സുന്ദരികളായ ഈ സീരിയൽ നടിമാരുടെ യഥാർത്ഥ പ്രായം കേട്ടാൽ ഞെട്ടും!!!ഈ പ്രായത്തിലും എന്താ ഗ്ലാമർ!!!



 മലയാളത്തിലെ സീരിയൽ നടിമാരുടെ യഥാർത്ഥ പ്രായം പലർക്കും അറിയില്ല.മലയാള സീരിയൽ നടിമാരുടെ പ്രായം എത്രയെന്ന് പരിശോധിക്കാം.

ആശാ ശരത്ത്

നൃത്ത രംഗത്ത് കഴിവ് തെളിയിച്ച ശേഷം സീരിയൽ രംഗത്തേക്ക് ചുവടു മാറ്റിയ കലാകാരി ആണ് ആശാ ശരത്. കുങ്കുമപ്പൂവ്, അമ്മ അറിയാതെ എന്നീ പരമ്പരകൾ ആണ് നടിക്ക് ജനഹൃദയങ്ങളിൽ സ്ഥാനം നേടി കൊടുത്തത്. പിന്നീട് ദൃശ്യം എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. മികച്ച പ്രകടനം ആണ് നടി കാഴ്ച വച്ചത്.45 വയസ്സ് കടന്നിരിക്കുന്നു ആശാ ശരത്.

മഞ്ജു പിള്ള

സിനിമയിൽ അഭിനയിച്ചശേഷം സീരിയൽ രംഗത്ത് ചുവട് മാറ്റിയ അഭിനേത്രി ആണ് മഞ്ജു പിള്ള. തട്ടീം മുട്ടിം എന്ന പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രം മനോഹരമായി അവതരപ്പിച്ച മഞ്ജു പിള്ളയ്ക്ക് 44 വയസ്സ് കഴിഞ്ഞിരിക്കുന്നു.



വരദ

വാസ്തവം, സുൽത്താൻ ,എസ് യുവർ ഓണർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സീരിയൽ രംഗത്ത് ചുവട് മാറ്റിയ നടിയാണ് വരദ. അമല, പ്രണയം എന്നീ പരമ്പരകൾ ആണ് നടിയെ പ്രശസ്ത ആക്കിയത്. വരദയ്ക്ക് ഇന്ന്  31 വയസ്സ് പിന്നിട്ടിരിക്കുന്നു.

പ്രവീണ

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നടിയാണ് പ്രവീണ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ പ്രവീണയ്ക്ക് മികച്ച വേഷം ലഭിച്ചിരുന്നു. ഈ കഴിഞ്ഞയിടെ പുറത്ത് ഇറങ്ങിയ കാർബൺ എന്ന ചിത്രത്തിലും നടി മുഖം കാണിച്ചിരുന്നു. ഒരിടയ്ക്ക് സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച നടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി. പ്രണയം, സ്വാമി അയ്യപ്പൻ, കസ്തൂരിമാൻ എന്നീ സീരിയലുകളിൽ നടിക്ക് മികച്ച വേഷങ്ങളാണ് ലഭിച്ചത്. പ്രവീണയ്ക്ക് ഇന്ന് 42 വയസ്സ്  പിന്നിട്ടിരിക്കുന്നു.

അനുജോസഫ്

ടിവി ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് വിനോദ രംഗത്ത് ചുവട് വച്ച കലാകാരി ആണ് അനു ജോസഫ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പര ആണ് അനുവിനെ ജനപ്രിയ ആക്കിയത്.35 വയസ്സ് പിന്നിട്ടിരിക്കുന്നു നടി.

രേഖാ രതീഷ്

നാലാം വയസ്സിൽ അഭിനയരംഗത്ത് ചുവട് വച്ചു കലാകാരി ആണ് രേഖാ. ഉന്നൈ ഞാൻ സന്തിത്തേൻ എന്ന തമിഴ് ചിത്രത്തിൽ നടി രേവതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു നടി രേഖയുടെ അരങ്ങേറ്റം. വർഷങ്ങൾക്ക് ശേഷം പല്ലാവൂർ ദേവ നാരായണൻ എന്ന സിനിമയിൽ അഭിനയിച്ചു. ശേഷം മാമ്പഴക്കാലം,ശുഭരാത്രി ,എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.എന്നാൽ സീരിയലുകളിലൂടെ ആയിരുന്നു രേഖാ രതീഷ് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിറക്കൂട്ടുകൾ ആയിരുന്നു നടിയുടെ ആദ്യ സീരിയൽ. പിന്നീട് നിരവധി പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടു. മൈ മരുമകൻ ,നീലക്കുയിൽ, പൂക്കാലം വരവായി ,അക്ഷരതെറ്റ്, സൂര്യകാന്തി എന്നീ പരമ്പരകൾ ആണ് രേഖയെ പ്രശസ്ത ആക്കിയത്. നടിക്ക് ഇന്ന് 38 വയസ്സ് പിന്നിട്ടു. 

ശാലു കുര്യൻ 

2008 ൽ ആണ് ശാലു കുര്യൻ അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ച നടിയാണ് ശാലൂകുര്യൻ. ജൂബിലി എന്ന ചിത്രത്തിൽ ആണ് നടി ആദ്യം അഭിനയിച്ചത്. ശേഷം കബഡി കബഡി, കപ്പൽ മുതലാളി, റോമൻസ് ,കോളിങ് ബെൽ എന്നീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ സീരിയലുകളിലെ പ്രകടനം ആണ് ശാലുവിനെ പ്രശസ്ത ആക്കിയത്. കൃഷ്ണ പക്ഷം ആയിരുന്നു നടിയുടെ ആദ്യ സീരിയൽ. പിന്നെ തിങ്കളും താരങ്ങളും ,സ്വാമി അയ്യപ്പൻ എന്നീ സീരിയലുകളിൽ മുഖം കാണിച്ചു. അഭിനയരംഗത്ത് നടി ഇന്നും സജീവമാണ്‌.തട്ടീം മുട്ടിം, അക്ഷരതെറ്റ് എന്നീ പരമ്പരകളിൽ മികച്ച വേഷമാണ് ശാലു കൈകാര്യം ചെയ്തത്. നടിക്ക് ഇന്ന് 32 വയസ്സ് പിന്നിട്ടു.

നിഷാ സാരംഗ്

1999 ൽ അഭിനയരംഗത്ത് എത്തിപ്പെട്ട കലാകാരിയാണ് നിഷാ സാരംഗ്.അഗ്നി സാക്ഷി എന്ന ചിത്രത്തിൽ ആണ് നടി ആദ്യം അഭിനയിച്ചത്. ശേഷം രാവണപ്രഭു ,എന്റെ വീട് അപ്പുവിന്റെ യും ,വജ്രം എന്നീ ചിത്രങ്ങളിൽ മുഖം കാണിച്ചു. എന്നാൽ ഉപ്പും മുളകും എന്ന ഷോയിലെ പ്രകടനം ആണ് നിഷയെ ജനങ്ങളിലേക്ക് എത്തിയ്ക്കുന്നത്.നീലിമ എന്ന കഥാപാത്രത്തെ അതി മനോഹരമായി തന്നെ നിഷ അവതരിപ്പിച്ചു.1970 ൽ എറണാകുളം ആണ് നടി ജനിച്ചത്. നിഷ ഇപ്പോൾ അൻപതാം വയസ്സ് പിന്നിട്ടു.

ബീനാ ആന്റണി

ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി മുഖം കാണിച്ചു കൊണ്ട് അഭിനയരംഗത്ത് എത്തപ്പെട്ട കലാകാരി ആണ് ബിനാ ആന്റണി. വർഷങ്ങൾക്ക് ശേഷം ഗോഡ്ഫാദറിൽ പ്രത്യക്ഷപ്പെട്ടു. യോദ്ധ എന്ന ചിത്രം ആണ് നടിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു. ആയുഷ് കാലം ,എന്നോട് ഇഷ്ടം കൂടാമോ, മഹാനഗരം എന്നീ സിനിമകളിൽ മികച്ച വേഷം ലഭിച്ചു. പതുക്കെ സീരിയൽ രംഗത്തേക്ക് ചുവട് മാറ്റിയ ബീനാ ആന്റണി അവിടെയും തിളങ്ങി. അമല ,ദത്തു പുത്രി ,പ്രണയം എന്നീ പരമ്പരകളിലെ നടിയുടെ പ്രകടനം മികച്ചു നിന്നു.48 വയസ്സ് പിന്നിട്ടു ബീനാ ആന്റണിക്ക് .

സ്വാസിക

സീതാ എന്ന പരമ്പരയിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രമാണ് നടിക്ക് ഒരു ബ്രേക്ക് നൽകിയത്. പിന്നീട് പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മേഡ് ഇൻ ചൈന ,വാസന്തി എന്നീ സിനിമകളിൽ വേഷമിട്ടു. വാസന്തിയിലെ പ്രകടനത്തിന് 2020ലെ ഏറ്റവും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടിക്ക് ലഭിച്ചു. സീരിയലിലും ,സിനിമയിലും ഒരുപോലെ തിളങ്ങിയ സ്വാസികയ്ക്ക് ഇന്ന് 28 വയസ്സ് ഉണ്ട്.


Comments