ഒളിക്യാമറ മൊബൈൽ വഴി കണ്ടെത്താം; അമ്മ പെങ്ങമാരുടെ മാനത്തിന് വില പറയുന്ന ഒളിക്യാമറ കണ്ടെത്താം.

 



ഇന്ന് നമ്മുടെ അമ്മ പെങ്ങമാർ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഒളിക്യാമറ.നമ്മുടെ സമൂഹത്തിൽ എവിടെ ഒക്കെയാണ് എങ്ങനെ ഒക്കെയാണ് ഈ ക്യാമറകൾ വയ്ക്കുന്നത് എന്ന് ആർക്കും പറയാൻകഴിയില്ല.കാരണം അതുപോലെ ആണ്  ടെക്‌നോളജി വികസിച്ചുകൊണ്ട് ഇരിക്കുന്നത്.വളരെ ചെറുതുമുതൽ പലതരത്തിലുള്ളതും പലരൂപത്തിലുള്ളതുമായ ക്യാമറകൾ ഇന്ന് ഉണ്ട്. അതിനാൽ തന്നെ ഇവ എവിടെ ഒക്കെ ആണ് വയ്ക്കുന്നത് എന്നകാര്യം നിർണയിക്കാൻ കഴിയില്ല.എന്നാൽ ഇക്കാര്യത്തിൽ നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരുകാര്യമേ ഉള്ളൂ,നാം പോകുന്ന ഇടങ്ങളിൽ ഈ ക്യാമറ ഉണ്ടോ എന്ന് ഡിക്ടക്റ്റ് ചെയ്യാൻ സാധിക്കുക.അതിനുശേഷം ആ ക്യാമറ നശിപ്പിച്ചു കളയുക.തുടർന്ന് പോലീസ്മായി ബന്ധപ്പെട്ട് നിയമനടപടികളിലേക്ക്പോവുക.                


എന്നാൽ ഇതിന്റെ ആവശ്യങ്ങൾ ഒന്നുംതന്നെ ഇല്ലാതെ ഈസിയായി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്.നമ്മൾ എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം ആണല്ലോ മൊബൈൽഫോൺ.ഈ മൊബൈൽ വഴി ഏതു ക്യാമറയെയും ഡിക്ടക്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനായുള്ള ഒരു അപ്ലിക്കേഷൻ പരിചയപ്പെടാം.

അതിനായി ആദ്യം നമ്മുടെ മൊബൈൽ ഫോണിലെ പ്ലേസ്റ്റോർ ഓപ്പൺ ചെയ്യുക.അതിനുശേഷം പ്ലേസ്റ്റോറിൽ DetectIT Device Detector എന്ന് സേർച്ച് ചെയ്യുക.അപ്പോൾ DetectIT Device Detector എന്ന ആപ്പ് പ്ലേസ്റ്റോറിൽ തെളിഞ്ഞു കാണാം.അതിനുശേഷം ഈ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക.ഇൻസ്റ്റാൾ ചെയ്തശേഷം ഓപ്പൺ ചെയ്യുക.ഓപ്പൺ ചെയ്തു കഴിയുമ്പോൾ മൂന്ന് ഓപ്പഷ്നുകൾ ഉള്ള ഒരു ഭാഗം തെളിഞ്ഞു വരുന്നത്കാണാം.അതിൽ ആദ്യത്തേത് IR CAMERA DETECTOR  ആണ്.അതായത് ഇൻഫ്രാറെഡ് ക്യാമറ ഡിക്ടെറ്റർ ആണ്.അടുത്തത് ELECTRONIC DEVICE DETECTOR ആണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത്. സാധാരണ ഇങ്ങനെ ഉള്ള ആവശ്യങ്ങൾക്ക് ഈ ELECTRONIC DEVICE DETECTOR ആണ് എല്ലാവരും ഉപയോഗിക്കാറുള്ളത്. അപ്പോൾ ഈ ഓപ്ക്ഷൻ ഓപ്പൺ ചെയ്യുക.ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഇത് വർക്കിംഗ് ആയി തുടങ്ങുന്നതാണ്.

ഇത് ഇനി ഒരു ക്യാമറയുടെ മുന്നിൽ കൊണ്ടു വന്നാൽ എങ്ങനെ വർക്കിംഗ് ആകുമെന്നത് പറയാം.ഉദാഹരണത്തിന് മറ്റൊരു മൊബൈൽ ഫോൺ എടുത്ത് അതിന്റെ ക്യാമറ ഓൺ ആക്കിയശേഷം ഈ ഡിക്ടക്റ്റ് ഉപയോഗിച്ച് നോക്കിയാൽ ഈ ആപ്പ് ക്യാമറയെ ഡിക്ടക്റ്റ് ചെയ്യുന്നതാണ്.ഇത്തരത്തിൽ വളരെ സിംപിൾ ആയ ഈയൊരു ആപ്പ് കൊണ്ട് നമ്മുടെ അമ്മ പെങ്ങൾമാരുടെ മാനം രക്ഷിക്കാൻ തീർച്ചയായും നമുക്ക് സാധിക്കുന്നതാണ്.



Comments