Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
രാവിലെ എഴുന്നേറ്റ് വരുമ്പോൾ കിടക്കയിൽ കിടന്നു തന്നെ ഒരു ബെഡ് കോഫി കുടിക്കുന്ന ശീലമുള്ളവരാണ് ഭൂരിപക്ഷംപേരും.രാവിലെ കിട്ടുന്ന ബെഡ് കോഫി ശരീരത്തിന് നല്ലൊരു ഉന്മേഷവും, ഒരു പ്രത്യേക എനർജിയും നൽകുന്നതിനാൽ ആണ് എല്ലാവരും തന്നെ ബെഡ് കോഫി കുടിക്കുന്നത്. എന്നാൽ ഇപ്പോൾ ദിവസേന മോർണിംഗ് ഡ്രിങ്കായ ഒരു കപ്പ് കോഫി കുടിക്കുന്നത് കരൾ സംബന്ധമായ രോഗ സാധ്യത കുറയ്ക്കുമെന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.യു.കെ യിൽ നടത്തിയ പുതിയ ചില ഗവേഷണങ്ങളിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്.
ജൂൺ 22ന് ബി എം സി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോഫി കുടിക്കുന്നവർക്ക് കരൾരോഗ സാധ്യത 21 ശതമാനം കുറയുകയും, കരൾ രോഗത്തിൽ 49% കുറവുണ്ടാവുകയും ചെയ്തതായി പറയുന്നത്.ഒരു ദിവസം നാല് കോഫി വരെ കുടിക്കുന്നവരിലായിരുന്നു ഈ നിരീക്ഷണം.ഇൻസ്റ്റന്റ് കോഫി കുടിച്ചവരെക്കാൾ, ഗ്രൗണ്ട് കോഫി കുടിച്ചവരിലായിരുന്നു ഇത് കൂടുതൽ ഗുണപ്രദമായി കണ്ടത്.കരളിന്റെ ആരോഗ്യത്തിന് കോഫി ഗുണം ചെയ്യുന്നുവെന്ന തെളിവുകൾ കൂടി ഈ പഠനം ചേർക്കുന്നുണ്ട്.
കരൾ രോഗത്തെ കോഫി എങ്ങനെ പ്രതിരോധിക്കും എന്നതിനെ സംബന്ധിച്ച് ഗവേഷകർ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ എല്ലാവരുടെയും ജനപ്രിയ പാനീയമായ കോഫിക്ക് ആൻറി ഇൻഫ്ളമേറ്ററിയോ, ആന്റി ഫൈബ്രോട്ടിക് ഗുണങ്ങളോ ഉള്ളതാണ് ഈ പാനീയത്തെ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തുവാൻ ഇടയാക്കുന്ന കാരണങ്ങളിലൊന്ന്.
കഴിഞ്ഞ പത്തുവർഷമായി 4,95,585 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോൾപുറത്തുവന്നിരിക്കുന്നത്.
പരീക്ഷണത്തിന് വിധേയരായവരിൽ 78 ശതമാനം പേർ ഒന്നുകിൽ കഫീൻ ഗ്രൗണ്ട് കോഫി,ഇൻസ്റ്റൻറ് കോഫി അല്ലെങ്കിൽ ഡീകഫിനേറ്റഡ് കോഫി എന്നിവ ഉപയോഗിച്ചിട്ടുള്ളവരാണ്.എന്നാൽ 22 ശതമാനം പേർ കോഫി കഴിച്ചിട്ട് പോലുമില്ല.
അതേസമയം പരീക്ഷണത്തിന് വിധേയരായവരിൽ 3600 കേസുകൾ വിട്ടുമാറാത്ത കരൾ രോഗം അല്ലെങ്കിൽ സ്റ്റീറ്റോസിസ് ഉണ്ടായിരുന്നു.ഇത് കരളിൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നതാണ്.അതുപോലെ കരൾ ക്യാൻസർ ആയ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ 184 കേസുകളും ഇതോടൊപ്പം ഉണ്ടായിരുന്നു.
കോഫി കുടിക്കുന്നവരിൽ വിട്ടുമാറാത്ത കരൾ രോഗം വരാനുള്ള സാധ്യത 21 ശതമാനമായി കുറയുകയും ,ഫാറ്റിലിവർ രോഗത്തിൻറെ 20 ശതമാനം കുറവ് ആവുകയും ചെയ്തതായി പഠനം പറയുന്നു.കോഫി കുടിച്ച ശേഷമുള്ള പഠനത്തിൽ പങ്കെടുത്തവർക്ക് വിട്ടുമാറാത്ത കരൾ രോഗം മൂലം മരിക്കുവാനുള്ള സാധ്യത 49 ശതമാനമായി കുറഞ്ഞതായി പഠനം പറയുന്നു.കഫീൻ ഗ്രൗണ്ട് കോഫി കുടിച്ചവരിലാണ് ആരോഗ്യഗുണങ്ങൾ കൂടുതലായി കാണപ്പെട്ടത്.
അതേസമയംഇൻസ്റ്റൻറ്കോഫിയും,ഡീകഫിനേറ്റഡ് കോഫിയും ആരോഗ്യഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലുംഗ്രൗണ്ട് കോഫി ഏറ്റവും വലിയ സ്വാധീനം ചെലുത്തി എന്നാണ് പറയുന്നത്. ഗവേഷകർ പറയുന്നത് അനുസരിച്ച് ഗ്രൗണ്ട് കോഫിയിൽ കരൾ രോഗത്തിൽനിന്ന് സംരക്ഷിക്കുവാൻ വരുന്നതായ 2ചേരുവകൾ ആയ കഹ്വോൾ,കഫെസ്റ്റോൾ എന്നിവ ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
കരൾ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കോഫി താങ്ങാവുന്നതും, ആകസസ് ചെയ്യാവുന്നതുമായ മാർഗ്ഗമായി ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു.
മുമ്പ് നടത്തിയ പഠനങ്ങളിലും ഇവയൊക്കെത്തന്നെ കാണിച്ചിട്ടുണ്ടെങ്കിലും,ഉയർന്ന ജനസംഖ്യ അടിസ്ഥാനത്തിലുള്ള ഒരു കൂട്ടത്തിൽ കരൾ സംബന്ധമായ മരണനിരക്ക് കുറയുന്നതായി കോഫിയുടെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നു എന്ന ഏറ്റവും വിശ്വസനീയമായ റിപ്പോർട്ടാണ് ഇതെന്ന് മെഡിസിൻ ഹെപ്പറ്റോളജിസ്റ്റും,യേൽ സ്കൂൾ ഓഫ് മെഡിസിൻ പ്രൊഫസറുമായ ഡോ.ജോസഫ് ലിം പറയുന്നു.
മാത്രവുമല്ല ഈ പഠനം കോഫി കരളിന് ഗുണം ചെയ്യുന്നു എന്നതിന് തെളിവുകൾ നൽകുന്നുവെന്ന് മെഡിസിൻ ഹെപ്പറ്റോളജിസ്റ്റും,ഫാറ്റി ലിവർ ഡിസീസ് പ്രോഗ്രാമിന്റെ ക്ലിനിക് ഡയറക്ടറും, യേൽ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ആൽബർട്ട് പറയുന്നു.
കരൾ എൻസൈമിന്റെ അളവു കുറയ്ക്കുന്നതുമായി കോഫിയുടെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നതായി പല പഠനങ്ങളും ഇതിനോടകംതന്നെ തെളിയിച്ചിട്ടുണ്ട്.മിക്കപ്പോഴും ഉയർന്ന അളവിലുള്ള കരൾ എൻസൈമുകൾ പ്രശ്നമാകാറില്ല എന്നാൽ അവ കരളിൽ വീക്കം അല്ലെങ്കിൽ ഇൻഫ്ലമേഷൻ ലക്ഷണമാവാം എന്ന് പറയുന്നു.
എന്നാൽ കോഫി കുടിക്കുന്നത് ചില ഭക്ഷണങ്ങളും, മദ്യവും അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കരൾ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുമെന്ന് 2016 തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇനി എത്രത്തോളം കാപ്പി കുടിക്കണം എന്നതിനെ സംബന്ധിച്ചും ഗവേഷകർ പറയുന്നുണ്ട്.നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗമുള്ളവർക്ക് പ്രതിദിനം ഒന്നു മുതൽ 2 കപ്പ് ബ്ലാക്ക് കഫീൻ കോഫി ശുപാർശ ചെയ്യുകയാണ് ഗവേഷകർ.നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനനാളത്തെ പ്രശ്നങ്ങൾ വികസിപ്പിക്കുന്ന ആളുകൾക്ക് അവർക്ക് സഹിക്കാൻ കഴിയുന്നതിനെ
ആശ്രയിച്ച് വേണം കോഫി കുടിക്കാൻ.
കഠിനമായ ഹൃദയസംബന്ധമായ അസുഖമോ, ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളോ അവരുടെ അവസ്ഥയെ വഷളാക്കിയാൽ അമിതമായ കോഫി കുടിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. നിലവിലെ സാഹചര്യത്തിൽ കോഫി കുടിക്കുന്നത് തുടരാനാകും എങ്കിലും കരൾ ഫലങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉപഭോഗത്തിന് അളവ് വർധിപ്പിക്കാൻ നിർദ്ദേശിക്കുന്നില്ല എന്നും ഗവേഷകർ പഠനറിപ്പോർട്ടിൽ പറയുന്നു.
Comments
Post a Comment