ഇവർ മലയാള സിനിമയിലെ യഥാർത്ഥ "അമ്മയും മകളും"!!!പക്ഷേ അറിയപ്പെടാതെ പോയി!!! ഇത് കണ്ടോ???ഞെട്ടലോടെ ആരാധകർ!!!



മലയാള സിനിമയിൽ കഴിവ് തെളിയിച്ച നിരവധി വനിതാ താരങ്ങൾ ഉണ്ട്.പിൽക്കാലത്ത് അവരിൽ ചിലരുടെ മക്കളും അഭിനയരംഗത്ത് സ്ഥാനം നേടി. എന്നാൽ ഒരു താരപരിവേഷത്തോടെ സിനിമാ രംഗത്ത് നിലനിൽക്കാൻ കഴിയാതെ പോയ അമ്മയും മകളും ആരൊക്കെ ആണെന്ന് പരിശോധിക്കാം.

കൃപ

നാടകരംഗത്ത് കൂടി സിനിമയിൽ എത്തപ്പെട്ട രമാദേവി എന്ന അഭിനേത്രിയുടെ മകളാണ് കൃപ. ബാലതാരമായി ആണ് കൃപ അഭിനയരംഗത്ത് കടന്നു വരുന്നത്. ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സീരിയലുകളിലും ,പരസ്യങ്ങളിലും കൃപ മുഖം കാണിച്ചു.ശേഷം പരിഭവം ,സമയം, നയനം എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചു.അവതാരക ആയും കൃപ പ്രത്യക്ഷപ്പെട്ടിരുന്നു.ഈ കഴിഞ്ഞയിടെ പുറത്തിറങ്ങിയ പിതാവും കന്യകയും എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കൃപ ആയിരുന്നു. എന്നാൽ ഒരു മുൻനിര നായികാ സ്ഥാനത്തേക്ക് ഉയരുവാൻ നടിക്ക് ആയില്ല. 



ഐശ്വര്യ

ഒരു കാലത്ത് തമിഴിലും ,മലയാളത്തിലും തിളങ്ങി നിന്ന ഒരു അഭിനേത്രി ആയിരുന്നു ലക്ഷ്മി.1961 ൽ ശ്രീവല്ലി എന്ന തമിഴ് സിനിമയിലൂടെ ആണ് ലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ.നരസിംഹം,പ്രജ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചതയാണ് ഐശ്വര്യ.ഇന്ന് ടെലിവിഷൻ രംഗത്തും സജീവമാണ് ഐശ്വര്യ.1993 ൽ ആണ് നടി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.ജാക്ക് പോട്ട്,ബട്ടർഫ്ലൈസ് എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം തേടി.എന്നാൽ ഒരു താരമായി മലയാള സിനിമയിൽ നിലനിൽക്കുവാൻ ഐശ്വര്യയ്ക്ക് സാധിച്ചില്ല. നത്തോലി ഒരു ചെറിയ മീനല്ല എന്ന മലയാള സിനിമയിൽ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

ഉത്തരാ ഉണ്ണി

ഒരു നർത്തകി ആയി കഴിവ് തെളിയിച്ച ശേഷം സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ്. 1988ൽ ആണ് നടി ആദ്യമായി സിനിമയിൽ അഭിനയിച്ചത്. സ്വർഗം എന്ന സിനിമയിലെ തമ്പുരാട്ടിയുടെ വേഷമാണ് ഊർമിളയെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഊർമിളയുടെ  മകൾ ആണ് ഉത്തരാ ഉണ്ണി.2012 വവ്വാൽ പസങ്ക എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന ഉത്തര പിന്നീട് ഇടവപ്പാതി എന്ന മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ പിന്നീട് ഉത്തരയെ തിരഞ്ഞ് മികച്ച കഥാപാത്രങ്ങൾ ഒന്നും എത്തിയില്ല. എന്നാൽ നൃത്ത രംഗത്ത് ഉത്തര ഇന്നും സജീവമാണ്.

കാർത്തിക

പഴയകാല നടി രാധയുടെ മകൾ ആണ് കാർത്തിക.വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെ ആണ് രാധ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഐത്തം ,ഇരകൾ, രേവതിക്ക് ഒരു പാവക്കുട്ടീ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. മകൾ കാർത്തിക 2009 ൽ ആണ് സിനിമാ രംഗത്ത് കടന്നു വരുന്നത്. തെലുങ്ക് ചിത്രമായ ജോഷ് ആയിരുന്നു ആദ്യ പടം.പിന്നീട് കോ എന്ന തമിഴ് സിനിമയിൽ വേഷമിട്ടു. ചിത്രം ഒരു വിജയം ആവുകയും പിന്നീട് മലയാള സിനിമയിലേക്ക് ചുവട് മാറ്റുകയും ചെയ്തു. കമ്മത്ത് ആൻ കമ്മത്ത്, മകരമഞ്ഞ് എന്നീ സിനിമകളിൽ നായികയായി പ്രത്യക്ഷപ്പെട്ടു എങ്കിലും ഒരു താരമായി ഉയരുവാൻ കാർത്തികയ്ക്ക് ആയില്ല.

താരാ കല്യാൺ

കല്യാണ രാമൻ ,പാണ്ടിപ്പട എന്നീ സിനിമകളിൽ മുത്തശ്ശി വേഷം കൈകാര്യം ചെയ്ത സുബ്ബലക്ഷ്മി എന്ന കലാകാരിയുടെ മകൾ ആണ് താരാകല്യാൺ.ഋഷിവംശം ആയിരുന്നു താരാ കല്യാണിന്റെ ആദ്യ സിനിമ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി .സുഖമോ ദേവി ,മരിക്കുന്നില്ല ഞാൻ എന്നീ ചിത്രങ്ങളിൽ മുഖം കാണിച്ചു. ടെലിവിഷൻ രംഗത്തും താരാ കല്യാൺ സജീവമായിരുന്നു. ഭാഗ്യദേവത ,കൃഷ്ണ തുളസി, ചെമ്പരത്തി എന്നീ പരമ്പരകളിൽ നടിക്ക് മികച്ച വേഷങ്ങൾ ആണ് ലഭിച്ചത്.എന്നാൽ ഒരു സൂപ്പർ നായികയായി തിളങ്ങുവാൻ താരയ്ക്ക് ആയില്ല.അതേസമയം താരങ്ങൾ ആയി തിളങ്ങി നിൽക്കുന്ന അമ്മയും മകളും ആരൊക്കെ ആണെന്ന് നമുക്ക് ഒന്നു പരിശോധിക്കാം.

കല്യാണി

പഴയകാല നായിക ലിസിയുടെ മകൾ ആണ് കല്യാണി. പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ലിസി വിവാഹിതയായ ശേഷമാണ് സിനിമയിൽ നിന്നും അകലം പാലിച്ചത്. ഇന്ന് മകൾ കല്യാണി മലയാള സിനിമയിലെ ഒരു നിറ സാന്നിധ്യം ആണ്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ച കല്യാണി ഇപ്പോൾ പ്രണവ് മോഹൻലാലിന്റെ നായികയായി അഭിനയിച്ച് കൊണ്ടിരിക്കുന്നു. മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും പ്രണവിന്റെ ജോഡി ആയി എത്തുന്നത് കല്യാണി ആണ്. തമിഴ് സിനിമയിലും നടി അഭിനയിച്ചു കഴിഞ്ഞു.

കീർത്തി സുരേഷ്

ഒരു കാലത്തെ സൂപ്പർ നായിക മേനകയുടെ മകൾ ആണ് കീർത്തി സുരേഷ്. മോഹൻലാൽ ,ശങ്കർ എന്നിവരുടെ നായികയായി തിളങ്ങിയ മേനകാ ഇന്ന് സിനിമാ രംഗത്ത് അത്ര സജീവമല്ല. എന്നാൽ തമിഴ്,തെലുങ്ക് ,മലയാളം എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുകയാണ് മകൾ കീർത്തി സുരേഷ്. വിജയ്, വിക്രം എന്നിവരുടെ നായികയായി തിളങ്ങിയ നടി മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കി കഴിഞ്ഞു.

മോനിഷ

മോഹിനിയാട്ടം കലകാരിയും അഭിനേത്രിയും ആയ ശ്രീദേവി ഉണ്ണിയുടെ മകൾ ആയിരുന്നു മോനിഷ. കമലദളം ,നഖക്ഷതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ മോനിഷ ഒരുകാലത്ത്  മലയാളത്തിലെ തിരക്ക് ഉള്ള താരമായിരുന്നു. എന്നാൽ 1992ൽ  നടിക്ക് ഈ ലോകത്തോട് യാത്ര പറയേണ്ടി വന്നു.


Comments