കോവിഡിന്റെ പ്രതിസന്ധിമൂലം വിവിധ രാജ്യങ്ങൾക്ക് രാജ്യാന്തര യാത്രകൾ വിവിധ ഘട്ടങ്ങളിലായി നിർത്തേണ്ടതായി വന്നിരുന്നു.മാസങ്ങളോളം നീളുന്ന യാത്ര നിരോധനങ്ങൾ ഇടയ്ക്കിടെ പ്രഖ്യാപിക്കേണ്ടി വരുന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രകൾ വീണുകിട്ടുന്ന അപൂർവഭാഗ്യം മാത്രമായി മാറിയിരുന്നു. കൊറോണ മൂലം ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള അവർക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്നതായിരുന്നു മറ്റൊരു വസ്തുത.
എന്നാൽ പലരാജ്യങ്ങളും ഇന്ത്യക്കാർക്ക് ഇപ്പോൾ വീണ്ടും യാത്രാനുമതി നൽകിയിട്ടുമുണ്ട്. ഇന്ത്യൻ യാത്രക്കാർക്ക് വീസ നൽകുന്ന 10 യൂറോപ്യൻ രാജ്യങ്ങളെ കുറച്ച് അറിയാം.
*ഓസ്ട്രിയ
മധ്യ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയ ഇപ്പോൾ ഇന്ത്യക്കാർക്ക് സി (ഹ്രസ്വകാല) ഡി (ദീർഘകാല) വിസകൾ നൽകിവരുന്നു.ഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾ വീസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
ബെൽജിയം
സഞ്ചാരികളുടെ പ്രിയപ്പെട്ട യൂറോപ്യൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ബെൽജിയവും ഇപ്പോൾ ഇന്ത്യൻ യാത്രക്കാർക്ക് വേണ്ടി വീസ നൽകിവരുന്നുണ്ട്.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും വീസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
*ക്രൊയേഷ്യ
ടൂറിസ്റ്റ്, ബിസിനസ്, എമർജൻസി കേസുകൾ, റസിഡൻറ്, വർക്ക് പെർമിറ്റ് വീസകൾ മുതലായ വിഭാഗങ്ങളിലെ ഹ്രസ്വകാല, ദീർഘകാല വീസകൾ ഇപ്പോൾ ക്രൊയേഷ്യ നൽകിവരുന്നു. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത ,ബംഗളൂരു എന്നിവിടങ്ങളിൽ വീസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്
ഡെൻമാർക്ക്
ഡെൻമാർക്ക് എംബസി വെബ്സൈറ്റ് അനുസരിച്ച് ഇന്ത്യൻ യാത്രക്കാർക്ക് ഹ്രസ്വകാല ,ദീർഘകാല വീസകൾ ഇപ്പോൾ ലഭ്യമാണ്.ഇതിനായി ന്യൂ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ അപേക്ഷിക്കാവുന്നതാണ്.
*ഫ്രാൻസ്
ആദ്യമായി ഡിജിറ്റൽ ഹെൽത്ത് പാസ്സ് ആരംഭിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്.ഇന്ത്യൻ യാത്രക്കാർക്ക് സി വീസ ഹ്രസ്വകാലയളവിലാണ് ഫ്രാൻസ് നൽകുന്നത്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ വീസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
Comments
Post a Comment