ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 23കാരന്റെ കഥ കേട്ട് ഞെട്ടി പുറം ലോകം

 


കടപ്പയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്ത വരുന്നു. നാലു വർഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 23കാരൻ പിടിയിലായിരിക്കുന്നു . ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് പ്രസന്നകുമാർ എന്നയാൾ പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാൾ സ്ത്രീകളെ കെണിയിലാക്കിയിരുന്നത്. പ്രൊദ്ദാറ്റൂർ ടൗണിലെ ഗീതാശ്രാം സ്ട്രീറ്റിൽ താമസിക്കുന്ന പ്രസന്നകുമാർ രാജു, രാജറെഡ്ഡി, പ്രശാന്ത് റെഡ്ഡി എന്നീ പേരുകളിലും തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.പ്രസന്നകുമാർ എഞ്ചിനീയറിംഗ് പഠനം ഒന്നാം വർഷത്തിൽ തന്നെ നിർത്തിയിട്ട് ആണ് തട്ടിപ്പ് രംഗത്തേക്ക് മാറുക ആയിരുന്നു . 



കടപ്പ, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കൂടാതെ ഷെയർ ചാറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെയും മധ്യവയസ്കരായ സ്ത്രീകളെയും ഇയാൾ തട്ടിപ്പിന് ഇരയാക്കി.പരിചയപ്പെടുന്ന സ്ത്രീകളെ സംസാരം കൊണ്ട് മയക്കിയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം പ്രണയം നടിച്ചാണ് ഇയാൾ സ്ത്രീകളെ കുടുക്കിയത്. പരിചയപ്പെടുന്ന സ്ത്രീകളെ വാക്ചാതുരി കൊണ്ട് മയക്കിയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തിയത്.

 അടുപ്പം സ്ഥാപിച്ച ശേഷം പ്രണയം നടിച്ചാണ് സ്ത്രീകളെ കുടുക്കിയത്. ചാറ്റ് ചെയ്യുകയും നഗ്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ബ്ലാക്ക് മെയിൽ പണം തട്ടുന്നതാണ് ഇയാളുടെ രീതി. നഗ്നചിത്രങ്ങൾ കാട്ടി ഗൂഗിൾപേയിലൂടെയും ഫോൺപേയിലൂടെയും പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് മിക്കവരും ഇയാൾ ആവശ്യപ്പെടുന്ന പണം നൽകുകയും ചെയ്യും.മറ്റൊരു കേസിൽ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കടപ്പ പോലീസ് സബ് ഡിവിഷണൽ ഓഫീസർ ബുഡിഡ സുനിൽ ഞായറാഴ്ച ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസന്നകുമാറിനെക്കുറിച്ചും ഇയാളുടെ തട്ടിന്‍റെയും വിശദാംശങ്ങൾ വെളിപ്പെടുത്തി.യുവാവ് കെണിയിൽപ്പെടുത്തുന്ന സ്ത്രീകളുമായി നേരിട്ട് ലൈംഗിക ബന്ധം പുലർത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരകളെ ഭീഷണിപ്പെടുത്തി ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും സ്വർണം വിറ്റ് ആഡംബരജീവിതം നയിക്കുകയും ചെയ്തു. പെൺകുട്ടികളടക്കം 200 -ലധികം സ്ത്രീകൾ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടു.

Comments