100 മദ്യ കുപ്പികളുമായി രമ്യ കൃഷ്ണൻ ചെക്ക് പോസ്റ്റിൽ പിടിയിൽ!!!ഞെട്ടലോടെ സിനിമാ ലോകം!!!

 


തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒരു മിന്നും താരമാണ് രമ്യാ കൃഷ്ണൻ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ആയി 260 ഏറെ ചിത്രങ്ങളിൽ നടി വേഷമിട്ടു. സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രമായ പടയപ്പയിലെ നടിയുടെ പ്രകടനം സിനിമാ പ്രേമികൾ മറക്കുവാൻ ഇടയില്ല. മലയാളത്തിലും രമ്യ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. അനുരാഗി, അഹം, ആര്യൻ എന്നീ ചിത്രങ്ങളിലൂടെ ആണ് രമ്യ മലയാളത്തിൽ സജീവമാകുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളുടെ ഭാഗമായി. നാല് ഫിലിം ഫെയർ അവാർഡ്കളും,മൂന്ന് വട്ടം നന്തി അവാർഡും നടി സ്വന്തമാക്കി.



2003 ജൂൺ 12 നാണ് നടി വിവാഹിതയാകുന്നത്.തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയാണ് നടി ജീവിത പങ്കാളി ആയി സ്വീകരിച്ചത്. ഇതിനിടെ ടെലിവിഷൻ രംഗത്തും നടി ചുവട് വച്ചു. ജോഡി നംമ്പർ വൺ എന്ന റിയാലിറ്റി ഷോയിൽ നടി അതിഥി ആയി എത്തി. സൺടിവിയിൽ സംപ്രേഷണം ചെയ്ത തങ്ക വേട്ട എന്ന ഷോയുടെ അവതാരക ആയും വേഷമിട്ടു. പിന്നീട് കലശം, തങ്കം എന്നീ ടിവി സീരിയലുകളിലും രമ്യാ അഭിനയിച്ചു. ഇന്ന് മിനി സ്ക്രീനിലും,ബിഗ് സ്ക്രീനിലും രമ്യാ സജീവമാണ്. ഒപ്പം ക്യൂൻ എന്ന വെബ് സീരിസിലും താരം അഭിനയിക്കുന്നു.2019 ൽ ആണ് ഈ സീരിസ് തുടക്കം കുറിയ്ക്കുന്നത്. ശക്തി ശേക്ഷാദ്രി എന്ന കഥാപാത്രത്തെ ആണ് രമ്യാ കൃഷ്ണൻ അവതരിപ്പിക്കുന്നത്.

ജനമനസ്സുകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് രമ്യ പോലീസ് പിടിയിൽ ആകുന്നത്.കാറിനുള്ളിൽ മദ്യം കടത്തുവാൻ ശ്രമിച്ചു എന്നതാണ് കുറ്റം. വാമനപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്താൻ ആയിരുന്നു രമ്യാ കൃഷ്ണന്റെ ശ്രമമെന്ന് പോലീസ് പറയുന്നു. ചെങ്കൽപ്പെട്ട് ചെക്പോസ്റ്റിൽ വച്ചാണ് പോലീസ് രമ്യാ കൃഷ്ണന്റെ കാർ പരിശോധിക്കുന്നത്. ഈ സമയം നടി ഉൾപ്പെടെ മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു. ഡ്രൈവറും നടിയുടെ സഹോദരിയുമാണ് മറ്റു രണ്ടു പേർ. നൂറിലധികം മദ്യ കുപ്പികൾ അധി വിദഗ്ധമായി കാറിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സംഭവ സ്ഥലത്ത് വച്ച് തന്നെ ഡ്രൈവർ സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടൻ തന്നെ രമ്യാ കൃഷ്ണന്റെയും,സഹോദരിയുടെയും അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് പറയുന്നു. ആരുടെ പക്കൽ നിന്നും എവിടേക്ക് ആണ് മദ്യം കൊണ്ടു പോയത്,മറ്റു ഉന്നതർ ആയ ആരെങ്കിലും ഇതിൽ പങ്കാളികൾ ആണോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടി ഇരിക്കുന്നുവെന്ന് പൊലീസ് പറയുന്നു.

നൂറിലധികം മദ്യക്കുപ്പികൾ ഉണ്ടായിരുന്നു എന്നത് ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചെന്നൈ കാനത്തൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പേരെയും വെവ്വേറെ ചോദ്യം ചെയ്തു വരികയാണ്. വളരെ ഗുരുതരമായ കുറ്റം ആയതിനാൽ തന്നെ നിരവധി വകുപ്പുകൾ ഇവർക്ക് എതിരെ ചുമത്തേണ്ടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന. രമ്യാ കൃഷ്ണൻ എന്ന നടിയിൽ നിന്നും ഇത്തരം ഒരു പ്രവർത്തി ഉണ്ടായതിന്റെ ഞെട്ടലിൽ ആണ് ഇവരുടെ ആരാധകർ. കേരളത്തിലെ നടിയുടെ ആരാധകർക്കും ഈ വാർത്ത വിശ്വസിക്കുവാൻ കഴിഞ്ഞിട്ടില്ല.



Comments