| ഈ സാധനം നിങളുടെ കൈയിൽ ഉണ്ടോ ???പല്ല് വെളുപ്പിക്കാൻ വെറും 5 മിനിറ്റ് മതി||



 പല്ലുകളുടെ നിറം മങ്ങുന്നു എന്നത് ഒരു പ്രധാന പ്രശ്നം ആയി പലരും പറയാറുണ്ട്. പ്രധാനമായും മുതിർന്നവരിൽ ആണ് ഇത് കണ്ട് വരുന്നത് എങ്കിലും ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിലും ഇത് വ്യാപകമാണ്.മാർക്കറ്റുകളിൽ ലഭ്യമായ പലതരത്തിലുള്ള പേസ്റ്റുകൾ ഉപയോഗിച്ചിട്ടും ഇത് പലർക്കും മാറ്റി എടുക്കാൻ സാധിച്ചിട്ടില്ല.എന്നാൽ വീട്ടിൽ വച്ച് തന്നെ ഇത് മാറ്റി എടുക്കാൻ പറ്റുന്ന മിക്സചർ പരിചയപ്പെടാം.അതുപോലെ തന്നെ പല്ലിന് ഏതെങ്കിലും തരത്തിലുള്ള കേട് സംഭവിച്ചിട്ടുണ്ട് എങ്കിൽ അത് മാറ്റുവാനും ഇത് വളരെ പ്രയോജനകരമാണ്.



ഇനി ഈ ഒരു മിക്സചർ ഉണ്ടാക്കുന്നതിനായി ആദ്യം വേണ്ടത് ഒരു നാരങ്ങ ആണ്.പിന്നീട് വേണ്ടത് ഒരു കോൾഗേറ്റ് പേസ്റ്റ് ആണ്, അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ട ഒന്നാണ് ഗ്ലിസറിൻ,അതുകൂടാതെ അൽപ്പം ഉപ്പും.ഇനി ഈ മിക്സചർ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ബൗൾ എടുത്തശേഷം അതിലേക്ക് അരമുറി നാരങ്ങയുടെ ജ്യൂസ് നന്നായി പിഴിഞ്ഞ് ഒഴിക്കുക.ഇതിലേക്ക് നാരങ്ങയുടെ കുരു വീണിട്ടുണ്ട് എങ്കിൽ അത് എടുത്ത് മാറ്റേണ്ടതാണ്.ഇനി നാരങ്ങയുടെ ജ്യൂസിലേക്ക് ഒരു കാൽടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക.അതിനുശേഷം നന്നായി ഇളക്കുക. അടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് ആയ ഗ്ലിസറിൻ ഒരു ടീസ്പൂൺ എടുത്ത് ഇതിലേക്ക് ചേർക്കുക.എന്നിട്ട് ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് നന്നായി മിക്സ് ആയി കഴിയുമ്പോൾ അടുത്ത ഇൻക്രീഡിയന്റ് ആയ പേസ്റ്റ് എടുത്തശേഷം ഒരൽപ്പം അതിലേക്ക് ചേർക്കുക.അതിനുശേഷം ഇവയെല്ലാം യോജിച്ച് ചേരുന്നവരെ നന്നായി ഇളക്കി കൊടുക്കുക.അങ്ങനെ ഇത് നന്നായി മിക്സ് ആയി വന്നശേഷം അപ്പ്ളൈ ചെയ്യാവുന്നതാണ്.

ഇനി ഇത് അപ്പ്ളൈ ചെയ്യുന്നത് എങ്ങനെ ആണെന്ന് പറയുകയാണെങ്കിൽ, ഈ മിക്സചർ ഒരൽപ്പം സാധാരണ ബ്രഷ് ചെയ്യുന്ന ബ്രഷിൽ എടുത്തശേഷം രാവിലെയും വൈകുന്നേരവും നന്നായി ബ്രഷ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ പല്ലുകളിലെ മഞ്ഞനിറം മാറി നല്ല തൂവെള്ള നിറം പല്ലിന് ലഭിക്കുന്നതാണ്. കുട്ടികൾക്കും അതുപോലെ പ്രായമായവർക്കും ഈയൊരു മിശ്രിതം ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. ആദ്യ തവണ തന്നെ ബ്രഷ് ചെയ്യുമ്പോൾ തന്നെ വ്യത്യാസം കാണാവുന്നതാണ്.


Comments