Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
1901 മെയ് 23 തീയതി പാരീസിലെ ലീഗൽ ഓഫീസർക്ക് ഒരു കത്ത് ലഭിച്ചു. അയച്ച ആളുടെ പേരോ മേൽവിലാസമോ അതിൽ ഉണ്ടായിരുന്നില്ല.പക്ഷേ കത്തിലെ ഉള്ളടക്കം ലീഗൽ ഓഫീസറെ ഞെട്ടിച്ചു. ബഹുമാനപ്പെട്ട ജനറൽ 25വർഷമായി മാഡം മുനീറിന്റെ എസ്റ്റേറ്റിൽ ഒരു സ്ത്രീയെ പൂട്ടി ഇട്ടിരിക്കുന്നു. അവൾ അവിടെ നരകയാതന അനുഭവിക്കുകയാണ്. താങ്കൾക്ക് അവളെ രക്ഷപ്പെടുത്തുവാൻ കഴിയുമെങ്കിൽ അതൊരു വലിയ കാര്യമായിരിക്കും.ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
കത്ത് വായിച്ച ജനറൽ ആകെ അസ്വസ്ഥനായി. കാരണം സ്ത്രീയെ തടവിൽ ഇട്ടിരിക്കുന്നു എന്നത് 75 കാരിയായ മാഡം മുനീറിന്റെ എസ്റ്റേറ്റിലാണ്.അതിസമ്പന്നയായ അവർ ഏറ്റവും അശരണയായവർക്ക് സഹായങ്ങൾ ചെയ്തും ,ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ആണ് ജീവിക്കുന്നത്. സഹജീവികളോട് ഉള്ള ആ കരുതൽ മാനിച്ച് സർക്കാർ മാഡം മുനീറിന് നിരവധി പുരസ്കാരങ്ങളും നൽകിയിരുന്നു. അങ്ങനെ ഉള്ള ആ വനിതയുടെ വീട്ടിൽ ഒരു സ്ത്രീയെ 25 വർഷമായി തടവിൽ വയ്ക്കുമോ? ജനറൽ ആശയക്കുഴപ്പത്തിൽ ആയി. കത്തിൽ പറഞ്ഞിരിക്കുന്നതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടെങ്കിലോ എന്ന് കരുതിയ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. അങ്ങനെ പോലീസ് ഉദ്യോഗസ്ഥർ മാഡം മുനീറിന്റെ എസ്റ്റേറ്റിൽ എത്തി. എസ്റ്റേറ്റും പരിസരവും നിരീക്ഷിച്ച ഉദ്യോഗസ്ഥർക്ക് പ്രത്യക്ഷത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
മാഡം മുനീറിന്റെ മാളികയിൽ പ്രവേശിച്ച പോലീസ് ഓരോ മുറികളും പരിശോധിച്ചു. അങ്ങനെ അവർ മുകളിലത്തെ ഒരു മുറിയ്ക്ക് മുന്നിൽ എത്തി. അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ചുറ്റിലും ദുർഗന്ധം അനുഭവപ്പെട്ടു. സംശയം തോന്നിയ പോലീസ് ആ വാതിൽ തകർത്തു അകത്തു കയറി. ഇരുട്ട് തിങ്ങി നിൽക്കുന്ന ഒരു മുറി. ആകെയുള്ള ഒരു ജനൽ പൂട്ടി ഇട്ടിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ആ ജനൽ തുറന്നു. വെളിച്ചം മുറിയിലേക്ക് ഇരച്ചു കയറി. പോലീസുകാർ അപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ആയിരുന്നു.
ചീഞ്ഞു നാറിയ ഒരു വൈക്കോൽ മെത്തയിൽ മദ്യവയസ്കയായ ഒരു സ്ത്രീ കിടക്കുന്നു. ചുറ്റിലും മലമൂത്ര വിസർജ്ജനങ്ങൾ. മുറിയുടെ പല ഭാഗങ്ങളിൽ ആയി ഛർദ്ദിയും. സ്ത്രീയുടെ കാലുകൾ ചങ്ങല ഉപയോഗിച്ച് പൂട്ടിയ നിലയിൽ ആണ്. എലികളും മറ്റു ജീവീകളും മുറിയിലൂടെ ഓടി നടക്കുന്നു. തെല്ലൊന്നു അന്ധാളിച്ചു നിന്ന ഉദ്യോഗസ്ഥർ പിന്നെ ആ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് മാഡം മുനീറിനെയും മകനെയും അറസ്റ്റ് ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ച മദ്യവയസ്കയെ കുളിപ്പിച്ച് അവർക്ക് വേണ്ട പരിചരണങ്ങൾ നൽകിയ ശേഷം പോലീസ് ഉദ്യോഗസ്ഥർ അവരോട് കാര്യങ്ങൾ ആരാഞ്ഞു. ആ സ്ത്രീ ആരാണെന്ന് വ്യക്തമാക്കിയപ്പോൾ കേട്ട് നിന്നവർ ഞെട്ടി.
മാഡം മുനീറിന്റെ മകൾ ആയ ബ്ലാഞ്ച് മുനീർ ആയിരുന്നു അത്.25 വർഷങ്ങൾക്ക് മുമ്പ് ആണ് അവരെ പൂട്ടിയിട്ടത്. പിന്നീട് അവർ പുറംലോകം കാണുന്നത് ഇപ്പോൾ ആണ്. ഭക്ഷണം മാത്രം കൃത്യ സമയങ്ങളിൽ എത്തിയിരുന്നു. മലമൂത്ര വിസർജ്ജനത്തിന് പോലും അനുവദിക്കാതെ അവരെ പൂട്ടി ഇട്ടത് സ്വന്തം അമ്മ തന്നെയാണ് എന്ന് അവർ വെളിപ്പെടുത്തി. ഇപ്പോൾ ശ്വസിക്കുന്ന ഈ ശുദ്ധവായു തനിക്ക് ഏറെ ആശ്വാസം നൽകുന്നതായും 49 കാരിയായ ഇവർ അവ്യക്തമായ സ്വരത്തിൽ പറയുന്നു.ബ്ലാഞ്ച് മുനീർ എന്ന ഈ സ്ത്രീ അവരുടെ 24 മത് വയസ്സിൽ ഒരു അഭിഭാഷകനുമായി പ്രണയത്തിൽ ആവുകയായിരുന്നു. അവർ പ്രണയിച്ച അഭിഭാഷകൻ കുടുംബ മഹിമ അവകാശപ്പെടാൻ ഇല്ലാത്ത ഒരു പാവപ്പെട്ട വീട്ടിലെ ആയിരുന്നു.ബ്ലാഞ്ച് മുനീറിന്റെ പ്രണയത്തെ എതിർത്ത അമ്മ മുനീർ അവരെ തടവിൽ ആക്കി.25 വർഷം പുറംലോകം കാണാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ എലികളോട് ഒപ്പം ആയിരുന്നു ബ്ലാഞ്ച് മുനീർ കഴിഞ്ഞിരുന്നത്.24 വയസ്സിൽ ബന്ധിക്കപ്പെട്ട അവർക്ക് 49 വയസ്സ് ആയിരിക്കുന്നു.ശരീരഭാരം 25 കിലോയ്ക്ക് താഴെ. ഈ വിവരം പുറംലോകം അറിഞ്ഞതോടെ മാഡം മുനീറിന്റെ കപടമുഖം ജനങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ എസ്റ്റേറ്റിന് മുന്നിൽ ആളുകൾ തടിച്ചു കൂടി. അക്രമാസക്തരായ ജനക്കൂട്ടം മാഡം മുനീറിന്റെ എസ്റ്റേറ്റിന് നേരെ കല്ല് എറിഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഏറെ കഷ്ടപ്പെട്ടൂ. പിന്നീട് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മാഡം മുനീർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സൂത്രശാലിയായ മകൻ കേസിൽ നിന്നും ഊരിപോവുകയും ചെയ്തു.
ബ്ലാഞ്ച് മുനീർ തടവിൽ നിന്നും രക്ഷപ്പെട്ടു എങ്കിലും തുടർന്ന് ഉള്ള അവരുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു.ഏറെ നാൾ തടവിൽ കഴിഞ്ഞത് കൊണ്ട് തന്നെ കാഴ്ച ശക്തി നഷ്ടമായി. ഇവർ പ്രണയിച്ചിരുന്ന വ്യക്തി 1885 ൽ മരണപ്പെട്ടു.ബ്ലാഞ്ച് മുനീറിനെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുവാൻ കോടതി ഉത്തരവിട്ടു. അങ്ങനെ1913 ൽ അവരും മരണത്തിന് കീഴടങ്ങി. തനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ പ്രണയിച്ചതിന്റെ പേരിൽ 25 വർഷം ക്രൂരപീഢനത്തിന് ഇരയായ ബ്ലാഞ്ച് മുനീറിന്റെ കഥ കേൾക്കുന്നവർക്ക് ഒരിറ്റ് കണ്ണീർ പൊഴിക്കാതിരിക്കാൻ കഴിയുന്നില്ല. സ്വന്തം അമ്മയാണ് ഈ ക്രൂരത അവരോട് ചെയ്തത് എന്നത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ആരാണ് ഇവരെ രക്ഷപ്പെടുത്താൻ കത്തയച്ചത് എന്നും വെളിപ്പെട്ടിട്ടില്ല.
Comments
Post a Comment