അഞ്ച് മിനിറ്റ് കൊണ്ട് ചുണ്ടുകൾ നന്നായി ചുവന്നുതുടുക്കാൻ ഉള്ള വിദ്യ ഇതാ...



 ഇന്നത്തെ കാലത്ത് ആൺകുട്ടികളും, പെൺകുട്ടികളും ഒക്കെ തന്നെ മുഖ സൗന്ദര്യത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്.അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകൾ എന്ന് പറയുന്നത്.

സ്ത്രീകളുടെ ചുണ്ടുകളെ സാധാരണ തത്തമ്മ ചുണ്ടുകൾ എന്നൊക്കെയാണ് പലരും പൊതുവെ വിളിയ്ക്കാറുണ്ട്.

അതുപോലെ തന്നെ പുരുഷന്മാർക്കും തങ്ങളുടെ ചുണ്ടുകൾ നിറം വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.



പുരുഷന്മാരിൽ പൊതുവെ ചുണ്ടുകളുടെ നിറം പോകുന്നതിനുള്ള പ്രധാനകാരണം പല തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനാലാണ്.

എന്നാൽ ഇത്തരത്തിൽ ചുണ്ടിലെ പലതരത്തിലുള്ള കറകളും,മറ്റെല്ലാ നിറങ്ങളും മാറ്റി ചുണ്ടുകൾ നല്ല ചുവന്നു തുടുക്കാൻ ഉള്ള ഒരു ടിപ്സ് പരിചയപ്പെടാം.

ഇതിന് ആവശ്യമായ പ്രധാനപ്പെട്ട ഇൻക്രിഡീയന്റ് എന്ന് പറയുന്നത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്.എന്നാൽ ഇത് തന്നെ വേണമെന്നില്ല ,പകരം മറ്റ് ഏത് ടൂത്ത് പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതേസമയം വൈറ്റ് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.



ഇനി ഇത് ചെയ്യേണ്ട വിധം എങ്ങനെ ആണെന്ന് പറയുകയാണെങ്കിൽ,ആദ്യം ഒരു അൽപ്പം ടൂത്ത് പേസ്റ്റ് ഒരു സ്പൂണിൽ എടുക്കുക.സ്പൂണിൽ എടുത്ത ടൂത്ത് പേസ്റ്റ് ഒരു ചെറിയ ബൗളിലേക്ക് ഇടുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റായ പഞ്ചസാര എടുക്കുക.പഞ്ചസാര ഒരു ടീസ്പൂൺ എടുത്തശേഷം ബൗളിൽ ഇട്ട ടൂത്ത് പേസ്റ്റിന്റെ കൂടെ ചേർത്ത് ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക.


അതിനുശേഷം ഒരു നാരങ്ങ എടുക്കുക.അതിലെ നാരങ്ങ നീര് മുകളിൽ പറഞ്ഞപോലെ ഒരു ടീസ്പൂൺ എടുത്ത ശേഷം ടൂത്ത് പേസ്റ്റ്-പഞ്ചസാര മിക്സിലേക്ക് ചേർത്ത് നന്നായി മിക്സ്‌ചെയ്യുക.ഇത് മൂന്നും ഒന്നിച്ചു മിക്സ്‌ചെയ്ത ശേഷം,അതിലെ പഞ്ചസാര ഡിസോൾവ് ആകുന്നതിന് വേണ്ടി അൽപ്പനേരം അനുവദിക്കുക.അതേസമയം മിക്സ് നന്നായി ഇളക്കി കൊടുത്തുകൊണ്ട് ഇരിക്കേണ്ടതാണ്.അങ്ങനെ ഇളക്കികൊടുത്ത ശേഷം നോക്കുമ്പോൾ ഈ മിക്സ് ഒരു പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ്.

ഇത്തരത്തിൽ പേസ്റ്റ് രൂപത്തിൽ കിട്ടിയ ഈ മിക്സ് നേരെ ചുണ്ടുകളിൽ പുരട്ടാവുന്നതാണ്.ഇത് ചുണ്ടുകളിൽ അപ്പ്ളൈ ചെയ്യുന്നതിനായി സാധാരണ പല്ല് തേയ്ക്കുന്ന ബ്രഷ് തന്നെ ഉപയോഗിക്കാവുന്നതാണ്.ബ്രഷിൽ ഈയൊരു മിക്സ് എടുത്ത ശേഷം മൂന്ന് മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ ഇത് ചുണ്ടിൽ തേച്ച്, ബ്രഷ് ഉപയോഗിച്ച് സാവധാനം മസ്സാജ് ചെയ്തു നൽകുക.

ബ്രഷ് ഉപയോഗിച്ച് ചുണ്ടിൽ ഇത് അപ്പ്ളൈ ചെയ്യുന്നതിനാൽ ഒരു കാരണവശാലും സ്പീഡിൽ മസാജ് ചെയ്യുവാൻ പാടില്ല.അങ്ങനെ ചെയ്താൽ അത് ചുണ്ടുകൾ പൊട്ടുന്നതിന് കാരണമാകും.അതിനാൽ സാവധാനം മാത്രമേ മസ്സാജ് ചെയ്യുവാൻ പാടുള്ളൂ. ഇത്തരത്തിൽ മൂന്ന് മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ മസ്സാജ് ചെയ്തശേഷം ഇത് കഴുകി കളയാവുന്നതാണ്.മാക്സിമം അഞ്ച് മിനിറ്റ് മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.അതിൽ കൂടുതൽ സമയം ചെയ്യേണ്ടതില്ല.

ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഇത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.

അതേസമയം ഒരു ദിവസം ഒരു തവണ മാത്രമേ ചുണ്ടിൽ ഇത് അപ്പ്ളൈ ചെയ്യുവാൻ പാടുള്ളൂ.ഇത്തരത്തിൽ ഈ മിക്സ് ചുണ്ടിൽ അപ്പ്ളൈ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ചുണ്ടിലെ കറുത്തതും,മറ്റു നിറങ്ങളും ഒക്കെ മാറി ചുണ്ടിന് നല്ല നിറം ലഭിക്കുന്നതാണ്.



Comments