നിങ്ങളുടെ ശരീരത്തിൽ ചുണങ്ങ് എന്ന ത്വക്ക് രോഗം ഉണ്ടോ??|| എങ്കിൽ ഇതാ ഒരു ഉഗ്രൻ മരുന്ന്||



 പ്രകൃതി ഭംഗി എന്നാൽ അത് ഒരിക്കലും നിർവചിക്കാൻ ആവില്ല.കാരണം അത്രയ്ക്ക് ഭംഗിയാണത്.അത് ആർട്ടിഫിഷ്യൽ ആയി ഒരിക്കലും ഉണ്ടാക്കി എടുക്കാൻ സാധിക്കുകയില്ല. അതുപോലെ തന്നെയാണ് ഓരോ അസുഖങ്ങൾക്കും പ്രകൃതി നൽകിയിരിക്കുന്ന പലതരത്തിലുള്ള റെമഡീസും എന്നത്.സാധാരണ എല്ലാവരും ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുന്നു എന്നതിന്റെ കാരണം പെട്ടെന്ന് എഫ്ക്ട് ഉണ്ടാകും എന്നതിനാലാണ്.എന്നാൽ അതുപോലെ തന്നെ സൈഡ് എഫക്ട് ഉണ്ടാകും എന്നതും എല്ലാവർക്കും അറിയാമെന്നതിൽ സംശയമില്ല.ഏതായാലും പ്രകൃതിയിലേക്ക് മടങ്ങൂ എന്ന് പറയുന്ന പോലെ തന്നെയാണ് പ്രകൃതിയിൽ ഉണ്ടാക്കുന്ന,പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ഈസിയായി ചില മരുന്നുകൾ ഉണ്ടാക്കാൻ സാധിക്കും.  


                

മിക്ക ആളുകളുടെയും ത്വക്ക് രോഗങ്ങളുടെ പ്രധാന ഫാക്ട് എന്ന് പറയുന്നത് ചുണങ്ങ് ആണ്.ചിലർ ഇത് അത്ര കാര്യമാക്കാറില്ല. സാധാരണ ആയി വരുന്ന ഒന്ന് എന്നാണ് പറഞ്ഞു പോവാറുള്ളത്.എന്നാൽ ഇത് എങ്ങനെ എങ്കിലും മാറ്റി എടുക്കണം എന്ന് വിചാരിക്കുന്ന പലരും ഉണ്ട്.അത്തരക്കാർക്ക് വേണ്ടി ഉള്ള ഒരു റെമഡി പരിചയപ്പെടാം.

ഇതിനായി വേണ്ട ഇൻക്രീഡിയന്റ്സ് എന്ന് പറയുന്നത് മഞ്ഞൾപ്പൊടി,കടുക് ഓയിൽ അഥവാ കടുക് എണ്ണ എന്നിവയാണ്.ആദ്യം തന്നെ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എടുത്ത ശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം അതിലേക്ക് കടുക് ഓയിൽ ഒരു സ്പൂൺ ചേർക്കുക.എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്യുക.അത്തരത്തിൽ മിക്സ് ചെയ്തശേഷം ഇത് ഒരു പേസ്റ്റ് പോലെ ആക്കി എടുക്കുക. അതിനുശേഷം ഇത് ഡയറക്ടായി ചുണങ്ങ് ഉള്ള ഭാഗങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് പറയുകയാണെങ്കിൽ,ആദ്യം ഒരു കോട്ടൺ പഞ്ഞി എടുത്തശേഷം ഈ പേസ്റ്റിലേക്ക് മുക്കുക. അതിനുശേഷം ചുണങ്ങ് ഉള്ള ഭാഗം ഏതാണോ അവിടെ ഈ കോട്ടൺ വച്ച ശേഷം നന്നായി അമർത്തുക.ഇത് കുറഞ്ഞത് അരമണിക്കൂർ എങ്കിലും ചുണങ്ങ് ഉള്ള ഭാഗത്ത് വയ്ക്കേണ്ടതാണ്. ശരീരത്തിൽ എവിടെ ഒക്കെ ഉണ്ടോ അവിടെ ഒക്കെ ഇത്തരത്തിൽ വയ്ക്കാവുന്നതാണ്.ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അപ്പ്ളൈ ചെയ്യാവുന്നതാണ്. അതേസമയം അരമണിക്കൂർ  ഇത് ചുണങ്ങ് ഉള്ളിടത്ത് കൃത്യമായി വച്ചിരിക്കണം. അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.                                                ഇനി കഴുകികളയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം,ഒരു കാരണവശാലും സോപ്പ് ഉപയോഗിച്ച് കഴുകാൻ പാടില്ല.പകരം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.പെട്ടെന്ന് വ്യത്യാസം ഉണ്ടായില്ല എങ്കിലും കൃത്യമായി ചെയ്താൽ ഒരു മാസത്തിനകം തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്.


Comments