പ്രിയ ഗായിക ചന്ദ്രലേഖ ഇപ്പോൾ എവിടെയാണ് ????




 ഒറ്റദിവസം കൊണ്ട് ലോകമെമ്പാടും ഉള്ള മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗായിക ആണ് ചന്ദ്രലേഖ.മകന് ഭക്ഷണം കൊടുക്കുന്നതിനിടെ രാജഹംസമേ എന്ന ഗാനം പാടിയപ്പോൾ ഒരു അകന്ന ബന്ധു അത് റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തു. പിന്നീട് ചന്ദ്രലേഖയുടെ ആലാപന മികവിനെ പ്രശംസിച്ചു കൊണ്ട് ഉള്ള സന്ദേശങ്ങൾ എത്തി തുടങ്ങി.ചന്ദ്രലേഖയെ നേരിട്ട് കണ്ട് അനുമോദിക്കാൻ പലരും എത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നേടുകയായിരുന്നു ചന്ദ്രലേഖ.പത്തനംതിട്ടയിലെ അടൂരിൽ ആണ് ചന്ദ്രലേഖ ജനിച്ചത്.ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇവർ സാമ്പത്തികമായി വലിയ കഷ്ടതകൾ അനുഭവിച്ചിരുന്നു. മുറവും കോട്ടയും നെയ്താണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. ഇന്നും പണി തീരാത്ത വീട്ടിൽ ആണ് ചന്ദ്രലേഖ താമസിക്കുന്നത്.



പഠനകാലം മുതൽ തന്നെ സംഗീതം അഭ്യസിക്കണമെന്ന് ചന്ദ്രലേഖയ്ക്ക് വലിയ താൽപര്യം ആയിരുന്നു. എന്നാൽ ചിലവാക്കാൻ പണമില്ലാത്തതിനാൽ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനവും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്ത ആയതോടെ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇവർക്ക് സഹായ വാഗ്ദാനങ്ങൾ എത്തി തുടങ്ങി.മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര ചന്ദ്രലേഖയെ നേരിട്ട് കാണാൻ എത്തുകയും കൂടെ പാടുവാൻ അവസരം നൽകുകയും ചെയ്തു.തുടർന്ന് ഒട്ടേറെ സ്റ്റേജ് ഷോകളിലും, ടിവിഷോകളിലും പങ്കെടുക്കുവാൻ ചന്ദ്രലേഖയ്ക്ക് ഭാഗ്യം ലഭിച്ചു.വിദേശത്ത് നടന്ന സംഗീത പരിപാടികളിൽ വരെ പങ്കെടുത്തു.

ലൗ സ്റ്റോറി എന്ന ചിത്രത്തിൽ ശ്രേയാ ഘോഷാൽ നെ കൊണ്ട് പാടിക്കാൻ ഇരുന്ന പാട്ട് ചന്ദ്രലേഖയ്ക്ക് നൽകാം എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചു. പല ഗാനമേള ട്രൂപ്പുകളുടെ കൂടെ സഹകരിക്കുകയും ജനങ്ങളുടെ സ്നേഹം വേണ്ടുവോളം ഏറ്റു വാങ്ങുകയും ചെയ്തു. അന്തരിച്ച പ്രിയ നടൻ കലാഭവൻ മണിയും ചന്ദ്രലേഖയെ പ്രോത്സാഹിപ്പിക്കുന്നതിനായി അവസരങ്ങൾ നൽകി. പല സംഗീത സംവിധായകരും ചന്ദ്രലേഖയ്ക്ക് അവസരം നൽകുവാൻ ആയി മുന്നോട്ട് വന്നു. 

എന്നാൽ പെട്ടെന്ന് ആയിരുന്നു ഇവർ വെള്ളി വെളിച്ചത്തിൽ നിന്നും അപ്രത്യക്ഷയായത്. സിനിമയിൽ കിട്ടേണ്ടിയിരുന്ന പല അവസരങ്ങളും ഇല്ലാതെ ആയി. വാക്കു പറഞ്ഞവർ പിന്നീട് വിളിച്ചില്ല. ചന്ദ്രലേഖ പ്രശസ്ത ആയി മാറുന്നതും,സിനിമാ സംഗീതമേഖലയിലേക്ക് കടന്നു വരുന്നതും ചില പ്രമുഖ സംഗീതജ്ഞഞർക്ക് ദഹിച്ചില്ല എന്നാണ് പറയപ്പെടുന്നത്. ഇവർ മനപ്പൂർവ്വം ഗായികയുടെ അവസരങ്ങൾ ഇല്ലാതെ ആക്കുക ആയിരുന്നു അത്രേ. ഇന്ന് നാട്ടിൻ പുറത്ത് മാത്രം നടത്തി വരുന്ന ചില ഗാനമേളകളിൽ മാത്രം പങ്കെടുത്തു വരികയാണ് ചന്ദ്രലേഖ.കലാരംഗത്ത് നിലനിൽക്കുന്ന പാരവയ്പ്പുകൾ ഇല്ലായിരുന്നു എങ്കിൽ ചന്ദ്രലേഖ ഇന്ന് ഒരു സുപ്രസിദ്ധ ഗായിക ആയി മാറിയേനെ എന്ന് യാതൊരു സംശയവും കൂടാതെ പറയുവാൻ സാധിക്കും.സംഗീതം പഠിക്കാതെ ആണ് ചന്ദ്രലേഖ സിനിമയിലും ,സംഗീത പരിപാടികളിലും ഗാനങ്ങൾ ആലപിച്ചത് എന്നതും ഓർക്കേണ്ടതാണ്.




Comments