ഇത്തരം വീഡിയോ നിങ്ങൾ സേർച്ച്‌ ചെയ്യാറുണ്ടോ, ഉണ്ടെങ്കിൽ പോലിസ് എത്തും നിങളുടെ വീട്ടിൽ



 ഈ കാലത്ത് എല്ലാവരും സ്മാർട്ഫോണും ലാപ്ടോപ്പും ഇൻറർനെറ്റും എല്ലാം ഉപയോഗിക്കുന്നവരാണ്. സാങ്കേതികവിദ്യകൾ ഇല്ലാത്ത ഒരു ജീവിതം ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. ഇത് ഉപയോഗിക്കുന്ന പലരും മനസ്സിലാക്കാതെ പോകുന്ന ഒരു വലിയ കാര്യമുണ്ട്.സൈബർ വിവരങ്ങളെ കുറിച്ചുള്ള ഒരു കാര്യമാണ്. പൊലീസും സൈബർ സർവീസും ചേർന്ന് നടത്തുന്ന പദ്ധതി ആണ് ഓപ്പറേഷൻ പി ഹണ്ട്. കുട്ടികൾക്ക് എതിരെ ഉള്ള അതിക്രമം തടയുക എന്നാണ് ഓപ്പറേഷൻ പി ഹണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിൽ നിരവധി ആളുകൾ കുടുങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്.



ഇപ്പോൾ തന്നെ സംസ്ഥാനത്ത് നിരവധി ആളുകൾ ഇതിൻറെ പേരിൽ നിരീക്ഷണത്തിലാണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്. നിരീക്ഷണത്തിൽ ആയവരുടെ വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവ ഹാക്ക് ചെയ്ത് പോലീസ് പരിശോധിക്കുകയാണ് എന്നും അറിയാൻ സാധിക്കുന്നു. വൈഫൈ മോഡം ഉപയോഗിക്കുന്നവർ അവ സുരക്ഷിതമാണോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നമ്മുടെ ഇത്തരം സംവിധാനങ്ങൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നില്ല എന്നത് ഉറപ്പുവരുത്തണം. ആരെങ്കിലും ഈ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെങ്കിലും കുറ്റക്കാർ ആകുന്നത് നമ്മൾ തന്നെയായിരിക്കും. പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് ഇതിൽ പോലീസുകാർ ശ്രദ്ധിക്കുന്നത്. ഒന്നാമതായി കുട്ടികളുടെ അശ്ലീല ചിത്രംമൊ വീഡിയോയൊ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.


അതുപോലെതന്നെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയോ അത് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ല. ചൈൽഡ് പോണോഗ്രാഫി ചൈൽഡ് സെക്സ് എന്നിവ ഇൻറർനെറ്റിൽ സെർച്ച് ചെയ്യാൻ പാടുള്ളതല്ല. അതുപോലെ സ്വന്തം ഫോണിൻറെ വൈഫൈ മോഡം വൈഫൈ പാസ്‌വേഡുകൾ എല്ലാം നമ്മുടെ കയ്യിൽ സുരക്ഷിതമായിരിക്കണം. നമ്മുടെ സംവിധാനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർ ഇത് തിരയുന്നതും കാണുന്നതും അതിലും കുറ്റകരമാണ്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഓപ്പറേഷൻ പി ഹണ്ട് നിർമ്മിച്ചിരിക്കുന്നത് തന്നെ.


ചൈൽഡ് സെക്സ്,ചൈൽഡ് പോണോഗ്രാഫിയും ദൃശ്യങ്ങളും കൂടുതലായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പദ്ധതി തുടക്കമായത്,5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ആണ് ഇത്.നന്നായി സെക്യൂരിറ്റി സംവിധാനം സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തണം.


Comments