മുട്ടത്തോട് ഉണ്ടോ? 2 ദിവസം കൊണ്ട് പല്ല് വെളുപ്പിക്കാം||വീഡിയോ കാണാം

 


പലരിലും ഉണ്ടാവാറുള്ള ഒരു പ്രശ്നമാണ് എത്ര നേരം പല്ല് തേയ്ച്ചാലും പല്ലുകൾ വെളുക്കാത്ത അവസ്ഥ.അതുപോലെ തന്നെ പല്ലിലെ മഞ്ഞക്കറയും.അതോടൊപ്പം തന്നെ കണ്ടു വരുന്ന ഒന്നാണ് പല്ലുകളിലെ ഇനാമൽ നഷ്ടപ്പെടുന്ന അവസ്ഥ.എന്നാൽ ഇതിനൊക്കെ പല പരിഹാര മാർഗ്ഗങ്ങളും ചെയ്തു അവസാനം പരാജയപ്പെടുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്.എന്നാൽ ഇത്തരത്തിലുള്ള  പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പേസ്റ്റാണ് പരിചയപ്പെടുത്തുന്നത്.ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഈയൊരു മിശ്രിതം ഉണ്ടാക്കുന്നതിന് ആദ്യം ആവശ്യമായി ഉള്ളത് ഒരു മുട്ടയാണ്. അതോടൊപ്പം തന്നെ ഒരൽപ്പം ബേക്കിംഗ് സോഡ ആവശ്യമാണ്‌.മൂന്നാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു നാരങ്ങ ആണ്‌.ഇതോടൊപ്പം ഒരു പേസ്റ്റും ആവശ്യമാണ്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.



ആദ്യം തന്നെ ഒരു മുട്ട എടുക്കുക.എന്നിട്ട് ഈ മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക് ഒഴിക്കുക.മുട്ടയുടെ തോട് ആണ് ഇതിന് ആവശ്യമായി ഉള്ളത്. ഇനി ഒരു ചെറിയ അരകല്ല് എടുത്ത ശേഷം അതിലേക്ക് ഈ മുട്ടയുടെ തോട് ഇടുക.ഇനി ഈ മുട്ടത്തോട് നന്നായി ചതച്ച് പൊടിച്ച് എടുക്കുക.ഇത് പൊടിച്ച് എടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.മുട്ടയുടെ തോടിനുളളിലെ വെളുത്ത പാട ഒരു കാരണവശാലും കളയാൻ പാടുള്ളതല്ല.കാരണം ഇതിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.ഇത് പല്ലുകൾ വെളുക്കാൻ കൂടുതൽ സഹായകരമാണ്.ഇങ്ങനെ പൊടിച്ച് എടുത്ത മുട്ടത്തോട് ഒരു ബൗളിലേക്ക് മാറ്റുക.ഇനി അടുത്തതായി ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക.അടുത്തതായി ഒരു നാരങ്ങ എടുത്തശേഷം രണ്ടായി മുറിയ്ക്കുക. ഇനി അതിലെ നീര് ഇതിലേക്ക് ചേർക്കുക.ഇത് ഇങ്ങനെ ചേർക്കുമ്പോൾ ഇതിൽ ഒരു പതപോലെ വരുന്നതായി കാണാൻ സാധിക്കും.നാരങ്ങ പല്ലുകൾക്ക് വളരെ ഗുണകരമായ ഒന്നാണ്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇനി ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ പേസ്റ്റ് ഒരു സ്പൂൺ ചേർക്കുക.എന്നിട്ട് ഇത് എല്ലാം കൂടി നന്നായി ചേർത്ത് ഇളക്കുക. ഇങ്ങനെ ഇളക്കി കഴിയുമ്പോൾ ഇതൊരു നല്ല പേസ്റ്റ് രൂപത്തിൽ ആയി വരുന്നത് കാണാം .ഇത്തരത്തിൽ വന്നശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് പറയുകയാണെങ്കിൽ, ഒരു ബ്രഷ് എടുത്തശേഷം ഈ മിശ്രിതം ബ്രഷിലേക്ക് എടുക്കുക.അതിനുശേഷം ഈ മിശ്രിതം ഉപയോഗിച്ച് നന്നായി പല്ല് തേയ്ക്കുക. ഇങ്ങനെ ചെയ്താൽ പല്ലുകൾ നന്നായി വെളുക്കുകയും,പല്ലിലെ മഞ്ഞക്കറകൾ മാറിക്കിട്ടുന്നതുമാണ്.അതുപോലെ തന്നെ പല്ലിലെ ഇനാമൽ നിലനിർത്താനും ഇത് സഹായകരമാണ്.ആഴ്ചയിൽ രണ്ട് തവണ ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കാവുന്നതാണ്.




Comments