22 വയസുകാരി മാധ്യവയസ്കനോട്‌ ചെയ്തത് കേട്ട് നടുങ്ങി നാട്ടുകാർ. ഇവരുടെ മനസ്സിൽ ഇത്രയും വിഷമോ..?

 


ഭയപ്പെടുത്തുന്ന സംഭവങ്ങൾക്കും നമ്മൾ സാക്ഷ്യംവഹിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾക്ക് നമ്മൾ ഞെട്ടി പോവുകയും ചെയ്യാറുണ്ട്. ഇപ്പോൾ കുമ്പളങ്ങിയിൽ മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കല്ലുകെട്ടി ഉപേക്ഷിച്ച കേസിൽ പുറത്തുവരുന്നത് നിർണായകമായ വിവരങ്ങൾ ആണ്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ കല്ലുകെട്ടി ഉപേക്ഷിക്കാൻ നിർദേശിച്ചത് കേസിലെ മുഖ്യപ്രതിയായ ബിജുവിന്റെ ഭാര്യ രാഖി ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശേഷം ആന്തരികാവയവങ്ങൾ കവറിലാക്കി എന്ന് പോലീസ് പറയുന്നു.



 കേസിലെ മുഖ്യപ്രതിയായ കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാന വിട്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം ആക്കുകയും ചെയ്തു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് പറയുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിനെയും ഭാര്യ പറമ്പിൽ മാളു എന്ന രാഖി 22 കാരിയെയും കഴിഞ്ഞദിവസം അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോലീസ് കൊലപാതകത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 

നാലു വർഷം മുൻപുണ്ടായ അടിപിടിയെ തുടർന്ന് ഉടലെടുത്ത വൈരാഗ്യം ആയിരുന്നു ക്രൂരമായി കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം ഒൻപതിന് ആൻറണി ലാസറിനെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും ചെയ്തിരുന്നു. സഹോദരൻ ഷോളി നൽകിയ പരാതിയിൽ പള്ളുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംപ്രതി ബിജുവിന്റെ വീടിനു പിന്നിലെ പാടവരമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ നിന്നും മരിച്ചത് ആരാണെന്ന് കുടുംബം തിരിച്ചറിയുകയായിരുന്നു. 

മട്ടാഞ്ചേരി എം വിജയകുമാർ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാലു വർഷം മുൻപ് സഹോദരനും ചേർന്ന് സമീപവാസിയായ ബിജുവിനെ ആക്രമിക്കുകയും ചെയ്തു എന്ന് മനസ്സിലാക്കുകയും ചെയ്തു. എത്രത്തോളം മനസ്സിൽ കൊണ്ടു നടന്ന ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മനുഷ്യൻ ഒരു പിശാച് ആകുന്ന ചില അവസരങ്ങളാണ് ഇതൊക്കെ എന്ന് പറയാതെ വയ്യ. 

ഒരു മനുഷ്യനോട് മറ്റൊരു മനുഷ്യന് ഇങ്ങനെയൊക്കെ എങ്ങനെ ചെയ്യാൻ കഴിയുമെന്ന് ചിലപ്പോഴെങ്കിലും നമ്മൾ പ്രതീക്ഷിക്കാറുണ്ട്. ഒരു സ്ത്രീയായിരുന്നു ഇതിനുപിന്നിൽ എന്നതാണ് ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്ന വിവരം. 22 വയസ്സുള്ള ഒരു സ്ത്രീ അപ്പോൾ അവരുടെ മനസ്സിലേ ക്രിമിനൽ എത്രത്തോളം ഭീകരമാണെന്ന് ശ്രദ്ധിക്കണം.

Comments