5 മിനിറ്റ് കൊണ്ട് ഉഗ്രൻ ബ്രഡ് പിസ്സാ ഉണ്ടാക്കാം||ഈസിയായി നിങ്ങൾക്ക് ഇത് വീട്ടിൽ ഉണ്ടാക്കാം.

 


ഇന്ന് ഫാസ്റ്റ് ഫുഡ്ഡിന്റെ കാലമാണ്. അതിനാൽ തന്നെ എവിടെ തിരഞ്ഞാലും ഫാസ്റ്റ് ഫുഡ് നിങ്ങൾക്ക് കാണാവുന്നതാണ്.അതുകൊണ്ട് എവിടെ തിരഞ്ഞാലും എല്ലാവർക്കും ഫാസ്റ്റ് ഫുഡ് മതി. എന്നാൽ ഫാസ്റ്റ് ഫുഡ്ഡിൽ ഏറ്റവും കൂടുതൽ പ്രചാരത്തിൽ നിൽക്കുന്നത് ഒന്ന് ഫ്രൈഡ് ചിക്കൻ,മറ്റൊന്ന് പിസയും ആണ്.എങ്ങനെ വീട്ടിൽ ഈസിയായി പിസ്സാ ഉണ്ടാക്കാം എന്ന് നോക്കാം. അതും സാധാരണ ഉപയോഗിക്കുന്ന ബ്രഡ് ഉപയോഗിച്ച് എങ്ങനെ പിസ്സാ ഉണ്ടാക്കാം എന്ന് നോക്കാം.



ചിക്കൻ ബ്രഡ് പിസയാണ് ഉണ്ടാക്കുക.അതിന് ആദ്യം പ്രിപ്പെയർ ചെയ്യേണ്ടത് ചിക്കൻ ആണ്. ഇതിനായി ഒരു പാൻ എടുത്തശേഷം അതിലേക്ക് അൽപ്പം എണ്ണ ഒഴിച്ച് നൽകുക.അതിനുശേഷം ചെറിയ ചിക്കൻ പീസുകൾ അതിലേക്ക് ഇടുക.എന്നിട്ട് അതിലേക്ക് അൽപ്പം ഉപ്പ് ,അൽപ്പം മുളകുപൊടി, അൽപ്പം മസാലപൊടി എന്നിവ ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി ഇളക്കി കൊടുക്കുക.മസാലയൊക്കെ നന്നായി മിക്സ് ആകേണ്ടതാണ്.ഇത് ഇളക്കി കൊടുത്തു നന്നായി വറുത്ത് എടുക്കുക. ഇങ്ങനെ നന്നായി വറുത്ത് എടുത്തശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റുക.

അടുത്തതായി തയ്യാറാക്കേണ്ടത് ബ്രഡ് ആണ്. ആദ്യം തന്നെ ബ്രഡിനെ നല്ല ക്രിസ്പി ആക്കിയെടുക്കുക.ഇതിനായി ഒരൽപ്പം ബട്ടർ തേച്ചു നൽകിയ ശേഷം ക്രിസ്പി ആക്കാവുന്നതാണ്.ഇങ്ങനെ ക്രിസ്പി ആയശേഷം ഇത് പാനിലേക്ക് മറിച്ചു വയ്ക്കുക. ഇനി ടോസ്റ്റായ ഈ ബ്രഡിന്റെ പുറത്തേക്ക് ടൊമാറ്റോ കിച്ചപ്പ് ആഡ് ചെയ്യുക. ഇങ്ങനെ ടൊമാറ്റോ കിച്ചപ്പ് സ്പ്രെഡ് ചെയ്തശേഷം അതിന്റെ മുകളിലേക്ക് നേരത്തെ വറുത്ത് വച്ച ചിക്കൻ പീസ് പീസ് ആക്കി ഇടുക.

ഇനി ഇതിലേക്ക് അൽപ്പം സവാള ചെറുതായി അരിഞ്ഞത്, ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്(എരിവ് താൽപര്യം എങ്കിൽ മാത്രം ചേർക്കുക) എന്നിവ ഇതിലേക്ക് ചേർക്കുക.ഇതിലേക്ക് ഏതുതരം ചീസും ഉപയോഗിക്കാവുന്നതാണ്.ചീസ് നന്നായി സ്ലൈസ് ചെയ്തു ഇടുക.അതിനുശേഷം ഇത് നന്നായി കവർ ചെയ്യുന്ന ഒരു മൂഡി ഉപയോഗിച്ച് ഇത് ഒരു അഞ്ചു മുതൽ ഏഴ് മിനിറ്റ് വരെ അടച്ചു വച്ച് ചൂടാക്കുക. ഇങ്ങനെ ചൂടായശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി വീട്ടിൽ തന്നെ പിസ്സാ ഉണ്ടാക്കി കഴിക്കാവുന്നതാണ്.




Comments