വായ്നാറ്റം അകറ്റാം ഈസിയായി||നിങ്ങൾക്ക് ഇത് വീട്ടിൽ ഈസിയായി ഉണ്ടാക്കാം.വീഡിയോ കാണാം

 


ഇന്ന് നമ്മൾ പലരുടെയും ഇടയിൽ ഉള്ള ഒരു പ്രശ്നമാണ് വായ്നാറ്റം.ഈ വായ്നാറ്റം മൂലം ചില ഓഫീസുകളിൽ കയറിചെല്ലാൻ പറ്റാതെ വരിക, പിന്നെ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ വായ്നാറ്റം മൂലം അവർക്ക് സംസാരിക്കാൻ താൽപര്യമില്ലാതെ വരിക, ഇങ്ങനെ പലർക്കും പല രീതിയിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാവാറുണ്ട്.എന്നാൽ വായ്നാറ്റം മാറ്റാൻ ഉള്ള ഒരു ചെറിയ ട്രിക്ക് പരിചയപ്പെടാം.



ഇതിനായി വേണ്ട ഇൻക്രിഡീയന്റ്സ് എന്ന് പറയുന്നത് ബേക്കിംഗ് സോഡ, തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം, ഒരു നാരങ്ങ ,പിന്നെ ഇത് തയ്യാറാക്കാൻ ഉള്ള ഒരു ഗ്ലാസ്.                            ഇനി ഇത് തയ്യാറാക്കുന്ന വിധം ,ആദ്യം തന്നെ ഇത് തയ്യാറാക്കാൻ ഉള്ള  ഗ്ലാസ് എടുത്ത ശേഷം അതിലേക്ക് രണ്ട് സ്പൂൺ ബേക്കിംഗ് സോഡ ഇടുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഒരു നാരങ്ങയുടെ പകുതി കട്ട് ചെയ്ത്‌ എടുത്ത ശേഷം നാരങ്ങാ നീര് അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.ഇനി അത് നന്നായി ഒന്ന് ഇളക്കി കൊടുക്കുക.ഇത് നന്നായി സെറ്റ് ആയി വരുന്നതിനു ഒരു നിമിഷം വെയ്റ്റ് ചെയ്യുക. അതിനുശേഷം നേരത്തെ എടുത്ത് വച്ച തിളപ്പിച്ചാറിയ വെള്ളം അതിലേക്ക് ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കി കൊടുക്കുക.ബേക്കിംഗ് സോഡ, നാരങ്ങ എന്നിവ നന്നായി സെറ്റാവുന്നതിനാണ് ഇളക്കി കൊടുക്കുന്നത്  സെറ്റാകുന്നതിനായാണ്.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കുന്ന വിധം വളരെ സിംപിൾ ആണ്.രാത്രി കിടക്കുന്നതിനു മുൻപായി ഇത് ഒരു സിപ് എടുത്തശേഷം നന്നായി ഗാർള് ചെയ്യുക അതിനുശേഷം തുപ്പി കളയുക.അങ്ങനെ രണ്ടോ മൂന്നോ തവണ റിപിറ്റ് ചെയ്യുക.ഇങ്ങനെ തന്നെ രാവിലെ എഴുന്നേൽക്കുമ്പോഴും ബ്രഷ് ചെയ്യുന്നതിന് മുൻപോ, ശേഷമോ ഇതുപോലെ അൽപ്പം സിപ് എടുക്കുക.അതിനുശേഷം ശരിക്കും ഗാർള് ചെയ്തശേഷം കുലുക്കി തുപ്പുക.ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ വെള്ളം കുലുക്കി തുപ്പാൻ മാത്രമേ ഉപയോഗിക്കാവൂ,ഇറക്കാൻ പാടില്ല.ഇത് ഒന്നോ രണ്ടോ ആഴ്ച തുടർച്ചയായി ചെയ്യുക.അങ്ങനെ ചെയ്താൽ നൂറ് ശതമാനവും വ്യത്യാസം ഉണ്ടാവുന്നതാണ്.


Comments