കടയോ കോഴിയോ താറാവോ ???? ഇതിൽ ഏറ്റവും നല്ല മുട്ടയേത് ??അതിന്റെ ഗുണദോഷങ്ങൾ !!!.

 

ശരീരത്തിനു ആവശ്യമായ പ്രൊടീൻ തരുന്ന മികച്ച ഭക്ഷണമാണ് മുട്ട.മുട്ടയുടെ വെള്ളയാണ് പ്രൊടീൻ ഘടകത്തിന്റെ കേന്ദ്രം.എന്നാൽ എല്ലാവരും ചോദിക്കുന്ന ഒരു സംശയമാണ് കാട മുട്ടയാണോ കോഴി മുട്ടയാണോ താറാവ് മുട്ടയാണോ ഏറ്റവും നല്ലതെന്ന്.



കാട മുട്ടയെ സംമ്പതിച്ച് പ്രചരിപ്പിക്കുന്നതിലെ വസ്തുത എന്താണ്? ആയിരം കോഴിയ്ക്ക് അര കാട എന്ന പഴചൊല്ല് കേട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും.സാധാരണ കോഴി മുട്ടയെക്കാൾ ഇരട്ടി വില നൽകേണ്ടി വരും കാട മുട്ടയ്ക്ക്. കാട മുട്ടയുടെ പ്രത്യകത എന്താന്നുവെച്ചാൽ മുട്ടയുടെ വെള്ളയിലും മഞ്ഞയിലും ആൽബബീൻ കണ്ടന്റ് ഒരേ അളവിലാനുള്ളത്.കൂടാതെ ഒരു ഗ്രാം പ്രോടീനും ഒരു ഗ്രാം ഫാറ്റും ഏകദേശം അടങ്ങിട്ടുണ്ട്.
ഒരു കോഴി മുട്ടയുടെ അത്ര കണ്ടന്റ് അവശ്യമുണ്ടെങ്കിൽ 5 കാട മുട്ടയെങ്കിലും വേണം.എന്നാൽ ഒരു കോഴി മുട്ടയെക്കാളും വിറ്റാമിൻസും മിനറൽസും കൂടതലായി കാട മുട്ടയിൽ ഉണ്ട്. കൂടാതെ ഐയെനിന്റെ അളവും സെലിനീയന്റെ അളവും കാട മുട്ടയിൽ കൂടുതലായി ഉണ്ട്.സെലിനീയത്തിന് നമ്മളുടെ ശരീരത്തിൽ ഊർജ ഉത്പാദനത്തിനും തൈറോഡ് ഗന്ധിയുടെ പ്രവർത്തനത്തിനും സഹായകരമായ ഒന്നാണ്.

കൂടാതെ എല്ലിന്റെ വളർച്ചയ്ക്കും ഉറപ്പിനും സഹായകരമായ ഫോസ്ഫോറസും കാട മുട്ടയിൽ കൂടുതലായി അടങ്ങിട്ടുണ്ട്. എന്നാൽ ഇതെല്ലാം പറയുമ്പോളും കോഴി മുട്ടയിൽ ഉള്ളതിനെക്കാൾ കൂടുതൽ കോറോസ്ട്രോൾ കാട മുട്ടയിലുണ്ട്.ഇത് ഏകദേശം 400 മുതൽ 415 മില്ലിഗ്രാം കോറോസ്ട്രോൾ ആണ് കാട മുട്ടയിൽ ഉള്ളത്.അതിനാൽ തന്നെ കാട മുട്ട ധാരാളമായി കഴിച്ചാൽ അത് കോറോസ്ട്രോൾ കൂടാനെ വഴിവെക്കു.
അതുകൊണ്ട് അമിത വണ്ണവും കോറോസ്ട്രോൾ ടെഡിൻസിയുള്ളവരും കാട മുട്ട അധികമായി കഴിക്കുന്നത് ഒഴിവാക്കുനതാണ് നല്ലത്.പ്രോടീൻ വേണമെന്നുള്ളവർ കോഴി മുട്ടയുടെ വെള്ള കഴിക്കുന്നതാണ് ഉത്തമം.കാട മുട്ട സംബന്ധിച്ച്  കുറിച്ച് മറ്റൊരു പ്രചരണമെന്നത് ആസ്മയും തുമ്മലും പതിവായി ഉള്ളവർക്ക് കാട മുട്ട പതിവായി കഴിക്കുന്നത് ആസ്മ രോഗം കുറയാൻ സഹായകരമാണെന്നാണ് പ്രചരണം.
ഇതിൽ വലിയ വസ്തുതയില്ല.ആസ്മയോ അലർജിയോ ഉള്ളവർ കാട മുട്ട കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും മാറ്റം സംഭവിക്കുമെന്ന് ഒരു പഠനമോ കണ്ടെത്തലുകളോ ഇതുവരെ വന്നിട്ടില്ല.എന്നാൽ കൊച്ചു കുട്ടികൾക്ക് കാട മുട്ട ഒന്നോ രണ്ടോ കൊടുക്കുന്നത് നല്ലതാണ്.വളർച്ചയുടെ ഘട്ടത്തിൽ കൊച്ചു കുട്ടികൾക്ക് അതിന്റെ  വെള്ളയും മഞ്ഞയും നൽകുന്നത് ആരോഗ്യത്തോടെ വളരുവാൻ അവരെ സഹായിക്കുന്നതിന് ഉത്തമമാണ്.
ഇനി താറാവ് മുട്ടയുടെ കാര്യം പറയാണെങ്കിൽ കോഴി മുട്ടയെ അപേക്ഷിച്ച് താറാവ് മുട്ടയിൽ പ്രോടീൻ കണ്ടന്റ് കൂടുതലാണ്.മസിൽ വളരാൻ പരിശ്രമിക്കന്നവർക്കും ആഗ്രഹിക്കുന്നവർക്കും അതിന്റെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണ്.എന്നാൽ താറാവ് മുട്ടയുടെ മഞ്ഞയിൽ സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലാണ് എന്നതിനാൽ തന്നെ കോറോസ്ട്രോൾ ഉള്ളവർ താറാവ് മുട്ടയുടെ മഞ്ഞ ഒഴിവാക്കുനതാണ് നല്ലത്.കൂടാതെ താറാവ് മുട്ട മൂലകുരു,അർഷസ് പോലെയുള്ള പ്രശനങ്ങൾക്ക് നല്ലതാണെന്ന പ്രചാരണമുണ്ട്.എന്നാൽ ഈ പ്രചാരണത്തിനു യാതൊരു അടിസ്ഥാനമില്ല എന്നാണ് സത്യം.കോറോസ്ട്രോൾ, അമിത വണ്ണമില്ലാത്തവർക്ക് ദിവസവും മൂന്ന്  കാട മുട്ട കഴിക്കാവുന്നതാണ്.എന്നാൽ ഇതിനോടപ്പം വ്യായാമം ചെയ്യുന്നത് അത്യാവശ്യമാണ്.അതുപോലെ തന്നെ മേൽ പറഞ്ഞ പ്രശനങ്ങൾ ഇല്ലെങ്കിൽ ദിവസവും ഒരു കോഴി മുട്ടയും, താറാവ് മുട്ടയും വെച്ച് കഴിക്കാവുന്നതാണ്.

ആളുകൾ എന്നും ഭയക്കുന്ന കൊളസ്ട്രോളിനും പ്രമേഹത്തെയും ഒക്കെ ചെറുക്കുവാൻ ഉള്ള കഴിവ് വെളുത്തുള്ളിക്ക് ഉണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ഗുണം നൽകുന്നത്. പണ്ടുകാലങ്ങളിൽ വെളുത്തുള്ളി ചുട്ടു കഴിക്കുമായിരുന്നു. ഇപ്പോഴും അങ്ങനെ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. രാവിലെ ഒരല്പം വെളുത്തുള്ളി ചതച്ചു കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ആവശ്യമില്ലാത്ത കൊളസ്ട്രോളും പ്രമേഹത്തെയും ഒക്കെ നിയന്ത്രിക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. തിളപ്പിക്കുന്ന വെള്ളത്തിൽ ചതച്ച വെളുത്തുള്ളി ഇടുന്നതും വളരെ നല്ല കാര്യമാണ്. കാൻസറിനെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. പോഷകങ്ങളുടെ കലവറ ആണ് വെളുത്തുള്ളി. ഹൃദയാഘാതവും അത് സംബന്ധിച്ചുള്ള മരണങ്ങളും ഒരു നിത്യസംഭവമായി മാറുന്ന നമ്മുടെ നാട്ടിൽ ഇനിയെങ്കിലും അതിരാവിലെ ഒരു വെളുത്തുള്ളി കഴിക്കുന്നത് ശീലം ആകുന്നത് വളരെ നല്ലതാണ്. വെളുത്തുള്ളി ചതച്ച് ഇട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും കൊളസ്ട്രോളിനെയും പ്രേമേഹത്തെയും ഒക്കെ ചെറുക്കാൻ വളരെ നല്ല ഒരു കാര്യമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണ് ശരീരത്തിന് ഗുണങ്ങൾ നൽകുന്നത്. ദിവസവും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ കഴിയുന്നുണ്ട്. ഒരുപാട് മരുന്നകൾ ശരീരത്തിൽ നൽകുന്നതിലും നല്ലത് ഇത്തരം നട്ടറിവുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് ആണ്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത് തന്നെ ആണ്.

Comments