ഇനി വീട്ടിൽ പാറ്റയുടെ ശല്യമേ ഉണ്ടാവില്ല. ഈ മാജിക് സാധനം ഉപയോഗിച്ചാൽ മതി...

 


നമ്മുടെ വീടുകളിൽ പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ അടുക്കളയിലും ,ഷെൽഫിലും, മറ്റുമൊക്കെ ശല്യമുണ്ടാക്കുന്ന ഒന്നാണ് പാറ്റ എന്ന് പറയുന്നത്. എന്നാൽ ഇന്ന് പാറ്റയെ തുരത്താൻ മാർക്കറ്റിൽ ധാരാളം സ്പ്രേകളും, പാറ്റാ ഗുളികകളും ഒക്കെ ഉണ്ട്.  ഇവയൊക്കെയാണ് പാറ്റയെ തുരത്താൻ സാധാരണയായി നാം ഉപയോഗിക്കുവാറുള്ളത്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ പാറ്റയെ തുരത്തുവാനുള്ള ഒരു സിംപിൾ മാർഗ്ഗമുണ്ട്.അത് മറ്റൊന്നുമല്ല,കൊതുക്തിരി ആണ്.കൊതുക്തിരി കേരളത്തിൽ എല്ലാ ഇടത്തും സുലഭമായി ലഭിക്കുന്ന ഒന്നാണ്.കൊതുക്തിരി ഉപയോഗിച്ച് പാറ്റയെ തുരത്താൻ സാധിക്കുന്ന സിംപിൾ മാർഗ്ഗത്തെ പറ്റി അറിയാം.



ഇതിനായി ഉള്ള ആദ്യത്തെ ഇൻക്രിഡീയന്റ് ആയി എടുക്കുന്നത് മുൻപ് പറഞ്ഞത് പോലെ ഷോപ്പുകളിൽ സുലഭമായി ലഭിക്കുന്ന കൊതുക്തിരി ആണ്.കൊതുക്തിരി പല കമ്പനികളുടെയും ഉണ്ട്.അതിൽ ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്.അപ്പോൾ കൊതുക്തിരിയുടെ ഒരു പീസ് എടുക്കുക.അതിനുശേഷം ആ പീസ് ചെറു കഷണങ്ങളാക്കി ഒരു ചെറിയ ഉരലിൽ ഇട്ടശേഷം നന്നായി പൊടിച്ച് എടുക്കുക.                               ഇനി അടുത്ത ഇൻക്രിഡീയന്റ് എന്ന് പറയുന്നത് സാധാരണ മൈദ ആണ്.മൈദ ഒരു സ്പൂണിൽ അൽപ്പം എടുത്തശേഷം പൊടിച്ച് വച്ചിരിക്കുന്ന കൊതുക് തിരിയിലേക്ക് ഇടുക.അതോടൊപ്പം തന്നെ മൂന്നാമത്തെ ഇൻക്രീഡിയന്റായ സാധാരണ ഉപയോഗിക്കുന്ന പഞ്ചസാര ഒന്നരടീസ്പൂൺ അതിലേക്ക് ആഡ് ചെയ്യുക.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.അധികം വെള്ളം ഒഴിക്കാൻ പാടുള്ളതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഒരു ബോളുപോലെ കുഴച്ചെടുക്കേണ്ടത് ആയതിനാലാണ് വെള്ളം അധികം ഒഴിക്കേണ്ട ആവശ്യമില്ല എന്ന് പറയുന്നത്.                                              ഇത്തരത്തിൽ അൽപ്പം വെള്ളമൊഴിച്ച് ഒരു ബോൾ പോലെ കുഴച്ചെടുക്കുക.അതിനുശേഷം അതിൽ നിന്നും കുറേ കുഞ്ഞു ബോളുകൾ ഉണ്ടാക്കി എടുക്കുക.ഇത്തരത്തിൽ ഉണ്ടാക്കി എടുത്ത കുഞ്ഞു ബോളുകൾ പാറ്റ സ്ഥിരമായി വരുവാൻ സാധ്യതയുളള ഇടങ്ങൾ ആയ ഷെൽഫുകൾ,വാഷ് ബെയ്സിന്റെ ഭാഗങ്ങളിൽ, കിച്ചണിന്റെ ഭാഗങ്ങളിൽ എന്നിങ്ങനെ ഉള്ളിടത്തൊക്കെ ഒന്നോ രണ്ടോ വയ്ക്കുക.ഇങ്ങനെ പാറ്റ കൂടുതലായി വരുന്ന ഇടങ്ങളിൽ ഒക്കെ ഇത് വയ്ക്കാവുന്നതാണ്.     ഇത് രാത്രി സമയങ്ങളിൽ ചെയ്യുന്നത് ആവും കൂടുതൽ എഫക്ടീവ് ആയിരിക്കുന്നത്.കാരണം രാത്രി സമയങ്ങളിൽ ആവും പാറ്റ അതിന്റെ ആഹാരം തേടി കൂടുതലായി പുറത്ത് ഇറങ്ങേണ്ടി വരുന്നത്.പാറ്റയെ അട്രാക്റ്റ് ചെയ്യുന്നതായ മൈദ,പഞ്ചസാര എന്നിവയൊക്കെ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിച്ച് കഴിഞ്ഞു അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ തന്നെ പാറ്റ ചത്തു പോകുന്നതാണ്.




Comments