ഈ പണം മാധവി എങ്ങനെ സമ്പാദിക്കുന്നു??കാര്യം അറിയണോ??44 ഏക്കറിൽ ബംഗ്ലാവ്!!!സ്വന്തമായി വിമാനം!!



നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു നിരവധി ആരാധകരെ സൃഷ്ടിച്ച നടിയാണ് മാധവി.1996 ആണ് മാധവി വിവാഹിതയാകുന്നത്. റാൽഫ് ശർമ്മ എന്ന ബിസിനസ് കാരനെ ആണ് നടി ജീവിത പങ്കാളി ആയി സ്വീകരിച്ചത്.ശേഷമാണ് മാധവി സിനിമയിൽ നിന്നും അകലം പാലിച്ചത്.ഭർത്താവിന് ഒപ്പം ന്യൂ ജേഴ്സിയിൽ ആണ് മാധവി ഇപ്പോൾ താമസിക്കുന്നത്.സ്വാമി രാമയാണ് മാധവിയുടെ ആത്മീയ ഗുരു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരംആണ് റാൽഫ് ശർമ്മയെ അവർ ജീവിത പങ്കാളി ആയി സ്വീകരിച്ചത്.റാൽഫ് പാതി ഇന്ത്യനും,പാതി ജർമ്മനും ആണ്.ഇദ്ദേഹം സ്വാമി രാമയുടെ ശിഷ്യൻ കൂടി ആണ്.44 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പടുകൂറ്റൻ ബംഗ്ലാവിൽ മൂന്നു പെൺമക്കൾക്ക് ഒപ്പമാണ് മാധവി കഴിയുന്നത്. നടിയുടെ രാജകീയ ജീവിതം സിനിമാ രംഗത്ത് ഉള്ളവരെയും,പ്രേക്ഷകരെയും അമ്പരിപ്പിച്ച് ഇരിക്കുകയാണ്.



വിമാനം പറത്തുവാൻ ഉള്ള ലൈസൻസ് സ്വന്തം ആക്കിയ മാധവി സ്വന്തമായി ഒരു വിമാനവും വാങ്ങി കഴിഞ്ഞു.ആകാശദൂതിൽ മലയാളികൾ കണ്ട ദുർബല ആയ വീട്ടമ്മ അല്ല യഥാർത്ഥ ജീവിതത്തിൽ ഇവർ.ഭർത്താവിനെ ബിസിനസിൽ സഹായിച്ചു പോകുന്ന അതി സമർത്ഥയായ വനിതയാണ് മാധവി. ഹൈദരാബാദിൽ ജനിച്ചു വളർന്ന കനക വിജയലക്ഷ്മി എന്ന പെൺകുട്ടി സിനിമയിൽ എത്തിയ ശേഷമാണ് മാധവി എന്ന് അറിയപ്പെടുവാൻ തുടങ്ങിയത്. ഇന്ന് വിവാഹശേഷം രാജകീയ ജീവിതം നയിക്കുക ആണ് താരം.ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  തിളങ്ങിയ അഭിനേത്രി ആണ് മാധവി.

1962 ഹൈദരാബാദിൽ ജനിച്ചു വളർന്ന മാധവി ഭരതനാട്യത്തിൽ പ്രാവീണ്യം നേടിയ ഒരു കലാകാരി കൂടിയാണ്.ഉമാ മഹേശ്വരിയുടെ ശിഷ്യയാണ് മാധവി.തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചു കൊണ്ടാണ് ഇവർ സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രം തന്നെ വൻ വിജയമായി മാറി. ഒരു കാലത്ത് ചിരഞ്ജീവി യുടെ സ്ഥിരം നായിക ആയിരുന്നു മാധവി. ചിരഞ്ജീവി യും മാധവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈഥി എന്ന തെലുങ്ക് ചിത്രം വൻ വിജയമായി മാറിയിരുന്നു. ബിഗ്ബോസ് ആയിരുന്നു നടിയുടെ അവസാന തെലുങ്ക് ചിത്രം. ചിരഞ്ജീവി ആയിരുന്നു ആ സിനിമയിലെ നായകൻ. 

1980 ലാവ എന്ന സിനിമയിലൂടെ ആണ് നടി മലയാളത്തിൽ ഹരിശ്രീ കുറിയ്ക്കുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിച്ചത്. ശേഷം വളർത്തു മൃഗങ്ങൾ എന്ന ചിത്രത്തിൽ വേഷമിട്ടു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ആ വർഷത്തെ കേരള സർക്കാർ പുരസ്‌കാരം മാധവി സ്വന്തമാക്കി. ഗർജ്ജനം, പൂച്ച സന്യാസി,ഓർമ്മയ്ക്കായി എന്നീ ചിത്രങ്ങളിൽ ആണ് നടി പിന്നീട് അഭിനയിച്ചത്.ഓർമ്മയ്ക്കായി എന്ന ചിത്രത്തിലെ സൂസമ്മ എന്ന കഥാപാത്രം അതിമനോഹരമായി അവതരപ്പിച്ച മാധവി അങ്ങനെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനും അർഹയായി.
നൊമ്പരത്തിപൂവ്, ഒരു വടക്കൻ വീരഗാഥ, ആകാശദൂത് എന്നീ ചിത്രങ്ങളിലൂടെ മാധവി നിരവധി ആരാധകരെയും സ്വന്തമാക്കി. വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ച ആയി പകർന്നാടിയ മാധവി യുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1993 സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ആകാശദൂത്. ആനി എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിച്ചത്.93 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ആകാശദൂത്. നിറകണ്ണുകളോടെ ആണ് അന്നത്തെ പ്രേക്ഷകർ തിയറ്ററിൽ നിന്നും പുറത്ത് ഇറങ്ങിയത്. ചിത്രത്തിലെ പ്രകടനം മാധവിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ഒപ്പം ഫിലിം ഫെയർ അവാർഡും മാധവിയെ തേടിയെത്തി. ആയിരം നാവുള്ള അനന്തൻ എന്ന മലയാള സിനിമയിൽ ആണ് നടി അവസാനമായി അഭിനയിച്ചത്. മമ്മൂട്ടി നായകനായ ചിത്രം 96 ൽ ആണ് തിയറ്ററുകളിൽ എത്തിയത്. മലയാളത്തിൽ തിളങ്ങിയത് പോലെ തന്നെ നടി തമിഴിലും കന്നഡത്തിലും തിളങ്ങി. പുതിയ തോരണങ്ങൾ ആയിരുന്നു മാധവിയുടെ ആദ്യ തമിഴ് ചിത്രം. ശേഷം തില്ലുമുള്ള്, പനിമലർ ,സട്ടം എന്നീ ചിത്രങ്ങളിലൂടെ മാധവി തമിഴ് മക്കളുടെ മനസ്സിൽ സ്ഥാനം നേടി. തില്ലുമുള്ള് എന്ന ചിത്രം ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു. കമൽഹാസൻ ഒപ്പം അഭിനയിച്ച ടിക് ടിക് എന്ന ചിത്രത്തിൽ അക്കാലത്ത് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട നടി കൂടി ആണ് മാധവി.






Comments