3 വര്ഷം മുൻപ് കോടിശ്വരി !!!! ഇപ്പോൾ കടത്തിണ്ണയിൽ ???കാരണം കേട്ടാൽ ഞെട്ടും !!!

 


ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉള്ളവരായി മാറുന്നവരെയും എല്ലാം ഉള്ളവരിൽ നിന്നും ദരിദ്രരായി മാറുന്നവരുടെയുമൊക്കെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരു സംരംഭം നടത്തുമ്പോൾ അതിൽ തകർച്ച ഉണ്ടാകുന്നത് സ്വാഭാവികമാണ്. പലപ്പോഴുമത് പലരെയും ദാരിദ്യത്തിന്റെ പടുകുഴിയിലേക്ക് തകർത്ത് എറിയുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു യഥാർത്ഥ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. പലരും സിനിമയിലും സീരിയലിലും മാത്രം കണ്ടിട്ടുള്ള ഒരു സംഭവം യഥാർത്ഥ ജീവിത കഥയായി അറിയാൻ സാധിക്കുകയാണ്. സമ്പന്നതയിൽ നിന്നും ഒരു സുപ്രഭാതത്തിൽ ദാരിദ്ര്യത്തിലേക്ക് വീണ ഒരു സ്ത്രീയുടെ പേര് അനിത ബാലു എന്നാണ്. വലിയ നിലയിൽ നിന്നുമാണ് അനിതയെ ദുരിതത്തിലേക്ക് എത്തിയത്. 2000 ജീവനക്കാരുള്ള ഒരു കമ്പനി. 

കോടിക്കണക്കിന് രൂപയുടെ സമ്പത്ത്. നാട്ടിലും വിദേശത്തും കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ. എല്ലാം ഉണ്ടായിരുന്നു. എന്നാൽ എല്ലാം നിലംപതിച്ചത് നിമിഷനേരംകൊണ്ട് ആയിരുന്നു. ഇപ്പോൾ ഒന്നര മാസത്തോളമായി അനിത ജീവിതം തള്ളിനീക്കുന്നത് ഒരു ക്ഷേത്രത്തിനു സമീപമുള്ള വേപ്പുമര ചുവട്ടിലാണ്. ആലപ്പുഴ കണ്ണൂർ സ്വദേശി അനിത ബാലുവിന്റെ ജീവിതകഥ ഇങ്ങനെയാണ്. ആലപ്പുഴ കണ്ടല്ലൂർ സ്വദേശി അനിതയും മുതുകുളം സ്വദേശി ബാലുവും വിവാഹിതരായ ശേഷം ദുബായിലേക്ക് എത്തുകയായിരുന്നു. സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു നടത്തിയിരുന്നത്.



 റാസൽഖൈമ, ദുബായ് എന്നിവിടങ്ങളിൽ വലിയ വലിയ ഓഫീസുകളും രണ്ടായിരത്തിലേറെ ജീവനക്കാരനായിരുന്നു അവർക്കുണ്ടായിരുന്നത്. ആഡംബര വീടും വാഹനങ്ങളും കോടിക്കണക്കിന് സ്വത്തും സ്വന്തമായുണ്ടായിരുന്ന അനിതയ്ക്ക് കാര്യങ്ങൾ മാറിമറിഞ്ഞത് നിമിഷനേരം ഉണ്ടായിരുന്നു. പല ആവശ്യങ്ങൾക്കായി ബാലു ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിൽ ആവുകയായിരുന്നു. ജാമ്യം നിന്നത് മൂലമാണോ അതോ വായ്പകൾ അനിതയുടെ പേരിൽ ആയിരുന്നോ എന്നത് ഒന്നും ഇപ്പോഴും കൃത്യമായ അറിവില്ല. നാട്ടിൽ പോയ ഭർത്താവ് തിരികെ വന്നതുമില്ല. ഇതോടെ ജയിലിലായ അനിത മൂന്നു വർഷത്തിനു ശേഷമാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. 

പാസ്പോർട്ട് വിസ എന്നിവയുടെ കാലാവധി ഇതിനോടകംതന്നെ കഴിഞ്ഞതിനാലും കേസ് നിലനിൽക്കുന്നതുകൊണ്ട് അനിതയ്ക്ക് യാത്രാവിലക്ക് ഉണ്ടായിരുന്നു. ഇതോടെ അനിത ഒരു ക്ഷേത്രത്തിലെ വേപ്പിൻ ചുവട്ടിലാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. താൽക്കാലികമായി ഇടം അനുവദിച്ച ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അനിത പോകാൻ കൂട്ടാക്കിയിരുന്നില്ല. രണ്ടു മക്കളാണ്. ഒരാൾ നാട്ടിലും ഒരാൾ ദുബായിലുണ്ട്. ദുബായിലുള്ള മകൻ അമ്മയെ കാണാനും കൂട്ടി കൊണ്ടുപോകാനും എത്താറുണ്ടെങ്കിലും ആരുടെയും കൂടെ പോവില്ല എന്ന വാശിയിലാണ്. മകൻ വിളിച്ചാലോ മകൻറെ കയ്യിൽ നിന്ന് പണം ഒന്നും സ്വീകരിക്കില്ല. കേസുകളെല്ലാം തീർത്തശേഷം നിയമപരമായി താമസസൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ്.

Comments