പനി ,ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു ഉഗ്രൻ ആയുർവേദ ഗുളിക||വീഡിയോ കാണാം

 


പനി,ജലദോഷം ,തൊണ്ടവേദന, മൂക്കടപ്പ് ഒക്കെ ഇതൊക്കെ സാധാരണ വരാറുള്ള അസുഖങ്ങൾ ആണ്.ഇതൊക്കെ വരുമ്പോൾ ആദ്യം തന്നെ എല്ലാവരും ചെയ്യുന്നത് കുറച്ചു  ഇംഗ്ലീഷ് മരുന്നുകൾ വാങ്ങി കഴിക്കുക എന്നതാണ്. അതിനപ്പുറം ഇതിനെ പ്രതിരോധിക്കാനോ, നാച്ചുറൽ ആയി എന്തെങ്കിലും ചെയ്യാനോ ആരും ശ്രമിക്കാറില്ല.പകരം എത്രയും വേഗം അസുഖം കുറയണമെന്ന് മാത്രമാണ് എല്ലാവരും ചിന്തിക്കുന്നത്‌.എന്നാൽ ഈ ഉപയോഗിക്കുന്ന ഇംഗ്ലീഷ് മരുന്നുകൾക്ക് ഒക്കെ ഉദാഹരണത്തിന് പാരസെറ്റമോൾ, ക്രോസിൻ എന്നിങ്ങനെ ഉള്ള എല്ലാ മരുന്നുകൾക്കും നിരവധി സൈഡ് എഫക്റ്റുകൾ ആണ് ഉള്ളത്.  



ശാസ്ത്രലോകത്തിന്റെ പുതിയ കണക്ക് പ്രകാരം പാരസെറ്റമോൾ, ന്യൂറോഫിൻ എന്ന ടാബലറ്റ്, സിറപ്പ് ഒക്കെ കഴിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം മറവിരോഗം എന്നാണ് പറയുന്നത്. എന്ത് തന്നെ ആയാലും പനി ഒക്കെ വന്നു കഴിഞ്ഞാൽ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിച്ചേ മതിയാകൂ.എന്നാൽ പനിയും ,ജലദോഷവും തൊണ്ട വേദനയും ഒക്കെ കൂടുന്നതിന് മുമ്പ് തന്നെ വീട്ടിൽ വച്ച് ചെറിയ രീതിയിൽ ട്രീട്മെന്റ് എടുത്താൽതന്നെ മാറുന്നതാണ്. അങ്ങനെ സിംപിൾ ആയി ഇവ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു റെസിപി പരിചയപ്പെടാം.

ആദ്യം തന്നെ ഒരു ഗ്ലാസിൽ അര ഗ്ലാസ് പഞ്ചസാര എടുത്തശേഷം അത് ഒരു പാനിലേക്ക് ഇടുക.അതിനുശേഷം അതിലേക്ക് ഒരു അര ഗ്ലാസ് ചൂടുവെള്ളം ഒഴിക്കുക.ഇനി വേണ്ടത് ഒരു നാരങ്ങയാണ്. ഒരു പകുതി നാരങ്ങ എടുത്ത ശേഷം സ്പൂണിൽ പിഴിഞ്ഞ് ഒരു സ്പൂൺ നാരങ്ങ അതിലേക്ക് ഒഴിക്കുക.അതിനുശേഷം വേണ്ടത് ഇഞ്ചി പൗഡർ ആണ്. അത്‌ ഒരു ഹാഫ് ടീസ്പൂൺ ഇടുക. അടുത്തതായി വേണ്ടത് തേൻ ആണ്. തേൻ വൻതേൻ ആണെങ്കിലും ,ചെറുതേൻ ആണെങ്കിലും പ്രശ്നമില്ല.തേൻ ഒരു സ്പൂൺ അതിലേക്ക് ചേർക്കുക.അതിനുശേഷം ഗ്രാമ്പു എടുക്കുക. നാലോ അഞ്ചോ പീസ് ഗ്രാമ്പു എടുത്തശേഷം  പൊടിച്ച് ഇതിലേക്ക് ഇടുക.അതിനുശേഷം ഇതെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്തശേഷം ചൂടാക്കി അഞ്ച് മിനിറ്റ് നേരം തിളയ്ക്കാൻ അനുവദിക്കുക.അതിലുളള വെള്ളം വറ്റി കുറുകുന്നത് വരെ ഇളക്കി കൊടുക്കേണ്ടതാണ്. ഇങ്ങനെ ശരിക്കും കുറുക്കി എടുത്തശേഷം രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് തണുക്കാൻ ആയി മാറ്റിവയ്ക്കുക.അപ്പോൾ തന്നെ ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക.

ഇനി ചെയ്യേണ്ടത് എന്താണ് വച്ചാൽ ഒരു പ്ലേറ്റ് എടുത്തശേഷം,അതിന്റെ മേലേ ഒരു ബട്ടർ പേപ്പർ വയ്ക്കുക. അതിനുശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന കുറുക്ക് അതിലേക്ക് ഒഴിക്കുക.ഒഴിച്ചശേഷം അഞ്ചോ പത്തോ മിനിറ്റ് നേരത്തേക്ക് ഇത് പൂർണമായും തണുക്കാൻ ആയി മാറ്റി വയ്ക്കുക.ഇത് സെറ്റായശേഷം അതിന് പുറത്തേക്ക് അൽപ്പം ഐസിങ്ങ് ഷുഗർ ഇടുക.ഇനി ഐസിങ്ങ് ഷുഗർ ഇല്ലെങ്കിൽ സാധാരണ ഷുഗർ പൊടിച്ച് ചേർക്കാവുന്നതാണ്. അതിനുശേഷം ഇത് എല്ലാം പേപ്പറിൽ നിന്നും എടുക്കുക. അതിനുശേഷം ഒരു ബോക്സിൽ ഇട്ട് സൂക്ഷിക്കാവുന്നതാണ്. ഒരു നാലോ അഞ്ചോ ആഴ്ച വരെ ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളപ്പോൾ ഓരോ ഗുളിക വച്ച് എടുത്താൽ മതിയാകും.                                         ഇനി ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെ ആണെന്ന് വച്ചാൽ,ഒരു ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് ഗുളിക വീതം ഉപയോഗിക്കാവുന്നതാണ്.   എന്നാൽ ആഹാരം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ആണ് കഴിക്കേണ്ടത് എന്ന് മാത്രം.ഇനി ഇങ്ങനെ കഴിക്കാൻ താൽപര്യം ഇല്ലെങ്കിൽ ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് അതിലേക്ക് ഈ ഗുളിക ഇടുക.ഇട്ട് അൽപ്പനേരം കഴിയുമ്പോൾ ഗുളിക ഇതിൽ അലിഞ്ഞു ചേരും. അതിനുശേഷം വെള്ളം അൽപ്പം ആറിയശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.


Comments