വന്ദനത്തിലെ ഗാദയെ കാണാൻ ലണ്ടനിൽ എത്തിയ പ്രിയദർശനും ശ്രീനിവാസനും കണ്ട കാഴ്‌ കാണണോ??

 


വന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ്‌ ഗിരിജ സിദ്ധാർത്ഥ് എന്ന ഇന്ത്യൻ ഇംഗ്ലീഷ് പെൺകുട്ടി.വളരെ ചുരുങ്ങിയ കാലം മാത്രമാണ് അവർ സിനിമാ ലോകത്ത് അവർ ഉണ്ടായിരുന്നത്‌.എന്നാൽ അഭിനയിച്ച ചിത്രങ്ങൾ അത്രയും ഹിറ്റായി ആളുകളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്.തെന്നിന്ത്യയിൽ രണ്ട് ചിത്രങ്ങൾ മാത്രമേ ഉള്ളൂ അവരുടേതായി ഉള്ളൂ. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത വന്ദനം.തമിഴ് തെലുങ്ക് ഭാഷകളിൽ ആയി മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്നിവയാണ് അത്.



സിനിമാലോകം വിട്ട് സ്വദേശമായ ബ്രിട്ടനിൽ പത്രപ്രവർത്തകയാണ്‌ അവരിപ്പോൾ.എന്നാൽ വന്ദനം എന്ന സിനിമയും ,മോഹൻലാലിനെകുറിച്ചുള്ള ഓർമ്മകളും ആണ് അവരിപ്പോൾ പങ്ക് വയ്ക്കുന്നത്.ശരിക്കും പറയുകയാണെങ്കിൽ ഈയൊരു നടിയെ മലയാളസിനിമയെ ഇഷ്ടപ്പെടുന്നവർ ആരും തന്നെ മറന്നിട്ടില്ല.അതിനു കാരണം മറ്റൊന്നുമല്ല വന്ദനം എന്ന ഒരൊറ്റ ചിത്രത്തിലെ ഗാദ എന്ന വേഷത്തെ ആർക്കും മറക്കാൻ കഴിയാത്ത ഒരാൾ ആയി ഇവർ മാറിയിരുന്നു.മറ്റൊന്ന് നാഗാർജ്ജുനയോടൊപ്പം ഗീതാഞ്ജലിയിൽ ഓ പ്രിയ എന്ന ഗാനം പാടി അഭിനയിച്ചതും മറക്കാൻ കഴിയാത്തതാണ്.പിന്നീട് ഇവർ തെലുങ്ക് ചിത്രമായ ഹൃദയാഞ്ജലിയിലും അഭിനയിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ വന്നപ്പോൾ അവയെല്ലാം വേണ്ടായെന്ന് വച്ചാണ് അവർ ഇന്ത്യൻ സിനിമയിൽ നിന്നും പോയത്. 

ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവർത്തക, വ്ലോഗർ എന്നിങ്ങനെ പല മേഖലകളിലും അറിയപ്പെടുന്ന വ്യക്തിത്വം ആയ അവർ ഇപ്പോൾ തിരിച്ചു വരവിന് ഒരുങ്ങുന്നു എന്നാണ് പുതിയ വാർത്ത.ഗീതാഞ്ജലി യുടെ തുടർച്ചയായി ഒരു സിനിമ ഉണ്ടാവുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെന്നാണ് ഈയടുത്ത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടനിൽ അവരുടെ വസതിയിൽ അവരെ കാണാൻ പോയ ശ്രീനിവാസനും ,പ്രിയദർശനും അവരെ കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഗിരിജയെ കാണാൻ കഴിയാതെ തിരിച്ചു വരുന്ന വഴിക്ക് റോഡരികിൽ പാർക്കിംഗിൽ നിൽക്കുന്ന വണ്ടിയുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെ ആണ് അവർക്ക് കാണുവാൻ കഴിഞ്ഞത്. പിന്നീട് ആണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ ഇത്തരത്തിൽ ആണെന്ന് അറിഞ്ഞത്.ബ്ലോഗറും ,പത്രപ്രവർത്തകയും ആയിരുന്ന അവരിപ്പോൾ അതെല്ലാം വിട്ട് ഇത്തരമൊരു അവസ്ഥയിൽ ആയി എന്നാണ് കാണാൻ കഴിഞ്ഞത്.

എന്നാൽ അവരിപ്പോൾ വന്ദനം എന്ന സിനിമയെക്കുറിച്ചും,മോഹൻലാലിനെ കുറിച്ചും ഉള്ള ഓർമ്മകൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പങ്ക്‌ വയ്ക്കുക ഉണ്ടായി. മോഹൻലാലിന്റെ പേഴ്സണാലിറ്റി ,ക്ഷമ, കരുണ, തമാശ എന്നിങ്ങനെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇവയൊക്കെ ആണ്. ഒരു നടനെന്ന നിലയിൽ ഉള്ള ടെക്നിക്കൽ കഴിവുകൾ എന്നതിലുപരി തന്നെ ആകർഷിക്കുന്നത് അദ്ദേഹത്തിന്റെ സ്ക്രീൻ പേഴ്സണാലിറ്റി ആണ്. ആർക്കും ഇഷ്ടപ്പെട്ട് പോകും,ആത്മാർഥമായ ഒന്ന് യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം അങ്ങനെ ആയതുകൊണ്ട് ആണ് അത് സാധിക്കുന്നത്.ഒട്ടും പ്രയാസം തോന്നിയില്ല അദ്ദേഹവുമായി ജോലി ചെയ്യാൻ,"ആൻഡ് ഹി ഈസെ ജെന്റിൽമാൻ"ഗിരിജ പറയുന്നു.


Comments