എലികളെ വീട്ടിൽ നിന്ന് പൂർണ്ണമായും തുരത്തണോ, ഇങ്ങനെ ചെയ്താൽ ജന്മത്ത് എലി വീട്ടിൽ വരില്ല

 


എലികളെ വീട്ടിൽ നിന്ന് പൂർണ്ണമായും തുരത്തണോ, ഇങ്ങനെ ചെയ്താൽ ജന്മത്ത് എലി വീട്ടിൽ വരില്ല

വളരെ ഉപകാരപ്രദമായ ഒരു അറിവ് ആണ് പങ്കു വയ്ക്കുന്നത്. നമ്മുടെ വീടുകളിൽ നമ്മളെല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് എലിശല്യം എന്നുള്ളത്. വളരെ പെട്ടെന്ന് തന്നെ ഈ കാര്യത്തിന് നമുക്ക് ഒരു പരിഹാരം കാണാൻ സാധിക്കും. അധികം ആരും അറിഞ്ഞിട്ടില്ലാത്ത ഒരു രീതിയിൽ തന്നെയാണ് അത് ചെയ്യാൻ പറ്റുന്നത്.

ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഈ കൂട്ടിനു വേണ്ടി ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഉണ്ടാകുന്ന കുറച്ച് സാധനങ്ങൾ ആണ് ആവിശ്യം. കടല,കുരുമുളക്, സോഡാപ്പൊടി,ഒരു കോൾഗേറ്റ് പേസ്റ്റ്, മൈദ എന്നിവയാണ്.


ഇത് പ്രയോഗിക്കുന്ന വിധവും വളരെ എളുപ്പമാണ്.രണ്ട് സ്പൂൺ കടല ചെറുതായി ഒന്ന് പൊടിച്ചെടുക്കുക,അതിലേക്ക് ഒരു സ്പൂൺ കുരുമുളക് പൊടി ഇട്ടുകൊടുക്കാം. ഒരു സ്പൂൺ സോഡാപ്പൊടിയും ഇതിനോടൊപ്പം ഇട്ടു കൊടുക്കേണ്ടതാണ്. ഇതിലേക്ക് രണ്ടു സ്പൂൺ മൈദയും ഒരു സ്പൂൺ കോൾഗേറ്റ് പേസ്റ്റ് ഇട്ടുകൊടുക്കണം. ശേഷം ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക. കുഴച്ച് ഒരു ബോൾ പരുവത്തിൽ ഇത് എടുക്കണം. കുഴക്കുമ്പോൾ വെള്ളം ചേർക്കാവുന്നതാണ്.കുഴച്ച് എടുത്ത വലിയ ബോളിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ബോളുകൾ ആക്കുക. ഈ ബോളുകൾ വീടിൻറെ എലികൾ കൂടുതലായി ശല്യമുണ്ടാക്കുന്ന ഭാഗങ്ങളിൽ വയ്ക്കാവുന്നതാണ്. രാത്രി ഇങ്ങനെ ചെയ്തു കിടക്കുകയാണെങ്കിൽ രാവിലെ തന്നെ എലികൾ ചത്തു കിടക്കുന്നത് കാണാൻ സാധിക്കുന്നതാണ്. 

ബോളിൽ കടലയുടെ അംശം ഉള്ളതുകൊണ്ട് തീർച്ചയായും എലികൾ ഇത് ഭക്ഷിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ഇത് അകത്തു ചെന്ന് കഴിഞ്ഞാൽ ഉടനെ തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു. വീട്ടിനകത്ത് ഉള്ള എലികളെ ചെറുക്കുന്നതിനു വേണ്ടിയാണ് ഈ ബുദ്ധി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ചെറിയ ചുണ്ടെലികളെ നശിപ്പിക്കാൻ വേണ്ടിയുള്ള ഒരു ചെറിയ സൂത്രപ്പണി ആണ് ഇത്. കൊച്ചു കുട്ടികളും മറ്റും ഉള്ള വീടുകളിൽ ഇത്തരം പ്രയോഗങ്ങൾ വളരെ ഗുണം തന്നെ ചെയ്യുന്നതാണ്. 

വിഷാംശങ്ങൾ കലർന്നിട്ടുള്ള എലിവിഷം മറ്റും കൊച്ചു കുട്ടികളുള്ള വീടുകളിൽ വാങ്ങി വയ്ക്കുമ്പോൾ വലിയ വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. അതുകൊണ്ട് ഇത്തരം ചെറിയ പൊടിക്കൈകൾ ആണ് അങ്ങനെയുള്ള സ്ഥലങ്ങളിൽ ചെയ്യേണ്ടത്.അങ്ങനെയുള്ളവർക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു വിവരം ആയിരിക്കും

Comments