Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പ്രോട്ടീൻ പൗഡർ എന്നത്.പ്രോട്ടീൻ പൗഡർ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാറുണ്ട്. ജിമ്മിൽ ഒക്കെ പോകുന്നവരാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നത്. ശരീരം കൂടുതൽ പുഷ്ടിപ്പെടാനും,മസ്സിൽസ് വരാനും,അതുപോലെ വണ്ണം വയ്ക്കാനും ഒക്കെ ഈയൊരു പ്രോട്ടീൻ പൗഡർ ഉപയോഗിക്കുവാറുണ്ട്.
സാധാരണ ഗതിയിൽ പ്രോട്ടീൻ പൗഡർ നാം കടകളിൽ നിന്നും മേടിക്കുകയാണ് ചെയ്യാറുള്ളത്.എന്നാൽ ഈ പ്രോട്ടീൻ പൗഡർ യാതൊരു പ്രിസർവേറ്റിവും ഇല്ലാതെ,ഒരു സൈഡെഫ്ക്ടും ഇല്ലാത്തവിധം നാച്ചുറൽ ആയി,സിംപിൾ ആയി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്.അത് എങ്ങനെ എന്ന് നോക്കാം.
ഇതിന് ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് കടലയാണ്.തൊലികളഞ്ഞ കടലയാണ് ഇത്.എന്നാൽ തൊലിയോടെ ഉള്ള കടല ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം അതിന്റെ തൊലിയിൽ ഒക്കെ തന്നെ ഒരുപാട് പ്രോട്ടീൻ അംശം ഉണ്ട് എന്നതിനാലാണിത്.ഇനി ഇത് ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം,എടുക്കുന്ന ഇൻക്രീഡിയന്റ് ഒക്കെ തന്നെ സെയിം അളവിൽ ആയിരിക്കണം എടുക്കേണ്ടത്.
അപ്പോൾ കടല ഒരു 50 ഗ്രാം ആദ്യം എടുത്ത് പാനിലേക്ക് ഇടുക.അതിനുശേഷം പാനിൽ ചൂടാക്കി കപ്പലണ്ടി ഡ്രൈ ആക്കി എടുക്കുക.ഏകദേശം രണ്ടോ,മൂന്നോ മിനിറ്റോ ഇളക്കി എടുക്കുക.അങ്ങനെ ചൂടായി കഴിഞ്ഞശേഷം ഒരു പാത്രത്തിലേക്ക് അത് മാറ്റുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ക്യാഷു നട്ട് സെയിം അളവിൽ തന്നെ എടുത്തു പാനിലേക്ക് ഇടുക.അങ്ങനെ പാനിൽ ഇട്ടശേഷം ഒന്നോ രണ്ടോ മിനിറ്റ് ചൂടാക്കി ഡ്രൈ ആക്കിയെടുക്കുക.അങ്ങനെ ചൂടായശേഷം പാനിൽ നിന്നും എടുത്ത് പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ആഡ് ചെയ്യേണ്ടത് ബദാം ആണ്.ബദാം പരിപ്പ് സെയിം അളവിൽ എടുത്ത് പാനിലേക്ക് ഇടുക.അതിനുശേഷം ഇത് ചെറുതായി ചൂടാക്കി എടുക്കുക.അതിനുശേഷം ഇതും പാത്രത്തിലേക്ക് മാറ്റുക.
അടുത്തതായി എടുക്കേണ്ടത് പംപ്ക്വിൻ സീഡ് ആണ്.പംപ്ക്വിൻ സ്വീഡ് എന്നത് മത്തങ്ങയുടെ സ്വീഡ് ആണ്.മത്തങ്ങയുടെ ഉള്ളിൽ വെള്ള ഷെല്ലോട് കൂടിയാണ് ഈ കുരു ഉള്ളത്.ആ വെള്ളഷെല്ല് കളയുമ്പോൾ ആണ് ഈ കുരു ലഭിക്കുന്നത്.ഈ സീഡ് മാർക്കറ്റുകളിലും സുലഭമായി ലഭിക്കുന്നതാണ്.ഒരുപാട് ഹൈ റിച്ച് പ്രോട്ടീൻ കണ്ടന്റ് ഇതിൽ അടങ്ങിയിട്ടുണ്ട്.ഇനി ഇതില്ലായെങ്കിലും മറ്റു ഇൻക്രീഡിയന്റ്സ് ഉപയോഗിച്ച് പ്രോട്ടീൻ പൗഡർ ഉണ്ടാക്കാവുന്നതാണ്.അതേസമയം ഇത് കൂടി ഉപയോഗിച്ചാൽ ഏറെ ഗുണകരവുമാണ്.ഇനി ഈ പംപ്ക്വിൻ സ്വീഡും മുൻപത്തെ പോലെ തന്നെ ചൂടാക്കി എടുക്കുക.ചൂടാക്കിയ ശേഷം പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് പിസ്താഷ്യാ ആണ്.പിസ്താഷ്യാ ഷെല്ല് ഉള്ളതിനാൽ ഷെല്ല് കളഞ്ഞശേഷം അകത്തേ സീഡ് മാത്രമായി പാനിലേക്ക് ഇടുക.അതിനുശേഷം ഇതും ചൂടാക്കി എടുത്തശേഷം പാത്രത്തിലേക്ക് മാറ്റുക. ഇനി ചെയ്യേണ്ടത്,ഈ ഇൻക്രീഡിയന്റ് എല്ലാം കൂടി ഒന്ന് മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ മിക്സ് ചെയ്തശേഷം ഇത് മിക്സിയിൽ ഇട്ട് ശരിക്കും പൊടിച്ച് എടുക്കുക.പൊടിച്ച് എടുക്കുമ്പോൾ ഒരു തരിപോലും പീസ് പൊടിയാതെ കിടക്കാൻ പാടില്ല. അതിനാൽ നന്നായി പൊടിഞ്ഞു എന്ന് ഉറപ്പു വരുന്നത് വരെ പൊടിക്കുക.അങ്ങനെ പൊടിച്ച് എടുത്തശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റുക.
പ്ലേറ്റിലേക്ക് ഇട്ടശേഷം പൊടിയാതെ കിടക്കുന്ന പീസ് എന്തെങ്കിലും ഉണ്ടെങ്കിൽ അതെടുത്തു മാറ്റേണ്ടതാണ്.ഇനി ഇതിലേക്ക് ആഡ് ചെയ്യേണ്ട ഇൻക്രീഡിയന്റ് എന്നത് മിൽക്ക് പൗഡർ ആണ്. മിൽക്ക് പൗഡർ ഏകദേശം രണ്ട് സ്പൂൺ ഓളം ഇതിലേക്ക് ആഡ് ചെയ്യാവുന്നതാണ്.അൽപ്പം കൂടുതൽ ആയി ഇട്ടാലും പ്രശ്നമില്ല.അങ്ങനെ ഇത് ഇട്ടശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക.ഇങ്ങനെ മിക്സ് ചെയ്തു കഴിയുമ്പോൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന പ്രോട്ടീൻ പൗഡർ പോലതന്നെ ഇതിരിക്കുന്നതാണ്. എന്നാൽ യാതൊരു പ്രിസർവേറ്റിവും ഇതിലേക്ക് ചേർക്കാത്തതിനാൽ തന്നെ ഇതിന്റെ എല്ലാ ഗുണങ്ങളും നന്നായി ലഭിക്കുന്നതാണ്. ഇനി ഈ പ്രോട്ടീൻ പൗഡർ ചൂടൊക്കെ മാറി അൽപ്പം തണുത്ത ശേഷം ഒരു ചെറിയ കണ്ടെയ്‌നർ എടുത്ത് അതിലേക്ക് ഇത് മാറ്റാവുന്നതാണ്.ഇത്തരത്തിൽ ബോട്ടിലിൽ ആക്കിയശേഷം ഒന്നോ രണ്ടോ മാസം ഇത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
ഇത് ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. ഇത് ഉപയോഗിക്കുന്നത് എങ്ങനെ ആണെന്ന് പറഞ്ഞാൽ,ഒരൽപ്പം പാൽ ഒരു ഗ്ലാസിൽ എടുത്തശേഷം ,ഒരു സ്പൂൺ പ്രോട്ടീൻ പൗഡർ അതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.ഇത് അതിരാവിലെ തന്നെ കുടിക്കുക ആണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്.ഇത് നൂറ് ശതമാനം നാച്ചുറൽ ആയതിനാൽ തന്നെ യാതൊരു സൈഡ് എഫ്ക്ട്കളും ഇല്ലാതെ തന്നെ ഇതിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്നതാണ്.അത്യാവശ്യം വർക്ക് ഔട്ട് ചെയ്യുന്നവർക്ക് മസ്സിൽ വർദ്ധിക്കാനും ബോഡി ബിൽഡപ്പ് ചെയ്യുവാനും ഇത് സഹായകരമാണ്. അതുപോലെ നോർമൽ ശരീരം ഉള്ള,വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപയോഗിച്ചാൽ അത്യാവശ്യം വണ്ണം ഒക്കെ വയ്ക്കാൻ സഹായകരമാണ്.
Comments
Post a Comment