കോഴിക്കോട് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് സംഭവിച്ചത് കണ്ടോ. ഞെട്ടിക്കുന്ന സംഭവം !!!വീഡിയോ കാണാം



 കോഴിക്കോട് ഉള്ള ആളുകളെ പറ്റി പ്രത്യേകിച്ച് പറയേണ്ട ഒന്നുമില്ല. മനുഷ്യത്വത്തിനും സ്നേഹത്തിനും ഒക്കെ പേരുകേട്ട നാടാണ് കോഴിക്കോട്. ഏറ്റവും കൂടുതൽ സൽക്കാര പ്രിയരായ ആളുകളും കോഴിക്കോട്ടുകാർ തന്നെ ആണെന്നാണ് പറയുന്നത്. സൽക്കാരത്തിൽ മുൻപിൽ നിൽക്കുന്നവരാണ് കോഴിക്കോട്ടുകാരൻ എന്നും കോഴിക്കോട് ഉള്ള ആളുകളുടെ സ്വഭാവത്തെപ്പറ്റി അന്യ നാട്ടിൽ ഉള്ളവർ പോലും പറയുന്നത് ആണ്. അതേ കോഴിക്കോട് നിന്നും വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഒരു അഭിഭാഷകയാണ് ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത്



10 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന വഴിക്ക് ആയിരുന്നു യുവതിക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. 10 മാസം ആയ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് വേണ്ടിയായിരുന്നു മംഗോ ടാക്സി വിളിച്ചത് എന്നാണ് യുവതി പറയുന്നത്. ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോഴേക്കും ടാക്സി ഡ്രൈവറുടെ അരികിൽ ആരൊക്കെയോ വന്ന് സംസാരിക്കുന്നത് താൻ കണ്ടിരുന്നു എന്നും പറയുന്നുണ്ട്. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു തിരികെ ഇറങ്ങി വന്നപ്പോഴേക്കും കുറച്ച് ആളുകൾ തന്റെ അരികിൽ വന്നു പറഞ്ഞു ഇത് കള്ള ടാക്സി ആണ്. ഇനി ഈ ടാക്സിയിൽ യാത്ര ചെയ്യാൻ സാധിക്കില്ല എന്നൊക്കെ.

 അവസാനം താൻ വേറെ ഒരു ടാക്സിയിൽ പോകണം എന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ കോഴിക്കോട് ഉണ്ടായിരുന്ന അഭിഭാഷകൻ കൂടിയായിരുന്ന തന്റെ ഭർത്താവിനെ വിളിച്ചിരുന്നു. ഭർത്താവ് എത്തുന്നതുവരെ താൻ കുഞ്ഞിനെയുംകൊണ്ട് ആ തെരുവോരത്ത് നിൽക്കുകയായിരുന്നു. ആ സമയമത്രയും കഴിച്ചു നീക്കിയിരുന്നത് ഭീതിയോടെ ആയിരുന്നു തനിക്ക് ഇങ്ങനെയൊരു സൗകര്യമുള്ളതുകൊണ്ടുതന്നെ ഭർത്താവ് അവിടെ തന്നെ ഉള്ളതുകൊണ്ടും താൻ ആ നിമിഷം രക്ഷപ്പെട്ടു. പക്ഷേ ഒറ്റയ്ക്കുള്ള സ്ത്രീകളായിരുന്നു അതിലുണ്ടായിരുന്നത് എങ്കിലോ അല്ലെങ്കിൽ വൃദ്ധർ ആയിരുന്നു എങ്കിലോ എന്തായിരിക്കും ചെയ്യുക. 


ഇതൊക്കെ അനീതി അല്ലേ എന്നാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. സാധാരണ ടാക്സികാർ 600 – 500 രൂപ മേടിക്കുമ്പോൾ മാംഗോ ടാക്സി വെറും നൂറ്റമ്പതും 250 വാങ്ങിയാണ് യാത്രക്കാരെ ആകർഷിക്കുന്നത്. സാധാരണക്കാർക്ക് വേണ്ടിയുള്ള ടാക്സി എന്ന നിലയിലാണ് മംഗോ ടാക്സി ഉപയോഗിക്കുന്നതും. നിയമം അറിയാവുന്ന വ്യക്തി ആയതുകൊണ്ട് തനിക്ക് ഇതിനെപ്പറ്റി കുറച്ചു കാര്യങ്ങളൊക്കെ അറിയാം. ഇത് ശരിയായ കാര്യങ്ങൾ ആണെന്ന് തനിക്ക് തോന്നുന്നില്ലപക്ഷേ ഈ കാര്യത്തിൽ നീതി ലഭിക്കും എന്നും തനിക്ക് പ്രതീക്ഷയില്ല എന്നാണ് പെൺകുട്ടി പറയുന്നത്.

Comments