ഞൊടിയിടയിൽ ചുണങ്ങ് ഇല്ലതാക്കുവാനുള്ള വിദ്യ ഇതാ!!! വീഡിയോ കാണാം

 


ഇന്ന് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതെ കണ്ട് വരുന്ന ഒന്നാണ് ത്വക്കിൽ ഉണ്ടാവുന്ന ചുണങ്ങ്.സാധാരണ ഇത്തരം പാടുകൾ ശരീരത്തിൽ എവിടെയെങ്കിലും വന്നു കഴിഞ്ഞാൽ അത് ശരീരത്തിന്റെ പല ഭാഗങ്ങളിൽ വ്യാപിക്കുവാറുണ്ട്. ഇത്തരത്തിൽ ഉണ്ടാവുന്ന ചുണങ്ങിനെ നാച്ചുറൽ ആയുള്ള രീതികൊണ്ട് ഇല്ലതാക്കുവാനുള്ള സിംപിൾ ആയ മാർഗം പരിചയപ്പെടാം.



പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം,ചുണങ്ങ് എന്നത് ഒരു അസുഖം തന്നെയാണ്. പ്രത്യേകമായും ശരീരത്തിന്റെ പല ഭാഗങ്ങളിൽ വരുന്ന ഒരു ത്വക്ക് രോഗം തന്നെയാണ് ഇത്.എന്നാൽ പലപ്പോഴും ഈ ഒരു രോഗം വന്നു കഴിഞ്ഞാൽ ആരും തന്നെ ഇതിനെ ഗൗരവമായി ശ്രദ്ധിക്കാറില്ല എന്നതാണ് ഒരു വസ്തുത.പിന്നീട് ശരീരത്തിലെ മുഖങ്ങളിലും ഓപ്പൺ ആയുള്ള ഭാഗങ്ങളിലും ഒക്കെ വന്നു കഴിയുമ്പോൾ ആണ് പലരും ഇതിനെക്കുറിച്ച് ശ്രദ്ധിക്കാറുള്ളത്.പിന്നീട് ഇത് എങ്ങനെ എങ്കിലും ഒഴിവാക്കണമെന്ന ചിന്തയാണ് വരിക. അതുകൊണ്ട് തന്നെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം, ഇത്തരം പാടുകൾ ശരീരത്തിൽ വരുമ്പോൾ തന്നെ അത് ചികിത്സച്ച് ഭേദമാക്കാൻ നോക്കേണ്ടതാണ്.ഇല്ലെങ്കിൽ  അത് പിന്നീട് വലിയ ബുദ്ധിമുട്ട് ആയി മാറുവാൻ ഇടയാകുന്നത് ആണ്.അപ്പോൾ ഇത്തരത്തിൽ വരുന്ന ചുണങ്ങിനെ വേഗത്തിൽ എങ്ങനെ മാറ്റാം എന്നതിന്റെ സിംപിൾ ക്യുക്ക് റെമഡി പരിചയപ്പെടാം.                                              ഇതിനായി ആവശ്യമുള്ള ആദ്യ ഇൻക്രിഡീയന്റ് എന്ന് പറയുന്നത് കസ്തൂരി മഞ്ഞൾ ആണ്.പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം സാധാരണ മഞ്ഞളും ,കസ്തൂരി മഞ്ഞളും ഉണ്ട്.എന്നാൽ കസ്തൂരി മഞ്ഞൾ ആണ് ഇതിനായി ഉപയോഗിക്കുവാൻ ഏറ്റവും മികച്ചതായി ഉള്ളത്.ആദ്യം കസ്തൂരി മഞ്ഞളിന്റെ തൊലി കളഞ്ഞശേഷം ,ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്തു എടുക്കുക.അത്തരത്തിൽ ചെറു കഷണങ്ങളാക്കി എടുത്ത് ഒരു ചെറിയ ഉരകല്ലിൽ ഇട്ട് ചതച്ചരച്ചെടുക്കുക.കസ്തൂരി മഞ്ഞളിൽ നിരവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.അതുപോലെ തന്നെ ഇതൊരു ആന്റി ബാക്ടീരിയൽ കണ്ടന്റുമാണ്.ഇത് ചുണങ്ങ് ഉൾപ്പെടെ അതുപോലുള്ള പ്രശ്നങ്ങൾക്ക്  ഒക്കെ എതിരെ ഗുണകരമായ ഒന്നാണ്.അപ്പോൾ ഇത് ഉരലിൽ നന്നായി ഇടിച്ച് ചതച്ച് എടുക്കുക.വെള്ളം ഒന്നും ഒഴിക്കേണ്ട കാര്യമില്ല.                                                         അടുത്ത ഇൻക്രിഡീയന്റ് എന്ന് പറയുന്നത് കടുക് ആണ്.സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് കടുക്.കടുക് ഒരു സ്പൂൺ എടുത്തശേഷം ഉരലിൽ ചതച്ച കസ്തൂരി മഞ്ഞളിന്റെ ഒപ്പം ഇട്ടശേഷം ഇത് രണ്ടും ഒന്നിച്ചു ഉരലിൽ ചതച്ചെടുക്കുക.മാക്സിമം ചതച്ചെടുക്കുക.നന്നായി ചതച്ച് അരച്ച ശേഷം ഇത് ഒരു ബൗളിലേക്ക് ഇടുക.കടുകിലും ഈ പറയുന്നത് പോലെ തന്നെ ഓക്സിഡന്റുകളും, ആന്റി ബാക്ടീരിയൽ കണ്ടന്റുകളുമുണ്ട്.അതിനാൽ തന്നെ നൂറു ശതമാനം ഒരുതരത്തിലും ഉള്ള സൈഡ് എഫ്ക്ട് കളും ഇല്ലാതെ തന്നെ ചുണങ്ങ് മാറ്റുവാൻ സഹായകരമാണ്.                                  അതുപോലെ ഇതോടൊപ്പം ചേർക്കേണ്ട മറ്റൊരു ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒലിവ് ഓയിൽ ആണ്. സാധാരണ വെളിച്ചെണ്ണയെക്കാൾ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് ഒലിവ് ഓയിൽ.അപ്പോൾ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ബൗളിലെ മിക്സ്ലേക്ക് ഒഴിക്കുക.ഇത്തരത്തിൽ ഒലിവ് ഓയിൽ ഒഴിച്ച ശേഷം ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്തു കഴിയുമ്പോൾ ഇതൊരു പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന ഈ മിക്സ് എവിടെ ഒക്കെ ചുണങ്ങ് ഉണ്ടോ അവിടെ എല്ലാം പുരട്ടാവുന്നതാണ്.ഒന്നോ മറ്റോ ഉള്ളൂ എങ്കിൽ ഒരു പഞ്ഞി ഉപയോഗിച്ച് അത് തേയ്ച്ച് വയ്ക്കാവുന്നതാണ്.ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ അവിടങ്ങളിൽ ഒക്കെ പഞ്ഞി വയ്ക്കാതെ തന്നെ നന്നായി തേച്ചു പിടിപ്പിക്കാവുന്നതാണ്.15 മുതൽ 20 മിനിറ്റ് വരെ ഇത്തരത്തിൽ ഇത് സൂക്ഷിക്കേണ്ടതാണ്.   ഇങ്ങനെ ഒരാഴ്ചയിൽ മൂന്നോ,നാലോ തവണ ഇത് തുടർച്ചയായി ചെയ്തു കഴിഞ്ഞാൽ എല്ലാ തരത്തിലുള്ള ചുണങ്ങും മാറികിട്ടുന്നതാണ്.


Comments