Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ദിനംപ്രതി പലതരത്തിലുള്ള തട്ടിപ്പുകൾ കേൾക്കുന്നവരാണ് നമ്മൾ എന്നാൽ ഇപ്പോൾ ഒരു പുതിയ തരത്തിലുള്ള തട്ടിപ്പിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഫേസ്ബുക്ക് സൗഹൃദത്തിൽ 3സ്ത്രീകൾ നിന്നും തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപയാണ്. ഓൺലൈൻ തട്ടിപ്പ് സംഭവത്തിൽ ഉള്ള പുതിയതരം തട്ടിപ്പുകൾ തൃശ്ശൂർ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് ഇരയായത്. ഇതിൽ നിന്നും 60 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി പരാതി. പ്രൊഫൈലുകൾ നിരീക്ഷണം നടത്തി ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റുകൾ ആണ് ആദ്യം അയക്കുന്നത്. പിന്നീട് യൂറോപ്യൻ ശൈലിയിലുള്ള പേരുകളും പ്രൊഫൈൽ ചിത്രങ്ങളും ആയിരിക്കും ഇവരുടേത്.
മാസങ്ങളോളം നീളുന്ന നിരീക്ഷണത്തിലൂടെ ആളുകളുടെ സ്വഭാവവും ഇഷ്ടങ്ങളും ഒക്കെ ഇവർ മനസ്സിലാക്കുകയും ചെയ്യും. ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് ആളുകളിൽ നിന്നും വാട്സ്ആപ്പ് നമ്പർ വാങ്ങുകയാണ് ഇവർ ചെയ്യുന്നത്. പിന്നീട് യൂറോപ്പിലോ അമേരിക്കയിലോ ജോലി ചെയ്യുന്ന ഡോക്ടർ,കോടീശ്വരൻ, സോഫ്റ്റ് വെയർ കമ്പനി മുതലാളി എന്നിങ്ങനെ വിവിധ തരത്തിലുള്ള മുഖംമൂടിയിലൂടെ ആയിരിക്കും ഇവർ സംസാരിക്കുക. വാട്സാപ്പിലൂടെ നടത്തുന്ന നിരന്തരമായ ചാറ്റിലൂടെ വീഡിയോ കോളിലൂടെ യും ഒരു സംശയത്തിനും ഇടനൽകാതെ വിധം ഇരകളുമായി ഇവർ വൈകാരികമായി വ്യക്തിബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്യും. ഇവരുടെ മക്കളുടെ ജന്മദിനം അല്ലെങ്കിൽ ഇവരുടെ വിവാഹ വാർഷികം ഇങ്ങനെയുള്ള പരിപാടികളൊക്കെ മനസ്സിലാക്കി യൂറോപ്പിൽനിന്നും സുഹൃത്തിൻറെ വക ഒരു സമ്മാനമായിരുന്നു. അത് പാക്ക് ചെയ്ത് ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്യും. വിശ്വസിക്കുകയും ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്. കുറച്ചു ദിവസത്തിനു ശേഷം ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്നും അവിടുത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കും. നിങ്ങളുടെ പേരിൽ ഒരു പാർസൽ എത്തിയിട്ടുണ്ടെന്നും അതിന് കാശ് അടയ്ക്കാൻ നിർദേശിക്കും. എന്നാൽ ഇക്കാര്യം ചാറ്റിങ്ങിലൂടെ യൂറോപ്പിലുള്ള സുഹൃത്തിനെ അറിയിക്കും . ഇന്ത്യയിലേക്ക് പാഴ്സലായി അയക്കുമ്പോൾ മാത്രമാണ് ഇങ്ങനെയുള്ള പ്രോസസിംഗ് ഫീസ് ഈടാക്കുന്നത എന്നും തങ്ങളുടെ രാജ്യം ഇതുപോലുള്ള നൂലാമാലകളില്ല എന്നും അനിഷ്ടത്തോടെ പാഴ്സൽ നിരാകരിക്കുക എന്നും മറ്റും പറഞ്ഞു ഇരയെ വീണ്ടും ഇവർ വിശ്വസിപ്പിക്കും. എയർപോർട്ട് അധികാരിയുടെ നിർദ്ദേശപ്രകാരം ചെറിയ തുക ഓൺലൈൻ മുഖേന ഇര കൈമാറുന്നു. രണ്ട് മൂന്ന് ദിവസത്തിനു ശേഷം എയർപോർട്ട് അധികൃതർ നിങ്ങളുടെ പേരിൽ വന്നിരിക്കുന്ന പാർസലിൽ കുറെ സ്വർണാഭരണങ്ങളും മൊബൈൽ, ഐഫോൺ മുതലായവർ കാണപ്പെട്ടു എന്നും അറിയിച്ചു. ഇത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കോടികളുടെ മൂല്യം ആണ് ഉള്ളത് എന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ എയർപോർട്ട് ക്ലിയറിങ് നിയമമനുസരിച്ച് പാഴ്സൽ വലിയ വിലകൂടിയ പാർസൽ അയക്കുന്നത് തെറ്റാണെന്നും, അതിൽ ചെറിയൊരു ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം എന്ന് പറയുന്നു. ഫോട്ടോകൾ എന്ന രീതിയിൽ വിലകൂടിയ സ്വർണാഭരണങ്ങളുടെ പഠനത്തിൻറെയും ചിത്രങ്ങൾ വാട്സപ്പിൽ അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില് വിശ്വസിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഇല്ലാത്ത കൊണ്ടും സുഹൃത്ത് യൂറോപ്പിൽനിന്ന് വാട്സാപ്പിലൂടെ ചാറ്റിങ് തുടരുകയും ചെയ്യുന്നു. പാർസൽ ഇതുവരെയും ലഭിച്ചില്ലെന്നും അതിനെക്കുറിച്ച് ഡ്യൂട്ടി അടയ്ക്കുന്ന എയർപോർട്ട് അധികൃതർ നിർദേശിക്കുന്നു എന്ന് പറയുമ്പോൾ ഒരിക്കലും നിരാകരികരുത് എന്നും കടം വാങ്ങിയെങ്കിലും അവർ പറഞ്ഞ പണമടച്ച് പാർസൽ കൈപ്പറ്റണമെന്നും, സ്വർണാഭരണങ്ങളുടെ മൂല്യവും ഇന്ത്യൻ രൂപയിൽ താരതമ്യം ചെയ്യുമ്പോൾ കോടികൾ ഉണ്ടാകും എന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. വികാരപരമായ ഓൺലൈൻ ചാറ്റിങ്ങിൽ എയർപോർട്ടുകളിൽ നിന്നും കസ്റ്റംസ് ഓഫീസിൽ നിന്ന് നേരിട്ട് ഉദ്യോഗസ്ഥരുടെ വിശ്വാസത്തില് വീണ്ടും ചെറിയ തവണകൾ ആയി അവരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നു. വലിയ സമ്മാനം കിട്ടാൻ ഉള്ളതുകൊണ്ട് ഏറ്റവും വിദഗ്ധമായ അവരുടെ സംഭാഷണശൈലി കൊണ്ട് വീണ്ടും വീണ്ടും പണം നിക്ഷേപിച്ച് ഇര ആകുന്നു.
Comments
Post a Comment