Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ശരീരം മെലിഞ്ഞു ഇരിക്കുന്നത് ചിലർക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് അത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. മെലിഞ്ഞിരിക്കുന്ന പലർക്കും ആഗ്രഹമുള്ള കാര്യമാണ് കുറച്ചു കൂടി ഒന്ന് വണ്ണം വെച്ചിരുന്നെങ്കിൽ,ഒന്ന് അല്ലെങ്കിൽ ശരീരഭാരം ഒന്ന് കൂടിയിരുന്നു എന്ന്. വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കൂട്ടാൻ ചില പൊടിക്കൈകൾ ഉണ്ട്. അത് ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കൂടുകയും ചെയ്യും. എന്താണെന്നല്ലേ,
ചെറിയ ഒരു ആഹാര കൂട്ടാണ് അത്. നല്ല കുത്തരി എടുക്കുക അത് ഒരു കുക്കറിലിട്ട് വേവിക്കുക എടുക്കുമ്പോൾ കുത്തരി തന്നെ വേണം എന്നുള്ള ശ്രദ്ധിക്കേണ്ട കാര്യമാണ്. വേവിച്ചെടുത്ത ഈ കുത്തരിയുടെ കഞ്ഞി വെള്ളം ഊറ്റി കളയാൻ പാടില്ല. അതായത് കഞ്ഞി വെള്ളത്തോടു തന്നെ ഇത് നന്നായി വേവിച്ചെടുക്കണം. അതിനുശേഷം ഇത് ഒരു പാത്രത്തിൽ എടുക്കുക. മൂന്നാലു വലിയ സ്പൂൺ കട്ടത്തൈര് എടുക്കുക. അതുകൂടി വേവിച്ചുവെച്ച ചോറിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനോടൊപ്പം തന്നെ ഒരു മുട്ടയുടെ മഞ്ഞ മാത്രം ഈ കൂട്ടിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. പുഴുങ്ങിയ മുട്ടയുടെ മഞ്ഞ യാണ് ഇട്ടു കൊടുക്കേണ്ടത്. മുട്ടയുടെ വെള്ള എടുക്കരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ശേഷം ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാവുന്നതാണ്. രുചിക്കു വേണ്ടി അല്പം ഉപ്പു കൂടി ചേർക്കാവുന്നതാണ്. ഒട്ടും കഴിക്കാൻ പറ്റുന്നില്ല എങ്കിൽ മാത്രം ഒരു പച്ചമുളക് കൂടി ഇതിനോടൊപ്പം കഴിക്കാവുന്നതാണ്. ആവശ്യമുണ്ടെങ്കിൽ മാത്രം അത് ഉൾപ്പെടുത്തിയാൽ മതി. അല്ലാതെ പച്ചമുളക് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് വണ്ണം വെക്കുക ഒന്നുമില്ല എന്ന് ആദ്യമേ പറയാം. ഈ കൂട്ട് രാവിലത്തെ ഭക്ഷണം ആക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലത്തെ ഭക്ഷണം ആകുകയാണെങ്കിൽ വളരെ മികച്ച രീതിയിൽ തന്നെ നമ്മൾ ഉദ്ദേശിച്ച ലക്ഷ്യം നമുക്ക് നേടാൻ സാധിക്കുന്നതാണ്. ഒരു നാല് അഞ്ച് ആഴ്ച ഇത് തുടർച്ചയായി കഴിക്കുമ്പോൾ നമ്മുടെ ശരീരം 5 കിലോ മുതൽ 80 കിലോ വരെ വർദ്ധിക്കുന്നതായി നമുക്ക് അറിയാൻ സാധിക്കും. അതിനോടൊപ്പം മെലിഞ്ഞിരിക്കുന്നവർ വണ്ണം വയ്ക്കാനും തുടങ്ങും. എല്ലാവർക്കും ഇതൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കൊളസ്ട്രോൾ പ്രശ്നങ്ങളോ മറ്റോ ഉള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
Comments
Post a Comment