നടി മീനയോട് മകന്റെ ക്രൂരത!!!ചിരട്ട എടുത്ത് തെണ്ടാൻ പറഞ്ഞു!!!നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ???

 


വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ അമ്മ വേഷം ചെയ്തു മലയാളികളെ കരയപ്പിച്ച താരമാണ് മീനാ ഗണേഷ്. മീനാ ഗണേഷ് എന്ന അമ്മ ഇപ്പോൾ എവിടെയാണ്?

കുറച്ചു നാളുകളായി സിനിമയിൽ നിന്നും അപ്രത്യക്ഷമാണ് മീനാഗണേഷ്.പ്രായം കൊണ്ട് ആവാം സിനിമയിൽ നിന്നും മാറി നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ കരുതിയത്.എന്നാൽ തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തി ആ അമ്മ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.



മകൻ ഉപേക്ഷിച്ച താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആണ് താമസിക്കുന്നത്.നടിയുടെ വാക്കുകൾ ഇങ്ങനെ:വളരെ കഷ്ടപ്പെട്ട് ആണ് ഞാനും ഭർത്താവും മക്കളെ വളർത്തിയത്. ഭർത്താവ് മരിച്ചു എങ്കിലും ഞാൻ നന്നായി മക്കളെ വളർത്തി.എന്നാൽ തന്റെ മകൻ തന്നെ ഉപേക്ഷിച്ചു എന്ന് ആ അമ്മ കണ്ണു നീരോടെ പറയുന്നു. മകൾ മാത്രമാണ് കൂടെയുള്ളത്. അവൾ വേണ്ട സഹായങ്ങൾ ചെയ്തു തരുന്നുണ്ട്.

ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക് ആണ് താമസിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം നാല് തവണ എങ്കിലും മകൾ വിളിയ്ക്കും.വീട്ടിൽ ചെന്ന് നിൽക്കുവാൻ എന്നും പറയും.പക്ഷേ ഞാൻ പോയില്ല. എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ആത്മഹത്യ ചെയ്താലോ എന്ന് വരെ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് എന്ന് മീന പറയുന്നു.

കൊച്ചു മക്കളുടെ മുഖമാണ് ഇതിൽ നിന്ന് ഒക്കെ തന്നെ പിന്തിരിപ്പിക്കുന്നത്. ഞാൻ എന്റെ ജീവിതത്തിൽ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകൻ സ്നേഹം നടിച്ച് എന്റെ വീടും,വസ്തുവും അവന്റെ പേരിൽ എഴുതി വാങ്ങി. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്‌.മകനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്സി, ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങിയ എല്ലാം എടുത്തുകൊണ്ട് പോയി. ഭിക്ഷ യാചിക്കാൻ രണ്ട് പാത്രം എങ്കിലും വച്ചിട്ട് പോകുവാൻ പറഞ്ഞപ്പോൾ ചിരട്ട എടുത്ത് കൊണ്ട് പോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത് എന്നും മീനാ ഗണേഷ് വിഷമത്തോടെ ഓർക്കുന്നു.

നടിയുടെ ഇന്നത്തെ അവസ്ഥ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.1976 ൽ മണിമുഴക്കം എന്ന സിനിമയിലൂടെ ആണ് ഇവർ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.2016 പുറത്തിറങ്ങിയ പാതിരാക്കാറ്റ് ആയിരുന്നു അവസാന സിനിമ. പതിനഞ്ചോളം സീരിയലുകളിലും മീനാ ഗണേഷ് അഭിനയിച്ചിട്ടുണ്ട്. ഗീതാഞ്ജലി, ദേവരാഗം, സ്ത്രീ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.

https://youtu.be/BBpHN024QOQ


Comments