Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഏറെ ആരാധനയോടെ ആണ് നമ്മൾ സിനിമാ താരങ്ങളെ കാണുന്നത്. വ്യക്തി ജീവിതത്തിന് അപ്പുറം അവരുടെ അഭിനയമികവും ,ചെയ്ത കഥാപാത്രങ്ങളോട് ഉള്ള ആരാധനയും ആണ് പ്രേക്ഷകർ ആയ നമ്മെ അവരിലേക്ക് അടുപ്പിക്കുന്നത്.മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്ന നടന്മാരുടെ യഥാർത്ഥ പ്രായം എത്രയെന്ന് പരിശോധിക്കാം.
പ്രണവ് മോഹൻലാൽ
സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ ഒരു ബാലതാരമായി ആണ് സിനിമയിൽ ചുവട് വയ്ക്കുന്നത്.പിന്നീട് ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ ആണ് സിനിമയിൽ എത്തുന്നത്. പ്രണവിന് ഇന്ന് 30 വയസ്സ് പിന്നിട്ടു.
ഷെയ്ൻ നിഗം
മിമിക്രി രംഗത്ത് സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന അബിയുടെ മകൻ ആണ് ഷെയ്ൻ നിഗം.ചെറുപ്പക്കാരുടെ ഹരമായി മാറിക്കഴിഞ്ഞ ഷെയ്ൻ നിഗത്തിന് 26 വയസ്സ് പിന്നിട്ടു.
ടൊവിനോ തോമസ്
സഹനടനായി സിനിമാ രംഗത്ത് ചുവട് വച്ച നടനാണ് ടൊവിനോ. ഇന്ന് ഒരു മുൻനിര നായകനായി വളർന്നിരിക്കുന്നു.ടൊവിനോ യ്ക്ക് ഇന്ന് 31 വയസ്സ് ഉണ്ട്.
ഫഹദ് ഫാസിൽ
പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകൻ ആണ് ഫഹദ് ഫാസിൽ.കൈയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രം വലിയ ഒരു പരാജയം ആയിരുന്നു. എന്നാൽ രണ്ടാം വരവിൽ മികച്ച ഒരു അഭിനേതാവ് എന്ന പേര് സ്വന്തമാക്കി കഴിഞ്ഞു. നടന് ഇന്ന് 39 വയസ്സ് പിന്നിട്ടു.
ദുൽഖർ സൽമാൻ
മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ ആണ് സിനിമാ രംഗത്ത് എത്തുന്നത്. യുവ നടന്മാരിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ദുൽഖറിന് ആണ്.ദുൽഖറിന്റെ പ്രായം 35 വയസ്സ് പിന്നിട്ടു.
സൗബിൻ
സഹസംവിധായകനായി സിനിമയിലേക്ക് കടന്നു വന്ന സൗബിൻ ഇന്ന് ഒരു സംവിധായകനും നടനും ആണ്.ജനപ്രിയനായ സൗബിന്റെ പ്രായം37 വയസ്സ് പിന്നിട്ടിരിക്കുന്നു.
പ്രഥ്വിരാജ്
സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും ഇളയമകൻ ഇന്ന് ഒരു നടൻ മാത്രമല്ല ,ഒരു മുൻ നിര സംവിധായകൻ കൂടി ആണ്.താരത്തിന് 38 വയസ്സ് പിന്നിട്ടു.
ഉണ്ണി മുകുന്ദൻ
മല്ലുസിംഗ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നടനാണ് ഉണ്ണി മുകുന്ദൻ.നടന് 33 വയസ്സ് പ്രായം പിന്നിട്ടു.
ആസിഫ് അലി
ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമാ രംഗത്ത് ചുവടു വച്ച നടനാണ് ആസിഫ് അലി. ആസിഫ് ഇന്ന് ഒരു നിർമ്മാതാവ് കൂടിയാണ്.34 വയസ്സ് ആസിഫിന് പിന്നിട്ടു.
നിവിൻ പോളി
മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ യുവാക്കളുടെ ഹരമായി മാറിയ നിവിൻ ഇന്ന് ഒരു പ്രമുഖ നടനായി മാറിയിരിക്കുന്നു.36 വയസ്സ് നിവിന് പിന്നിട്ടു.
വിനീത് ശ്രീനിവാസൻ
ഗായകൻ ,നടൻ ,സംവിധായകൻ എന്നീ നിലകളിൽ പേരെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ.നടനിപ്പോൾ 36 വയസ്സ് പിന്നിട്ടു.
അജു വർഗീസ്
മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ സിനിമയിൽ ചുവട് വച്ച നടൻ ഇന്ന് ക്യാരക്ടർ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. അജുവിന് ഇന്ന് 36 വയസ്സ് പിന്നിട്ടു.
ഇന്ദ്രജിത്ത്
ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന വിനയൻ ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തപ്പെട്ട ഇന്ദ്രജിത്ത് കഴിവുള്ള നടൻ എന്ന പേര് വളരെ പെട്ടെന്ന് തന്നെ നേടിയെടുത്തു.ഇന്ദ്രജിത്ത്ന് ഇപ്പോൾ 41 വയസ്സ് പിന്നിട്ടു.
വിഷ്ണു ഉണ്ണികൃഷ്ണൻ
ബാലതാരമായി സിനിമയിൽ ചുവട് വച്ച വിഷ്ണു ഇന്ന് ഒരു നായകന്റെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. മികച്ച ഒരു തിരക്കഥാകൃത്തും ആണ്.വിഷ്ണുവിന്റെ പ്രായം 34വയസ്സ്.
സണ്ണി വെയ്ൻ
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ആണ് സണ്ണി വെയ്ൻ ശ്രദ്ധിക്കപ്പെടുന്നത്.പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. നടന് 38 വയസ്സ് പിന്നിട്ടു.
ദിലീപ്
മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തി ഒരു ജനപ്രിയ നടനായി വളർന്ന ദിലീപിന് 53 വയസ്സ് കഴിഞ്ഞിരിക്കുന്നു.
ജയറാം
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. ജയറാം, രാജസേനൻ ചിത്രങ്ങൾ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ചിരിന്നു. നടന് ഇന്ന് 55 വയസ്സ് പിന്നിട്ടു.
ബിജു മേനോൻ
വില്ലനായി സിനിമയിലേക്ക് കടന്നു വന്നു ഇന്ന് നായകനായും ,സഹനടനായും തിളങ്ങി നിൽക്കുകയാണ് ബിജു മേനോൻ. പ്രായം 49 വയസ്സ് പിന്നിട്ടു.
അനൂപ് മേനോൻ
തിരക്കഥാകൃത്ത് ,അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അനൂപ് മേനോൻ.അവതരണ രംഗത്ത് നിന്നും ആണ് അനൂപ് സിനിമയിൽ എത്തിയത്.44 വയസ്സ് പിന്നിട്ടു അനൂപിന്.
ജഗതി ശ്രീകുമാർ
പ്രേംനസീറിന്റെ കാലം മുതൽ സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന നടനാണ് ജഗതി ശ്രീകുമാർ. ശാരീരിക അസ്വസ്ഥതകൾ കാരണം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ഈ നടന് 69 വയസ്സ് പിന്നിട്ടിരിക്കുന്നു.
മുകേഷ്
1980 ൽ സിനിമാ രംഗത്ത് ചുവട് വച്ച നടനാണ് മുകേഷ്. ഇന്ന് രാഷ്ട്രീയ രംഗത്ത് സജീവമാണ്.65 വയസ്സ് ഉണ്ട് മുകേഷിന്.
ശ്രീനിവാസൻ
നടൻ ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ശ്രീനിവാസൻ.65 വയസ്സ് ആണ് നടന്റെ പ്രായം.
സുരേഷ് ഗോപി
പോലീസ് വേഷങ്ങളിൽ ഇത്രയധികം ശോഭിച്ച മറ്റൊരു നടൻ ഇല്ലായെന്ന് തന്നെ പറയാം. സുരേഷ് ഗോപിക്ക് 61 വയസ്സ് പിന്നിട്ടിരിക്കുന്നു.
സിദ്ദീഖ്
ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ഇന്ന് ക്യാരക്ടർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടനാണ് സിദ്ദിഖ്.നടന് ഇപ്പോൾ 57 വയസ്സ് പിന്നിട്ടു.
ചെമ്പൻ വിനോദ്
നായകൻ എന്ന സിനിമയിലൂടെ ആണ് ചെമ്പൻ വിനോദ് സിനിമയിൽ ചുവട് വയ്ക്കുന്നത്. ഇന്ന് മലയാള സിനിമയിലെ ഒരു നിറ സാന്നിധ്യം ആണ് .44 വയസ്സ് ഉണ്ട് ചെമ്പന്.
സുരാജ് വെഞ്ഞാറമൂട്
മിമിക്രി യിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് സുരാജ്. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സുരാജിന് 45 വയസ്സ് പിന്നിട്ടിരിക്കുന്നു.
കുഞ്ചാക്കോ ബോബൻ
അനിയത്തി പ്രാവീലൂടെ യുവാക്കളുടെ ഹരമായി മാറിയ നടൻ ഇന്നും സിനിമയിൽ സജീവമാണ്. പ്രായം 44വയസ്സ്.
ജയസൂര്യ
ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച ജയസൂര്യ ഇന്ന് ഒരു മുൻനിര നായകനായി വളർന്നു കഴിഞ്ഞു.42 വയസ്സ് ഉണ്ട് ജയസൂര്യയ്ക്ക്.
മമ്മൂട്ടി
40 ലേറെ വർഷങ്ങളായി സിനിമയിൽ നായകവേഷം അലങ്കരിക്കുന്ന നടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പ്രായം 68 പിന്നിട്ടിരിക്കുന്നു.
മോഹൻലാൽ
വില്ലനായി സിനിമയിലേക്ക് കടന്നു വന്നു ഇന്ന് ഒരു സൂപ്പർ താരമായി മാറിയിരിക്കുന്ന മോഹൻലാൽ മലയാളത്തിലെ ഉയർന്ന താരമൂല്യമുള്ള നടനാണ്. കംപ്ലീറ്റ് ആക്ടർനു 60 വയസ്സ് പിന്നിട്ടിരിക്കുന്നു.
Comments
Post a Comment