വയറ്റിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ വളരെ നിസാരം ആണ്.ഈ ലക്ഷണങ്ങൾ ഒക്കെ നിങ്ങൾക്ക് ഉണ്ടോ...?

 


നിരവധി ആളുകൾക്കിടയിൽ ഇപ്പോൾ നിലനിൽക്കുന്ന ഒരു രോഗമാണ് ക്യാൻസർ. പലരും ഇത് അറിയാൻ വൈകുന്നു എന്നതാണ്. അങ്ങനെ ഇത് കൂടുതൽ ശരീരത്തിലേക്ക് വ്യാപിക്കാനുള്ള കാരണങ്ങളിലൊന്ന്. ഇങ്ങനെയുള്ള കാൻസറുകളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ് വയറ്റിലുണ്ടാകുന്ന കാൻസർ. വയറ്റിലുണ്ടാകുന്ന കാൻസർ പലപ്പോഴും ആളുകൾ ഒരുപാട് വൈകിയാണ് അറിയാറുള്ളത്.

ഇതിന്റെ പല ലക്ഷണങ്ങളും നമുക്ക് സംശയങ്ങൾ നൽകാത്തവർ തന്നെയാണ്. സ്ഥിരമായി നെഞ്ച് എരിച്ചിലും ചർദിലും ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം.ദഹനക്കുറവും സ്ഥിരമായി ഛർദിയും സംഭവിക്കുകയാണെങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം. കാരണം വയറ്റിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്.



ഭക്ഷണത്തോട് ഉണ്ടാകുന്ന വിരക്തിയും ഇതിൻറെ ലക്ഷണങ്ങളിൽ ഒന്നുതന്നെയാണ്. അകാരണം ആയി തൂക്കം കുറയുന്നതും എല്ലാം ഈ ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ചിലത് തന്നെയാണ്. ശർദ്ദി പതിവാക്കുകയും പകുതിയിൽ ദാഹിച്ച ഭക്ഷണപദാർത്ഥം ഛർദിയിലൂടെ പുറത്തു വരികയും ചെയ്യുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇത് വയറിനുള്ളിലെ ക്യാൻസറിന്റെ ലക്ഷണങ്ങളുടെ പ്രധാനമായ ഒന്നാണ്.


പതിവായി കണ്ടുവരുന്ന മൂക്കൊലിപ്പും ഇതിൻറെ പ്രധാനമായ ലക്ഷണം ആണ്. മറ്റൊരു ലക്ഷണം രക്തത്തിൻറെ കുറവും അതുമൂലമുണ്ടാകുന്ന അവശതയും ക്ഷീണവും ഒക്കെയാണ്. മറ്റൊരു ലക്ഷണമായി കാണപ്പെടുന്നത് മലബന്ധവും. അതോടൊപ്പം തന്നെ മലം കറുത്ത നിറത്തിൽ പോകുന്നതും ഇതിൻറെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

വയറു വേദനയും വയറിൻറെ അടിഭാഗം കട്ടി വയ്ക്കുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അടിവയറ്റിൽ ഉണ്ടാകുന്ന വേദന ഇതിന്റെ ഭാഗം ആയി ഉണ്ടാകുന്നു. അങ്ങനെ വരുമ്പോൾ പനി ആയി ശരീരം ഒരു ലക്ഷണം കാണിച്ചു തരുന്നുണ്ട്. അത്‌ ശരീരത്തിലെ അണുബാധയുടെ ലക്ഷണമാണ്. വിട്ടുവിട്ടുണ്ടാകുന്ന പനി ശ്രെദ്ധിക്കണ്ട ഒന്നാണ്. മലത്തോടൊപ്പം രക്തം ഉണ്ടാകുന്ന അവസ്ഥയും വയറ്റിലെ ക്യാൻസറിന്റെ ലക്ഷണം ആണ്.


ആന്തരിക രക്തസ്രാവം ട്യൂമർ വളർന്ന് ഘട്ടത്തിൽ മാത്രമാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കുമ്പോഴോ ഗുളികയോ മറ്റോ വിഴുങ്ങുമ്പോഴോ ഉണ്ടാകുന്ന ബുദ്ധിമുട്ട് ക്യാൻസർ നന്നായി ശരീരത്തെ ബാധിച്ചു എന്നാണ്. ചെറിയ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങുമ്പോൾ തന്നെ വിദഗ്ധനായ ഒരു ഡോക്ടറെ കാണുന്നതാണ് രോഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം.

Comments