സുന്ദരികളായ ഈ മലയാള നടിമാർ മുസ്ലിം കുടുംബത്തിൽ നിന്നും !!! വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ!!!

 


മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മുസ്ലിം നടിമാരെ പറ്റി അറിയാം.

നസ്രിയ നസീം

1994 തിരുവനന്തപുരത്ത് ജനിച്ചു വളർന്ന നടിയാണ് നസ്രിയ നസീം.ടെലിവിഷൻ അവതാരക ആയിട്ടാണ് നസ്രിയ വിനോദ രംഗത്തേക്ക് കടന്നു വരുന്നത്. ശേഷം 2006 ൽ പളുങ്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു.മമ്മൂട്ടിയുടെ മകളുടെ വേഷമാണ് നസ്രിയ കൈകാര്യം ചെയ്തത്.2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന സിനിമയിൽ ആണ് നടി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



പിന്നീട് നേരം ,ഓം ശാന്തി ഓശാന ,ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ ഒരു താരമായി വളരുക ആയിരുന്നു. രാജാറാണി എന്ന ചിത്രത്തിലൂടെ നസ്രിയ തമിഴകത്തും ആരാധകരെ സൃഷ്ടിച്ചു.2014 ആണ് നടി വിവാഹിതയാകുന്നത്. പ്രശസ്ത നടൻ ഫഹദ് ഫാസിലിനെ ആണ് നടി ജീവിത പങ്കാളി ആയി സ്വീകരിച്ചത്. ഇപ്പോൾ നസ്രിയ സിനിമയിൽ അത്ര സജീവമല്ല. കൂടെ ,മണിയറയിൽ ആശോകൻ എന്നീ ചിത്രങ്ങളിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.

ഷംനാ കാസീം

1989 കണ്ണൂർ ജില്ലയിൽ ആണ് നടി ജനിച്ചത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന മലയാള സിനിമയിൽ ആണ് ഷംനാ ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് ഹൃദയത്തിൽ സൂക്ഷിക്കാൻ,ഒരുവൻ, അലിഭായ്,ഫ്ലാഷ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. പൂർണ്ണ എന്ന പേരിൽ ആണ് ഷംനാ തമിഴകത്ത് അറിയപ്പെടുന്നത്. ഇന്ന് താരം നൃത്ത രംഗത്തും ഏറെ സജീവമാണ്.

അൻസിബ

പരംജ്യോതി എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അൻസിബ.2013 ൽ ആണ് ചിത്രം പുറത്ത് ഇറങ്ങിയത്.എന്നാൽ ദൃശ്യം എന്ന മലയാള സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.മോഹൻലാലിന്റെ മകൾ ആയി ആണ് താരം വേഷമിട്ടത്.ചാനൽ അവതാരക ആയും അൻസിബ പ്രത്യക്ഷപ്പെട്ടിരുന്നു.തമിഴ് സിനിമകളിൽ ആണ് നടി ഏറിയ പങ്കും സഹകരിച്ചിട്ടുള്ളത്. ഉടുമ്പൻ ,കൊഞ്ചം മഴൈ കൊഞ്ചം വെയിൽ, സിരുത്താൽ രസിപ്പേൻ ,കച്ചേരി ആരംവം എന്നീ സിനിമകൾ ആണ് അതിൽ പ്രധാനപ്പെട്ടവ.28 കാരിയായ അൻസിബ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു.

നദിയാ മൊയ്തു

നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ചുവട് വച്ച നടിയാണ് നദിയാ മൊയ്തു. സെറീന മൊയ്തു എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് നദിയാ എന്ന് പേര് മാറ്റിയത്. കൂടും തേടി, ശ്യാമ എന്നീ മലയാള സിനിമകൾ നടിക്ക് നൽകിയ മൈലേജ് ചെറുതൊന്നുമല്ല. പൂവേ പൂചൂടവ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം .ശേഷം ബസ്സാർ റൗഡി എന്ന സിനിമയിലൂടെ തെലുങ്ക്‌ ലും ചുവട് വച്ചു.വിവാഹ ശേഷം സിനിമയിൽ നിന്നും അകലം പാലിച്ച നാദിയ സെവൻസ് എന്ന ജോഷി ചിത്രത്തിലൂടെ ആണ് മലയാളത്തിലേക്ക്‌ തിരിച്ചു എത്തുന്നത്.

നൂറിൻ ഷെരീഫ്

2017 ലെ മിസ് കേരള ഫിറ്റ്നസ് ആയി തെരഞ്ഞെടുക്കപ്പെട്ട നടിയാണ് നൂറിൻ ഷെരീഫ്. ശേഷമാണ് ഒരു അഡാറ് ലവ് എന്ന സിനിമയിൽ വേഷമിടുന്നത്. പിന്നീട് ചങ്ക്സ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. നൂറിൻ ഷെരീഫ് ന് ഇന്ന് നിരവധി ആരാധകർ ഉണ്ട്. താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

അനുസിത്താര

അബ്ദുൽ സലാമിന്റെയും,രേണുകയുടെയും മകളായി വയനാട്ടിൽ ആണ്‌ താരം ജനിച്ചത്. നടി പാതി മുസ്ലിം എന്ന് തന്നെ പറയാം. വിദ്യാഭ്യാസ കാലത്ത് മതത്തിന്റെ കോളത്തിൽ മുസ്‌ലിം എന്നാണ് താരം പൂരിപ്പിച്ചിരുന്നത്. ഇന്ന് ഒരു മുൻനിര നായിക സ്ഥാനത്ത് തിളങ്ങി നിൽക്കുന്ന അനുസിത്താരയ്ക്ക് നിരവധി ആരാധകരുമുണ്ട്. 



Comments