മുഖകാന്തി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ബേക്കിംഗ് സോഡ ഇത്തരത്തിൽ ഉപയോഗിച്ചാൽ അതിശയിപ്പിക്കുന്ന റിസൾട്ട് നിങ്ങൾക്ക് ലഭിക്കും.



മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് പൊതുവെ പറയാറുള്ളത്.അപ്പോൾ കണ്ണാടി ആയ മുഖത്തെ അൽപ്പം വൃത്തിയായും,വെടിപ്പോടെയും സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമകൂടിയാണ്.അതിനു വേണ്ടി പല തരത്തിലുള്ള ക്രീമുകളും അല്ലെങ്കിൽ ഫേഷ്യൽസും മറ്റുമൊക്കെയാണ് പലരും ഉപയോഗിക്കുവാറുള്ളത്.എന്നാൽ മുഖത്തെ ചെറിയ ചെറിയ പാടുകൾ,കുരുക്കൾ എന്നിവയൊക്കെ മാറ്റി മുഖം എങ്ങനെ സിംപിൾ ആയി നല്ല തിളക്കമാർന്നതും,പ്രകാശപൂരിതവും ആക്കാം എന്നതിനെക്കുറിച്ചുള്ള ഒരു സിംപിൾ ട്രിക്ക് നെ പറ്റി അറിയാം. 



                             ഇതിനായി ആദ്യം വേണ്ട ഇൻക്രിഡീയന്റ് എന്ന് പറയുന്നത് നാരങ്ങാ ആണ്‌.ആദ്യം ഒരു നാരങ്ങാ എടുത്ത് മുറിച്ച ശേഷം,നാരങ്ങയുടെ ഉള്ളിലെ കുരുക്കൾ എടുത്ത് മാറ്റുക.അതിനുശേഷം നീര് നന്നായി വരുന്നതിനു വേണ്ടി നാരങ്ങയുടെ വശങ്ങളിൽ ചെറുതായി പ്രസ്സ് ചെയ്തു നൽകുക.അത്തരത്തിൽ പ്രസ്സ് ചെയ്തു നൽകുമ്പോൾ നാരങ്ങ ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്നതാണ്.                 അടുത്തതായി ഒരൽപ്പം ബേക്കിംഗ് സോഡ എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക.ബേക്കിംഗ് സോഡ പ്ലേറ്റിലേക്ക് ഇട്ട ശേഷം നാരങ്ങ എടുത്ത് ബേക്കിംഗ് സോഡയിൽ മുക്കിയെടുക്കുക.നാരങ്ങ ബേക്കിംഗ് സോഡയുമായി റിയാക്റ്റ് ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ ചെയ്യുന്നത്.മുക്കിയെടുത്ത ശേഷം നോക്കുമ്പോൾ ബേക്കിംഗ് സോഡ നാരങ്ങയുമായി റിയാക്റ്റ് ചെയ്യുന്നതിന്റെ ഫലമായി പതഞ്ഞുപൊങ്ങുന്നത് കാണാൻ സാധിക്കും.അപ്പോൾ മുൻപ് ചെയ്തപോലെ തന്നെ നാരങ്ങയുടെ വശങ്ങളിൽ ചെറുതായി പ്രസ്സ് ചെയ്തു നൽകുക.

നന്നായി ബേക്കിംഗ് സോഡ പതഞ്ഞുപൊങ്ങുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.അങ്ങനെ പ്രസ്സ് ചെയ്തു കഴിയുമ്പോൾ ബേക്കിംഗ് സോഡ പതഞ്ഞുപൊങ്ങി വന്നതായി കാണാൻ സാധിക്കും.അത്തരത്തിൽ പൊങ്ങി വന്നു കഴിയുമ്പോൾ അത് എടുത്ത് അതേപടി തന്നെ മുഖത്ത് അപ്പ്ളൈ ചെയ്യാവുന്നതാണ്. മുഖത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് വച്ച് മസ്സാജ് ചെയ്തു നൽകേണ്ടതാണ്.ഇത്തരത്തിൽ ഒരു അഞ്ച് മിനിറ്റ് നേരം ഇതുകൊണ്ട് മസ്സാജ് ചെയ്യേണ്ടത് ആണ്.ഇങ്ങനെ മസ്സാജ് ചെയ്യുമ്പോൾ മുഖത്തെ സ്കിന്നിലെ ഡെഡ് സെല്ലുകൾ ഒക്കെ മാറിപോകുകയും,പകരം പുതിയ സെല്ലുകൾ അഥവാ പുതിയ സ്കിൻ അവിടെ ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇത് ഫേഷ്യലിന്റെ മറ്റൊരു രീതിയാണ്.       നാരങ്ങയുടെ നീരീന്റെ അകത്ത് വൈറ്റമിൻ സി യുടെ അളവ് കൂടുതൽ ആയി ഉണ്ട്.ഈ വൈറ്റമിൻ സി നമ്മുടെ സ്കിന്നിന്, മുഖത്തെ സ്കിന്നിന് പ്രത്യേകമായും ആവശ്യമായ ഒന്നാണ്.സാധാരണ പുറത്തേക്ക് ഒക്കെ ഇറങ്ങുമ്പോൾ, വെയിൽ ഒക്കെ കൊണ്ട് കഴിയുമ്പോൾ മുഖത്തെ നിറത്തിൽ വ്യത്യാസം ഉണ്ടാവും.അപ്പോൾ ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ സ്കിന്നിന് ഗുണകരമായ ഒന്നാണ്.സ്കിൻ എപ്പോഴും വൃത്തിയായി ഇരിക്കുക എന്നതാണ് ഇതുപോലുള്ള ഫേഷ്യൽ കൊണ്ട് ഉദ്ദേശിക്കുന്നത്.    

    സാധാരണഗതിയിൽ മുഖക്കുരു വരുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് മുഖത്തുള്ള ചെറിയ ചെറിയ സുഷിരങ്ങൾ ഒക്കെ അടഞ്ഞുപോകുവാറുണ്ട് പൊടിയൊക്കെ കയറുമ്പോൾ.അങ്ങനെയാണ് മുഖക്കുരു, കാര എന്നിവ വരുവാൻ ഇടയാകുന്നത്.എന്നാൽ ഇത് ചെയ്തു കഴിഞ്ഞാൽ മുഖം നന്നായി ക്ലീൻ ആവുകയും,സുഷിരങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന പൊടിയും മറ്റെല്ലാം തന്നെ മുഖത്ത് നിന്നും മാറികിട്ടും.അങ്ങനെ സ്കിന്നിലെ സുഷിരങ്ങൾ പൂർണ്ണമായും ഓപ്പൺ ആവുകയും, കൂടുതലായുള്ള ബ്ലഡ് സർക്കുലേഷൻ നടക്കുകയും ചെയ്യും.ബ്ലഡ് സർക്കുലേഷൻ കൂടുതലായി നടന്നാൽ തന്നെ സ്കിന്നിന് പൂർണമായും ആരോഗ്യം ലഭിക്കുന്നതാണ്. പ്രത്യേകിച്ച് മുഖത്തെ സ്കിന്നിന്.അതിനാൽ ഇത്തരത്തിൽ അഞ്ച് മിനിറ്റ് ഇത് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്.       

                                        മുഖം കഴുകുമ്പോൾ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്,ചെറുചൂടുവെള്ളം ഉപയോഗിച്ച് മാത്രമേ കഴുകാവുള്ളൂ.മാത്രമല്ല ഒരു കാരണവശാലും സോപ്പ് ഉപയോഗിച്ച് കഴുകാനും പാടില്ല.അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം,സാധാരണഗതിയിൽ ഷേവ് ചെയ്തശേഷം ആണ് ഇത് ചെയ്യുന്നത് എങ്കിൽ ,നാരങ്ങയിൽ സിട്രിക് ആസിഡ് എന്ന ഘടകം ഉള്ളതിനാൽ ചെറുതായി മുഖം നീറാൻ സാധ്യതയുണ്ട്.മുറിവ് ഉണ്ടെങ്കിലും നീറുന്നതാണ്.എന്നാൽ പേടിക്കേണ്ട കാര്യമില്ല.അപ്പോൾ ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് തിളക്കമാർന്ന മുഖകാന്തി ലഭിക്കുന്നതാണ്.


Comments