നിങ്ങൾക്ക് സിഗരറ്റ് വലി നിർത്തണോ??||എങ്കിൽ ഇതാ ഒരു സൂപ്പർ മരുന്ന് || വീഡിയോ കാണാം

 


ഇന്ന് നമ്മുടെ ചെറുപ്പക്കാരിൽ പകുതിയിൽ അധികം പേരും സിഗരറ്റ് വലിക്കുന്നവരാണ്.ഇവരിൽ പകുതിയിൽ അധികം പേരും കൂട്ടുകാർ ഒന്നിച്ചു കൂടുമ്പോൾ ഒരു രസത്തിന് വേണ്ടി തുടങ്ങുന്നതും,സ്റ്റെൽ ആയി കണ്ട് തുടങ്ങുന്നതുമാണ്.                    എന്നാൽ ഇത് തുടങ്ങിക്കഴിഞ്ഞശേഷം പിന്നീട് നിർത്തണമെന്ന് ഇവർ വിചാരിച്ചാൽ പോലും അതിനു സാധിക്കാത്ത സാഹചര്യത്തിലേക്ക് വരുന്നു.നിർത്തണമെന്ന് വിചാരിച്ചു എങ്കിലും നിർത്താൻ പറ്റാതെ വരുമ്പോൾ അതിന് ന്യായമായി പല കാരണങ്ങളും ഇവർ പറയുന്നു. എന്തായാലും സിഗരറ്റ് വലി നിർത്തണമെന്ന് ഉണ്ടെങ്കിൽ അവനവൻ തന്നെ ആദ്യം വിചാരിച്ച് നിർത്തേണ്ടതാണ്.അത്തരത്തിൽ സിഗരറ്റ് വലി നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉള്ള ഒരു സിപിംൾ മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി ആദ്യം വേണ്ടത് പുതിനയില ആണ്. അതിനുശേഷം വേണ്ടത് നാരങ്ങയാണ്.ഈ രണ്ട് ഇൻക്രീഡിയന്റ് ആണ് പ്രധാനമായും ആവശ്യമുള്ളത്.ഇതിനെ ഒരു ജ്യൂസ് പോലെ ആക്കി തീർക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ഒരു ചെറിയ ഉരൽ എടുത്ത ശേഷം അതിലേക്ക് പുതിനയില ഇട്ട് അരച്ച് എടുക്കുക. മിക്സിയിൽ ഇട്ട് അരച്ചെടുത്താലും കുഴപ്പമില്ല. ഒരൽപ്പം വെള്ളം ഒഴിച്ചശേഷം ആവണം അരയ്ക്കേണ്ടത്.                                          അങ്ങനെ അരച്ച് എടുത്ത പുതിനയില എടുത്ത് അതിന്റെ ജ്യൂസ് മാത്രം ഒരു കുഞ്ഞു ഗ്ലാസിലേക്ക് അരിച്ച് എടുക്കുക.അങ്ങനെ അരിച്ച് എടുത്ത ജ്യൂസിലേക്ക് ഒരൽപ്പം നാരങ്ങയുടെ ജ്യൂസ് കൂടി ചേർക്കുക.ഒരുപാട് വേണ്ട,അൽപ്പം മാത്രം മതിയാകും.അതിനുശേഷം ശരിക്കും ഇളക്കി കൊടുക്കുക. അങ്ങനെ ഇളക്കി കൊടുത്തശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് വച്ചാൽ,സിഗരറ്റ് വലിക്കുന്ന വ്യക്തിക്ക് വലിക്കണമെന്ന് തോന്നുന്ന നിമിഷം ഈ ജ്യൂസിൽ നിന്നും ഒന്നോ രണ്ടോ ടിപ് എടുത്തശേഷം നാവിൽ തൊടിയ്ക്കുക.അപ്പോൾ ആ സമയത്ത് സിഗരറ്റ് വലിക്കാൻ ഉള്ള ടെംപ്റ്റേഷൻ ഇതുവഴി മാറിക്കിട്ടുന്നതാണ്.ഈ മരുന്ന് വളരെ സിംപിൾ ആയി വീട്ടിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ്. മാത്രമല്ല ഇത് ഒരൽപ്പം മാത്രമേ ഉള്ളൂ എന്നതിൽ എപ്പോൾ വേണമെങ്കിലും കൊണ്ട് നടക്കാവുന്നതാണ്.ഈ ഒരു മരുന്ന് സിഗരറ്റ് വലിക്കാൻ തോന്നുന്ന സമയം നാവിൽ വച്ചാൽ ,സിഗരറ്റ് വലിക്കാൻ ഉള്ള ടെംപ്റ്റേഷൻ മാറും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.


Comments