പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാകും. വീഡിയോ കാണാം

 നമ്മുടെ വീടുകളിൽ ആഹാരം പാകം ചെയ്യുന്നതിന് ഏറെയായി ഉപയോഗിക്കുന്ന ഒന്നാണ് പ്രഷർ കുക്കറുകൾ.എന്നാൽ അടുത്ത നാളുകളിൽ ആയി പ്രഷർ കുക്കറുകൾ ശരിയായി ഉപയോഗിക്കാത്തതു മൂലം നിരവധി അപകടങ്ങളും ഉണ്ടാകുന്നതായുള്ള വാർത്തകൾ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു.പ്രഷർ കുക്കറുകൾ ശരിയായ രീതിയിൽ ഉപയോഗിച്ച് ഇല്ലായെങ്കിൽ വലിയ അപകടങ്ങൾ ആണ് ഉണ്ടാവുക.അതിനാൽ പ്രഷർ കുക്കറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയാം.

ആദ്യം തന്നെ പ്രഷർ കുക്കറുകൾ വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിച്ചു തന്നെ വാങ്ങേണ്ടതാണ്.കുക്കറിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തിയ മാത്രമേ വാങ്ങുവാൻ പാടുള്ളൂ.കുക്കറിന്റെ വശങ്ങളിലും മറ്റുമൊക്കെ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കുക്കർ വാങ്ങുവാൻ പാടുള്ളൂ. ഇനി കുക്കർ വാങ്ങി ഉപയോഗിക്കുമ്പോൾ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ എപ്പോഴും ഉപയോഗിക്കുവാൻ പാടുള്ളൂ.അതുപോലെ കുക്കറിന്റെ വാഷറിന്റെ ഉള്ളിലും വിസിലിന്റെ ഉള്ളിലും ഒക്കെ എന്തെങ്കിലും ഒക്കെ ഉപയോഗിക്കുന്ന സമയത്ത് അടിഞ്ഞു കൂടി ഇരിപ്പുണ്ടാവും.അതൊക്കെ കൃത്യമായി നോക്കി 



നന്നായി ക്ലീൻ ചെയ്തു മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.അതുപോലെ പുതിയ പ്രഷർ കുക്കർ വാങ്ങുമ്പോൾ അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ച ഒരു ഇൻസ്ട്രക്ഷൻ മാനുവൽ ബുക്ക് അതോടൊപ്പം ലഭിക്കാറുണ്ട്. അത് സാധാരണ ആരും വായിക്കാതെ പോവുകയാണ് പതിവ്. എന്നാൽ ആ ബുക്ക് കൃത്യമായി വായിച്ചു നോക്കിയശേഷം മാത്രമേ കുക്കർ ഉപയോഗിക്കുവാൻ പാടുള്ളൂ.




ഇപ്പോൾ ന്യൂസ് ചാനലുകളിൽ പലപ്പോഴായി കണ്ടു വരുന്ന ഒരു വാർത്തയാണ് പ്രഷർ കുക്കർ പൊട്ടി തെറിച്ചു അപകടം ഉണ്ടായി എന്ന്.ഇങ്ങനെ സംഭവിക്കുന്നത് കുക്കർ ശരിയായ രീതിയിൽ ഉപയോഗിക്കാത്തത് മൂലമാണ്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുവാൻ കുക്കറിന്റെ മൂടി നന്നായി കഴുകി വേണം ഉപയോഗിക്കുവാൻ. സാധാരണ ഇതൊക്കെ ഉരച്ചു കഴുകി എന്ന് പറഞ്ഞു മാറ്റി വയ്ക്കുക ആണ് എല്ലാവരും ചെയ്യാറുള്ളത്.എന്നാൽ കുക്കറിന്റെ മൂടിയുടെ വിസിലിന്റെ ഭാഗങ്ങളിൽ നന്നായി വെള്ളം ഒഴിച്ച് നോക്കുക.വിസിലിന്റെ ആ ഭാഗങ്ങളിൽ നിന്നും വെള്ളം വരുന്നുണ്ടെങ്കിൽ വിസിലിന്റെ ഹോൾ അടഞ്ഞിട്ടില്ല എന്ന് ഉറപ്പു വരുത്തുവാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ വിസിലിന്റെ ആ ഭാഗങ്ങൾ ഒക്കെ തന്നെ വൃത്തിയായി കിട്ടുകയും ചെയ്യും. 

ഇനി കുക്കറിന്റെ മൂടി ഉപയോഗിക്കുമ്പോൾ അതിന്റെ വാഷർ ടൈറ്റ് ആണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.കൂടാതെ കൃത്യമായ സമയങ്ങളിൽ വാഷർ മാറ്റുവാനും ശ്രദ്ധിക്കേണ്ടതാണ്. കഞ്ഞിവയ്ക്കുമ്പോൾ വലിയ കുക്കർ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.ഇല്ലെങ്കിൽ കുക്കറിന്റെ ഹോൾ അടയുന്നതിന് അത് ഇടയാക്കും.ഇനി കുക്കറിന്റെ വിസിൽ ഇടയ്ക്ക് ഓപ്പൺ ചെയ്തു അതിൽ എന്തെങ്കിലും ഒക്കെ അടിഞ്ഞിരുപ്പുണ്ടെങ്കിൽ അത് വെള്ളം ഒഴിച്ച് നന്നായി കഴുകി കളഞ്ഞു ക്ലീൻ ചെയ്തു ഉപയോഗിക്കേണ്ടതാണ്.കാരണം കുക്കറിന്റെ വിസിൽ അത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇത്തരത്തിൽ കുക്കർ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്.

https://youtu.be/3LtBR-vB53o


Comments