Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് ത്വക്ക് എന്നത്.അതിനാൽ തന്നെ ത്വക്കിനെ വളരെ ഭംഗിയായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്.ഇല്ലായെങ്കിൽ പലതരത്തിലുള്ള അസുഖങ്ങൾ ത്വക്കിൽ വരുവാൻ ഇടയാകും.ചില സമയങ്ങളിൽ ത്വക്കിൽ വരുന്ന രോഗമെന്ന് വേണമെങ്കിൽ പറയാവുന്ന ഒന്നാണ് അരിമ്പാറകൾ എന്നത്.അത് എക്സ്ട്രാ വരുന്ന ഗ്രോവ്ത്ത് ആണ്. എന്നാൽ പ്രത്യക്ഷത്തിൽ അരിമ്പാറകൾ കൊണ്ട് പ്രത്യേക ഉപദ്രവം ഒന്നും തന്നെ ഇല്ല എന്ന് പറയാവുന്നതാണ്. അതേസമയം പരോക്ഷമായി നോക്കിയാൽ കൈകളിൽ മറ്റുമൊക്കെ ഇത് വരുമ്പോൾ ആളുകൾ അത് കാണുമോ,കണ്ടാൽ എങ്ങനെ വിചാരിക്കും എന്നൊക്കെ പല ടെൻഷസും ഉണ്ടാവാറുണ്ട്.
ഇതിനായി ആദ്യം വേണ്ടത് ഇഞ്ചിയാണ്.അത് ചെറിയ പീസുകൾ ആയി അരിഞ്ഞെടുക്കുക. അതിനുശേഷം വെളുത്തുള്ളി എടുത്ത് ഒരു മൂന്നോ നാലോ പീസ് ആയി അരിഞ്ഞെടുക്കുക.പിന്നെ വേണ്ടത് വിനാഗിരി ആണ്.എന്നാൽ സാധാരണ വിനാഗിരി അല്ല ഉപയോഗിക്കേണ്ടത്,പകരം ആപ്പിൾ സൈഡർ വിനിഗർ ആണ് ഉപയോഗിക്കേണ്ടത്.ഇത് സൂപ്പർ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്നതാണ്. സാധാരണ കടകളിൽ ലഭ്യമല്ല.
ഇനി ഇഞ്ചിയും,വെളുത്തുള്ളിയും അരിഞ്ഞ് എടുത്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ട് അരച്ചെടുക്കുക.ഇതിൽ വെള്ളം ഒഴിക്കാൻ പാടില്ല.കാരണം ഇതിന്റെ ജ്യൂസ് ആണ് ആവശ്യമായി ഉള്ളത്.അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ഒരു അരിപ്പയിൽ ഇട്ടശേഷം അതിന്റെ ജ്യൂസ് അരിച്ചെടുക്കുക.ഒരു ചെറിയ മിൽക്കി ജ്യൂസ് ആയി ആണ് ഇത് ലഭിക്കുക.ഇനി ഇതിലേക്ക് ആപ്പിൾ സൈഡർ വിനിഗർ ഒഴിക്കുക. ഈ വിനാഗിരി യുടെ നിറം ഒരു ബ്രൗണിഷ് കളർ ആണ്.അപ്പോൾ ഇതിൽ നിന്ന് അൽപ്പം വിനിഗർ അതിലേക്ക് ഒഴിക്കുക.ഇങ്ങനെ ഒഴിച്ചശേഷം ഇത് സെറ്റാകുന്നതിനായി രണ്ട് മിനിറ്റ് ഇളക്കുക.
ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണ് എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ഒരു ബാൻഡേജ് ആണ്. ബാൻഡേജ് എടുത്തശേഷം അതിലെ മരുന്ന് ഉള്ള ഭാഗം പറിച്ചു കളയുക.അതിനുശേഷം ഒരൽപ്പം കോട്ടൺ എടുത്തശേഷം ഈ മരുന്നിലേക്ക് മുക്കുക.മുക്കിയശേഷം എവിടെയാണോ അരിമ്പാറ ഉള്ളത് അവിടേക്ക് ആ കോട്ടൺ വയ്ക്കുക.അതിനുശേഷം എടുത്ത് വച്ച ബാൻഡേജ് അവിടേക്ക് ഒട്ടിക്കുക.ഇങ്ങനെ ഒട്ടിച്ചശേഷം നാലഞ്ച് മണിക്കൂർ അങ്ങനെ തന്നെ അവിടെ വയ്ക്കുക. രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഇത് ചെയ്യുന്നത് ആണ് ഉചിതം. രാവിലെ ആകുമ്പോൾ പറിച്ചു കളയാവുന്നതാണ്.ഇനി ഈ മരുന്ന് മറ്റെവിടെയെങ്കിലും പറ്റി പൊള്ളൽ ഉണ്ടാകുമോ എന്ന ഭയം പലർക്കും ഉണ്ടാവാം. എന്നാൽ അങ്ങനെ ഒന്നും ഉണ്ടാവില്ല. ഇത് എഫക്ട് ചെയ്യുക അരിമ്പാറയിൽ മാത്രമേ ഉള്ളൂ. മറ്റു ശരീരത്തിലെ തൊലികൾക്ക് ഒന്നും ഒരു കുഴപ്പവും സംഭവിക്കുകയില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ട്രൈ ചെയ്യുക.അങ്ങനെ ചെയ്യുമ്പോൾ അരിമ്പാറ സാവധാനം തന്നെ കരിഞ്ഞു കൊഴിഞ്ഞു പോകുന്നതാണ്.
https://www.youtube.com/watch?v=lxnlhzCSxhs
Comments
Post a Comment