25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിൽ വിട്ടു ?? അവിടെ നടന്നകാര്യങ്ങൾ കേട്ട് ഞെട്ടി ഭർത്താവ് ??വീഡിയോ വയറൽ

 


25 ലക്ഷം രൂപ മുടക്കി ഭാര്യയെ കാനഡയിലേക്ക് അയച്ചു, എന്നാൽ ഭർത്താവിനെ കൊണ്ടുപോയില്ല. അതിൻറെ പേരിൽ അയാൾ ജീവനൊടുക്കി എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്. പഞ്ചാബിൽ 24 വയസ്സ് കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാനഡയിൽ ഉള്ള ഭാര്യയെ പ്രതി ചേർത്ത് ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റം അടക്കമുള്ളവ ഭാര്യയുടെ മേൽ ചുമത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ മുടക്കി ഭർത്താവ് ഭാര്യയെ കാനഡയിലേക്ക് അയക്കുകയായിരുന്നു. 




 എന്നാൽ അവിടെ എത്തിയശേഷം കൊണ്ടുപോകുവാൻ അവർ തയ്യാറായില്ല. ഇതാണ് ഈ ചെറുപ്പക്കാരന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞമാസമാണ് ലൗ പ്രീത സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സുള്ള ഭാര്യ ബിന്ദു കൗമിനെ 2018 ഇൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് ലൗ പ്രീത കാനഡയിൽ പഠിക്കാൻ വിട്ടത്. 

കൃഷിയിടത്തിൽ കീടനാശിനി ഒഴിച്ച് മരിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്. കാനഡയിൽ സ്ഥിരതാമസമാക്കുകയായിരുന്നു യുവാവിന്റെ മോഹം. മരുമകളുടെ പഠനത്തിന് 25 ലക്ഷം രൂപയോളം നൽകി സഹായിച്ചത് യുവാവിന്റെ അച്ഛനാണ്. യുവാവിന്റെ അച്ഛൻ മരുമകൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട് . ക്യാനഡയിൽ എത്തിയശേഷം തന്റെ മകനെ ഭാര്യ വഞ്ചിക്കുകയായിരുന്നുവെന്നും, 

 നൽകിയ വാക്ക് അവളെ പാലിച്ചില്ല എന്നുമൊക്കെയാണ് പിതാവ് ആരോപിക്കുന്നത്. അവിടെ ചെന്നതിനു ശേഷം മകനോട് സംസാരിക്കാൻ പോലും അവർ താല്പര്യം കാണിച്ചിരുന്നില്ല എന്നും പിതാവ് പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബമൊന്നാകെ പരാതിപ്പെടുന്നത്. ഇതോടെയാണ് കാനഡയിൽ ഉള്ള യുവതിക്കെതിരെ പൊലീസ് വഞ്ചന കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ കോവിഡ് പ്രതിസന്ധി ആണ് ഭർത്താവിനെ കൊണ്ടുപോകാൻ വൈകിയതിന്റെ കാരണം ആയി യുവതി പറയുന്നത്

Comments