സന്ധിവാതം പരിഹരിക്കാൻ ഒറ്റ ദിവസത്തിനുള്ളിൽ ചെയ്യുന്ന പുതിയ വിദ്യയെ പറ്റി അറിയാം.വീഡിയോ കാണാം

 


ജീവിത ശൈലി രോഗങ്ങളിൽ പ്രധാനമായും കണ്ടു വരുന്ന ഒരു രോഗമാണ് സന്ധിവാതം.ഏകദേശം 50 വയസ്സിന് മുകളിൽ ഉള്ളവരിൽ കണ്ടു വരുന്ന ഈ രോഗം 60 വയസ്സിൽ ഒക്കെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ അത് പിന്നീട് ഓപ്പറേഷനിലേക്ക് വരെ നീളുവാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്.എന്നാൽ ഈയൊരു രോഗം ഇപ്പോൾ ഒരു 35 വയസ്സിന് മുകളിൽ ഉള്ളവരിൽ തൊട്ടു കണ്ടു വരുന്നു.



ഈയൊരു രോഗാവസ്ഥയെ നാല് സ്റ്റേജുകൾ ആയാണ് തിരിച്ചിരിക്കുന്നത്.ആദ്യത്തെ രണ്ട് സ്റ്റേജുകളിൽ മരുന്നുകളും മറ്റും കഴിച്ച് ഭേദമാക്കാവുന്നതാണ്.എന്നാൽ മൂന്ന് ,നാല് സ്റ്റേജുകളിൽ ആണ് മുട്ട് മാറ്റിവയ്ക്കേണ്ടി വരുന്നത് പോലുള്ള സാഹചര്യങ്ങൾ ഉണ്ടാവുന്നത്.പലപ്പോഴും വേദന സംഹാരികൾ ആണ് സന്ധിവാതത്തിന് പലരും കൂടുതലായി ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ തുടർച്ചയായി വേദനാ സംഹാരികൾ ഉപയോഗിക്കുന്ന രോഗികളിൽ ഉപയോഗിക്കപ്പെടാവുന്ന വളരെ നൂതനമായ ഒരു ചികിത്സാ സംവിധാനം ആണ് ജെനിക്കുലാർ ആർട്ടെറി എംബോളിസേഷൻ.ഇതിൽ ചെയ്യുന്നത് എന്താണെന്ന് വച്ചാൽ സന്ധികളിൽ അധികം രക്തയോട്ടം ഇല്ലാത്ത കാർട്ടിലേജസ് എന്ന ഭാഗമുണ്ട്.ആ ഭാഗത്ത് തേയ്മാനം വന്നു ഒരു ഇൻഫ്ലമേഷൻ അഥവാ നീർക്കെട്ട് ഉണ്ടാവും.ഈ നീർക്കെട്ട് ഉള്ളിടത്ത് പുതിയ പുതിയ രക്തക്കുഴലുകൾ എത്തുകയും അതിലൂടെ രക്തത്തിൽ ഉള്ള കോശങ്ങൾ വന്നു അവിടെ വീണ്ടും ചില രക്തക്കുഴലുകൾ ഉണ്ടാവാൻ ശ്രമങ്ങൾ നടത്തുകയും ഈ പ്രക്രിയ വീണ്ടും തുടരുകയും ചെയ്യും.ഇതോടൊപ്പം തന്നെ അവിടേക്ക് സെൻസറി നേർവ്വസുകളും വരും.ഇതും പുതിയ രക്തക്കുഴലുകൾ ഉണ്ടാവുന്നതും ആണ് രോഗികളിൽ വേദന കൂടുന്നതും, അസുഖം കൂടി വരുന്നതും.ഈ അസുഖം കൂടാതെ ഇരിക്കുവാനും വേദന കുറയ്ക്കുവാനും വേണ്ടി രക്തക്കുഴലുകൾ അടയ്ക്കുവാൻ സാധിക്കുന്നതിലൂടെ പറ്റും.ഈ പ്രക്രിയ ആണ് ജെനിക്കുലാർ ആർട്ടെറി എംബോളിസേഷൻ വഴി ചെയ്യുന്നത്.

ഈ ചികിത്സയിൽ ചെയ്യുന്നത്,കാലിന്റെ മേൽഭാഗത്ത് ആയിരുന്നു ഒടിയിൽ വരുന്ന ഭാഗത്ത് ചെറിയ ട്യൂബ് ഇറക്കിയശേഷം മുട്ടിന്റെ ഉള്ളിലേക്ക് രക്തം നൽകുന്ന ചെറിയ അഞ്ച് രക്തക്കുഴലുകൾ ഉണ്ട്, ഇത് ഈ രക്തക്കുഴലുകളിൽ കയറി വളർന്നു വന്ന രക്തക്കുഴലുകളിലേക്ക് ഉള്ള രക്തപ്രവാഹം ഒരു ചെറിയ ഇഞ്ചക്ഷൻ വഴി നിർത്തുകയാണ് ചെയ്യുന്നത്.അതോടെ അവിടുത്തെ നീർക്കെട്ട് കുറയുകയും,അതോടൊപ്പം തന്നെ പുതിയ ഞരമ്പുകൾ വരുന്നത് കുറയുകയും ചെയ്യും.അതുവഴി വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകും.മാത്രമല്ല അസുഖം മൂർച്ഛിക്കുന്ന അവസ്ഥയ്ക്ക് തടസ്സം ഉണ്ടാവുകയും ,കൂടുതൽ ഡോസ്സുള്ള വേദനാ സംഹാരികൾ കഴിയ്ക്കുന്നത് കുറയ്ക്കുവാനും സാധിക്കുന്നു.

എന്നാൽ പൂർണ്ണമായും സന്ധിവാതം മാറ്റുന്ന ഒരു പ്രോസസ് അല്ല ഇത്.വേദനാസംഹാരികളുടെ ഉപയോഗം കുറച്ചു വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒരു രീതി മാത്രമാണിത്. ഈ പ്രക്രിയ ഏകദേശം 80% ആളുകളിൽ വ്യത്യാസം ഉണ്ടാക്കുന്നതാണ്. എന്നാൽ ഇതൊരിക്കലും ഒരു സർജറി അല്ല.ഈ ചികിത്സ ചെയ്യുന്ന അന്ന് തന്നെ അത് കഴിഞ്ഞശേഷം തിരികെ പോകാവുന്നതാണ്. പ്രത്യേകമായ വിശ്രമത്തിന്റെ ആവശ്യമില്ല. അതേസമയം വലിയ കട്ടിയുള്ള പണികൾ ഒഴിവാക്കിയാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ മുൻപ് ചെയ്തു വന്നിരുന്ന കാര്യങ്ങൾ തുടർന്നും ചെയ്യാൻ സാധിക്കുന്നതാണ്.



Comments