സൂക്ഷിക്കുക ??? സവാള മുറിച്ച് വച്ചാൽ അപകടമോ?? യഥാർത്ഥ വസ്തുത ഇതാണ് !!! വീഡിയോ കാണാം

 



നമ്മുടെ മിക്ക ആഹാരസാധനങ്ങളിലും ചേർക്കുന്ന ഒന്നാണ് സവാള.എന്നാൽ സവാളയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചില തെറ്റായ പ്രചാരണങ്ങൾ ഉണ്ട്. സവാള മുറിച്ച് അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാൻ നോക്കിയാൽ അത് അപകടകരമാണ് ,സവാള മുറിച്ചു വെച്ചാൽ ഒരു രാത്രികൊണ്ട് വിഷമയമായി മാറും.കാരണം ഇതിൽ വിഷ ബാക്ടീരിയകൾ ഉണ്ടാകുന്നതിനും അത് വയറ്റിൽ അണുബാധയ്ക്കും, ഭക്ഷ്യവിഷബാധയ്ക്കും കാരണം ആവുകയും ചെയ്യുന്നു എന്ന് ഇങ്ങനെയാണ് പ്രചരണം.എന്നാൽ ഈ പറയുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്. സാധാരണ ആഹാര പദാർത്ഥം പോലെ തന്നെയാണ് സവാളയും. ഇത്തരത്തിൽ മുറിച്ചു വെച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാവുകയി.ല്ല പിന്നെ വീഡിയോയിൽ പറയുന്നത് സവാള എന്നത് ലോ പിഎച്ചാണ്, ആസിഡിക്കാണ് ,ലോ പ്രോട്ടീൻ കണ്ടന്റാണ് അതിനാൽ ഒരുപാട് Germs, വൈറസ് വരുവാൻ സാധ്യതയുണ്ട് എന്നിങ്ങനെയാണ് അതിൽ പറയുന്നത്.




എന്നാൽ ഇതും പൂർണ്ണമായും തെറ്റാണ്. അതുപോലെ നടക്കുന്ന മറ്റൊരു പ്രചാരണമാണ് യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിൽ നടത്തിയ പഠനത്തിൽ സവാളയിലെ വെള്ളത്തിൽ മൈക്രോ ഓർഗാനിസത്തെ കൊല്ലുവാനുള്ള ശേഷിയുണ്ട്, മാത്രമല്ല സവാളയിൽ ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി വരെയുണ്ട്, എന്നാൽ ഇതും തെറ്റായ ഒരു പ്രചാരണമാണ്. 2008 മുതൽ കറങ്ങിനടക്കുന്ന ഈ മെസ്സേജ് ഈ അടുത്തിടെ വീണ്ടും സജീവമായിരിക്കുകയാണ് അതിനാൽ ഇതൊരിക്കലും പ്രചരിപ്പിക്കുവാൻ പാടില്ല.എന്നാൽ സവാള ഉപയോഗിക്കുമ്പോൾ നന്നായി കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കേണ്ടത്. ഇനി സവാളയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പറയുകയാണെങ്കിൽ അതിൽ കലോറി കുറവാണ് അതിനാൽ വണ്ണം വയ്ക്കില്ല.പിന്നെ വൈറ്റമിൻസ്, മിനറൽസ്, ആന്റി ഓക്സിഡന്റുകൾ, എന്നിവയൊക്കെ ഉണ്ട്.മാത്രമല്ല കാൻസർ പോലുള്ളവയ്ക്ക് എതിരെയും, തൊലിക്ക് ചെറുപ്പം വരുവാനും,ബ്ലഡ് ഷുഗർ കണ്ട്രോൾ ചെയ്യാനും കഴിവുള്ളതാണ് സവാള. ഇത്തരത്തിൽ സവാള ഒരു നല്ല ഭക്ഷണം തന്നെയാണ് അതിനാൽ തെറ്റായ സന്ദേശങ്ങൾ കുടുങ്ങാതെ ഇരിക്കുക.


Comments