടക്കുക.ഇനി എല്ലാവരും ചെയ്യുന്ന, ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് കുളിക്കുക എന്നത്.രാത്രിയിൽ ഉറക്കം കിട്ടാതെ വരുമ്പോൾ ഉറങ്ങാൻ പോകുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ കുളിച്ചാൽ നല്ല ഉറക്കം കിട്ടും.വഴുതന വെച്ചുള്ള ഒറ്റമൂലിയാണ് അവസാനമായി.രണ്ട് വഴുതനങ്ങ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുതേൻ ചേർത്ത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും. ഇവയാണു ഉറക്കക്കുറവിന് പരിഹാരം ആയ ഒറ്റമൂലികൾ.

Comments