വായ്പുണ്ണ് മാറ്റാൻ 4 എളുപ്പ മാർഗ്ഗങ്ങൾ||വീഡിയോ കാണാം



 വായ്പുണ്ണ് എന്നത് മിക്കവരിലും വരുവാറുള്ള ഒന്നാണ്.ഇത് വരുന്നത് വളരെ പ്രയാസം ആണ് എല്ലാവരിലും സൃഷ്ടിക്കുന്നത്.പലപ്പോഴും പല്ല് തേയ്ക്കുമ്പോളോ,നാവ് കൊള്ളുമ്പോളോ  വായ്പുണ്ണ് ഉള്ള ഇടങ്ങളിൽ വലിയ വേദനയും അസ്വസ്ഥതയും ആണ് ഉണ്ടാക്കുക.എന്നാൽ ഈ വായ്പുണ്ണ് എളുപ്പത്തിൽ മാറ്റുവാൻ ഉള്ള നാല് റെമഡികൾ പരിചയപ്പെടാം.

ആദ്യത്തെ എന്നത് മല്ലിയില ഉപയോഗിച്ച് ഉള്ള ഒരു റെമഡി ആണ്.ഇതിനായി ആദ്യം ഒരു പാൻ എടുത്തശേഷം അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക.അതിനുശേഷം അതിലേക്ക് മല്ലിയില ഇടുക.എന്നിട്ട് നന്നായി തിളയ്പ്പിക്കുക. ഇത് ഒരു പാത്രം ഉപയോഗിച്ച് അടച്ചു വച്ച്  ഒരു ഗ്ലാസ് വെള്ളം 

ആയി വറ്റുന്നവരെ തിളയ്പ്പിക്കേണ്ടതാണ്.ഇങ്ങനെ തിളച്ചശേഷം അൽപ്പനേരം തണുക്കാൻ അനുവദിക്കുക. ആറിയശേഷം ഒരു ഗ്ലാസിലേക്ക് ഈ വെള്ളം അരിച്ച് ഒഴിക്കാവുന്നതാണ്.ഈ വെള്ളം എല്ലാദിവസവും രാവിലെയും വൈകിട്ടും വായിൽകൊണ്ട് കുലുക്കിഉഴുകിയാ വായ്പുണ്ണ് രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ മാറിക്കിട്ടുന്നതാണ്.



വായ്പുണ്ണ് മാറാനുള്ള അടുത്ത റെമഡി എന്നത് ബേക്കിംഗ് സോഡ ഉപയോഗിച്ച് ഉള്ള ഒന്നാണ്. ഇതിനായി ഒരു ഗ്ലാസ് ഇളം ചൂട് വെള്ളം എടുത്തശേഷം അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക.അതിനുശേഷം ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് പൂർണ്ണമായും വെള്ളത്തിൽ അലിഞ്ഞു ചേരുന്നവരെ ഇളക്കി കൊടുക്കുക. അതിനുശേഷം ഇത് ഉപയോഗിക്കാം.ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വായിൽ ഈ വെള്ളം കൊണ്ടശേഷം കുലുക്കി ഉഴിയുക. ഇങ്ങനെ ചെയ്താൽ രണ്ട് ദിവസം കൊണ്ട് തന്നെ വായ്പുണ്ണ് മാറിക്കിട്ടുന്നതാണ്.

ഇനി വായ്പുണ്ണ് മാറാനുള്ള മൂന്നാമത്തെ റെമഡി എന്താണെന്ന് വച്ചാൽ ,നാടൻ തൈര് ഉപയോഗിച്ച് ഉള്ള റെമഡി ആണ്.ആദ്യം ഒരു ഗ്ലാസ്‌ എടുത്തശേഷം അതിലേക്ക് ഗ്ലാസിന്റെ കാൽഭാഗം തൈര് ഒഴിക്കുക.അതിനുശേഷം ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് കൊടുത്ത് മോരിന്റെ പരുവത്തിൽ ആക്കി എടുക്കുക. അതായത് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊടുത്തു ഡൈല്യൂട്ട് ചെയ്തു എടുക്കുക. ഇങ്ങനെ എടുക്കുന്ന തൈര് വെള്ളം രാവിലെയും വൈകിട്ടും വായിൽ കൊണ്ട് കുലുക്കി ഉഴിഞ്ഞാ വായ്പുണ്ണ് പൂർണ്ണമായും മാറിക്കിട്ടുന്നതാണ്.

ഇനി വായ്പുണ്ണ് മാറിക്കിട്ടാൻ ഉള്ള അടുത്ത റെമഡി എന്നത് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.ആദ്യം ഒരു ബൗൾ എടുക്കുക.അതിനുശേഷം അൽപ്പം തൈര് ആ ബൗളിലേക്ക് ഒഴിക്കുക.ഇനി ഒരു ബഡ്സ് എടുത്തശേഷം തൈരിലേക്ക് മുക്കി തൈര് ഒരൽപ്പം കോരി എടുക്കുക.എന്നിട്ട് വായ്പുണ്ണ് എവിടെ ആണോ അവിടെ ഇത് അപ്പ്ളൈ ചെയ്തു നൽകുക.ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ ആശ്വാസം ലഭിക്കുന്നതാണ്.

https://youtu.be/aivLu-BRzIA

Comments