"ട്രാൻസ്ജന്റർ" സീത ദേവി ആയപ്പോൾ നടന്നത് കണ്ടോ???ഇനി പലതും കാണാൻ കിടക്കുന്നതേ ഉള്ളൂ!!!

 


പ്രശസ്ത ട്രാൻസ്ജന്റർ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് സീമാ വിനീത്.വിനീത് എന്നായിരുന്നു ഇവരുടെ യഥാർത്ഥ പേര്.ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് തന്റെ ഉള്ളിൽ ഒരു സ്ത്രീ ഉണ്ടെന്ന് ഇവർ മനസ്സിലാക്കുന്നത്‌.ആൺ സുഹൃത്തുക്കൾക്ക് ഒപ്പം സമയം ചെലവഴിക്കുമ്പോൾ ഒരു അസ്വസ്ഥത തോന്നി തുടങ്ങുക ആയിരുന്നു.കഴിഞ്ഞ ഇടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സീമ ഇക്കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞത്.

പഠനകാര്യങ്ങളിൽ താൻ മുൻപന്തിയിൽ ആയിരുന്നു. എന്നാൽ താൻ ഒരു പുരുഷനല്ല ,ഉള്ളിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് സ്ത്രൈണ ഭാവമാണ് എന്ന് മനസ്സിലാക്കിയപ്പോൾ ഏറെ മാനസിക സംഘർഷം അനുഭവിച്ചു.ശേഷം പഠനകാര്യങ്ങളിൽ പോലും വേണ്ടതുപോലെ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല എന്ന് സീമ വെളിപ്പെടുത്തുന്നു.താൻ ഒരാൾ മാത്രമേ ലോകത്ത് ഇങ്ങനെ ഉള്ളൂ എന്ന ചിന്ത ആയിരുന്നു മനസ്സ് മുഴുവൻ.ചെറുപ്പകാലത്ത് അധികം യാത്രകൾ ചെയ്യുവാൻ അവസരം ലഭിച്ചിരുന്നില്ല. പുറത്ത് പോയി ആദ്യം കണ്ട സിനിമ തന്നെ ഉള്ളടക്കം ആണ്.ഏഴാം ക്ലാസ് വരെ മാത്രമേ തനിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നുള്ളൂ.അതിനുശേഷം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല എന്നും സീമ തുറന്നു പറഞ്ഞു.




ഒരു സ്ത്രീ ആയി ജീവിക്കാൻ ആണ് താൽപര്യം എന്ന് ആരോടും തുറന്നു പറഞ്ഞിരുന്നില്ല.നിരവധി പേരിൽ നിന്നും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്റെ നാട്ടുകാരെ തനിക്ക് ഇപ്പോഴും ഇഷ്ടമല്ല എന്നും സീമ കൂട്ടി ചേർത്തു. കുടുംബത്തിൽ നിന്നും വിട്ടു നിന്നശേഷമാണ് താൻ ഒരു പാർട്ണറെ കണ്ടെത്തുന്നത്. അദ്ദേഹം വിവാഹിതനായ ഒരു വ്യക്തി ആയിരുന്നു.എന്നാൽ ഒരു അച്ഛനെപ്പോലെ ഒരു സുഹൃത്തിനെ പോലെ തന്നെ സ്നേഹിച്ചു.എട്ട് വർഷത്തോളം ആ ബന്ധം തുടർന്ന് പോയി. എന്നാൽ പിന്നീട് ഒരു അകലം പാലിക്കുക ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബ ജീവിതം താൻ മൂലം തകരരുത് എന്ന ചിന്ത ആണ് അതിലേക്ക് വഴി വെച്ചത് എന്നും സീമ തുറന്നു പറഞ്ഞു.

ഇന്ന് സീമാ വിനീത് തിരക്കുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. ഒരു പെൺകുട്ടിയെ ദത്ത് എടുത്തു വളർത്തണം എന്ന മോഹമാണ് സീമയുടെ മനസ്സിൽ ഇപ്പോൾ ഉള്ളത്.എന്തുതന്നെയായാലും തന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയുന്ന സന്തോഷത്തിൽ ആണ് സീമ ഇപ്പോൾ.സീതാ ദേവി ആയി വേഷമിട്ടു നിൽക്കുന്ന സീമയുടെ ചിത്രം  സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഫ്രീലാൻസ് ഫോട്ടോ ഗ്രാഫർ ആയ ആദർശ് ശിവൻ ആണ് ചിത്രങ്ങൾ പകർത്തിയത്.

അശോക വനത്തിൽ തന്റെ പ്രിയതമൻ ആയ ശ്രീരാമനെ ഓർത്തു കണ്ണീർ പൊഴിക്കുന്ന സീതയെ ആണ് ആദർശ് തന്റെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഫോട്ടോകളിലെ ലൈറ്റിങ് പാറ്റേൺ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. സീമാ വിനീത് ആകട്ടെ അതിമനോഹരമായ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നു.

https://youtu.be/ABzedJ6bt7E

Comments