"ഉറുമ്പിനെ" കൊല്ലാൻ ഇതാ ഒരു എളുപ്പ മാർഗം...ഒന്ന് സ്പ്രേ ചെയ്താൽ മാത്രം മതി ???കിടിലം സാധനം

 


നമ്മുടെ വീടുകളിൽ പലപ്പോഴും ശല്യമായി വരുന്ന ഒന്നാണ് ഉറുമ്പുകൾ.ഈ ഉറുമ്പുകളെ ഇല്ലാതാക്കാൻ പല വഴികളും തേടിയിട്ടുള്ളർ ആണ് എല്ലാവരും തന്നെ. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ഫലമില്ലാതെ ഒടുവിൽ നിരാശരായി പിൻവാങ്ങാറാണ് സാധാരണ എല്ലാവരും ചെയ്യാറുള്ളത്.എന്നാൽ വീട്ടിൽ ശല്യമായി മാറുന്ന ഉറുമ്പുകളെ നശിപ്പിക്കാൻ വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു മിശ്രിതം പരിചയപ്പെടാം.



ഇത് ഉണ്ടാക്കുന്നതിന് മൂന്ന് ഇൻക്രീഡിയന്റസ് ആണ് ആവശ്യമായി ഉള്ളത്.ആദ്യം വേണ്ടത് സാധാരണ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഡെറ്റോൾ ആണ്.രണ്ടാമതായി വേണ്ടത് ഒരു ഡിഷ് വാഷ് ആണ്.അത് ഏത് നിറത്തിൽ ഉള്ളതോ,ഏത് കമ്പനിയുടെയോ ആയാലും പ്രശ്നമില്ല.ഇനി വേണ്ടത് ഒരു സ്പ്രേയർ ആണ്. ഈ സ്പ്രേയറിൽ ആണ് ഈ മിശ്രിതം സൂക്ഷിക്കുക.ഇനി വേണ്ടത് ഈ മിശ്രിതം മിക്സ് ചെയ്യാനുള്ള വെള്ളം ആണ് വേണ്ടത്.ഇനി ഈ മിശ്രിതം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ സ്പ്രേയർ എടുത്തശേഷം അതിന്റെ ടോപ്പ് ഊരിയെടുക്കുക. അതിനുശേഷം സ്പ്രേയർ കുപ്പിയുടെ ഉളളിലേക്ക് ഡെറ്റോൾ ഒഴിക്കുക. അതിനുശേഷം കുപ്പിയുടെ ഉള്ളിലേക്ക് ഒരു കാൽഭാഗം ഡിഷ്‌വാഷ് ഒഴിച്ചു കൊടുക്കുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ വെള്ളം ഒരു മുക്കാൽ ഭാഗം അതിലേക്ക് ഒഴിച്ച് കൊടുക്കുക.ഇങ്ങനെ ഒഴിച്ച് കൊടുത്തശേഷം സ്പ്രേയറിന്റെ മൂടി ഉപയോഗിച്ച് സ്പ്രെയർ കുപ്പി അടയ്ക്കുക.അതിനുശേഷം മെല്ലെ ഒന്ന് കുലുക്കുക.അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് ചോദിച്ചാൽ ഉറുമ്പ് ഉള്ള ഇടങ്ങളിൽ ഒക്കെ ഈയൊരു മിശ്രിതം സ്പ്രേ ചെയ്തു നൽകുക.ഇങ്ങനെ ചെയ്താൽ ഉറുമ്പ് മുഴുവൻ ചത്തു പോകുന്നതാണ്.



Comments