മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ഈസിയായി നമുക്ക് വീട്ടിൽ ഉണ്ടാക്കാം||വിഷം കലർന്ന വെളിച്ചെണ്ണ ഉപേക്ഷിക്കുക.||.



 ഇന്ന് മായം ഇല്ലാത്ത സാധനങ്ങൾ ഇല്ലായെന്ന് തന്നെ പറയാം.എവിടെ നോക്കിയാലും അവിടെയെല്ലാം മായം മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ മായം കലർന്ന ഭക്ഷണങ്ങൾ കഴിച്ചാൽ തന്നെ പലതരത്തിലുള്ള അസുഖങ്ങൾ ,ക്യാൻസർ പോലുള്ള രോഗങ്ങൾ വരുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്തുതന്നെയായാലും ഈ മായം കലർന്ന ഭക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടണമെന്ന് ഉണ്ടെങ്കിൽ ഒരൊറ്റ മാർഗം മാത്രമേ ഉള്ളൂ.സ്വന്തമായി അതുണ്ടാക്കാൻ ശ്രമിക്കുക എന്നതാണ്.പക്ഷേ എത്രയൊക്കെ സാധനങ്ങൾ ഉണ്ടാക്കാൻ പറ്റും എന്നത് ഒരു ചോദ്യചിഹ്നമാണ്.എല്ലാ സാധനങ്ങളും ഒന്നും അങ്ങനെ ഉണ്ടാക്കി കഴിക്കാൻ പറ്റില്ല.എന്നാൽ ചില സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.



ഇന്ന് ഏറ്റവും പ്രധാനപ്പെട്ടതായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അടുക്കളയിൽ വെളിച്ചെണ്ണ  ഇല്ലാതെ പറ്റില്ല എന്ന ഒരു സാഹചര്യം ആണ്.ഈ വെളിച്ചെണ്ണയിൽ ആണ് കൂടുതൽ മായങ്ങൾ ഉള്ളതും.അതിനാൽ വെളിച്ചെണ്ണ കടയിൽ നിന്നും മേടിക്കുന്നതിന് പകരമായി വീട്ടിൽ തന്നെ വെളിച്ചെണ്ണ സിംപിൾ ആയി ഉണ്ടാക്കി എടുക്കാൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം ഉപയോഗിക്കുന്നത് സാധാരണ  തേങ്ങ ചെറിയ പീസുകൾ ആയി കട്ട് ചെയ്തു എടുക്കുക. ചിരണ്ടി എടുത്താലും പ്രശ്നമില്ല. ഇനി മിക്സിയുടെ ജാറിലേക്ക് ഈ തേങ്ങാകൊത്ത് ഇടുക. അതിനുശേഷം ഇതിലേക്ക് ചെറു ചൂടുവെള്ളം ഒഴിക്കുക.തേങ്ങാക്കൊത്ത് പൊങ്ങി കിടക്കുന്ന വിധത്തിൽ അത്രയും വെള്ളം ഒഴിക്കുക.അതിനുശേഷം ഇത് നന്നായി അരച്ചെടുക്കുക. ഇങ്ങനെ അരച്ച് എടുത്തശേഷം ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇങ്ങനെ അരിച്ചെടുക്കുമ്പോൾ തേങ്ങാപാൽ കിട്ടും. എന്നിട്ട് ഒന്നുകൂടി ഈ അരച്ച തേങ്ങാ മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക.ആദ്യം ചെയ്തപോലെ തന്നെ ചെറു ചൂടുവെള്ളം ഒഴിച്ചശേഷം ആവണം അടിച്ചെടുക്കേണ്ടത്. അതും ഇതുപോലെ അരിച്ചെടുക്കുക.ശരിക്കും പ്രസ് ചെയ്തു മുഴുവൻ തേങ്ങാപാലും ഊറ്റിയെടുക്കുക.ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങാപാൽ ലഭിക്കുന്നതാണ്.

ഇനി ഈ തേങ്ങാപാൽ പാത്രത്തിൽ ഒഴിച്ച് ശരിക്കും ചൂടാക്കി എടുക്കുക.ഇതിനുള്ളിലെ ജലാംശം മുഴുവൻ മാറ്റിയെടുക്കണം.മീഡിയം ഹീറ്റിൽ ആവണം ചൂടാക്കേണ്ടത്.ചൂടായി തുടങ്ങുമ്പോൾ നന്നായി ഇളക്കി കൊടുക്കുക.തിളയ്ക്കുതോറും ഇതിനുള്ളിലെ ജലാംശം വറ്റി പോവുകയും അതിനെതുടർന്ന് എണ്ണ ലഭിക്കുന്നതാണ്.മുഴുവൻ വെള്ളവും വറ്റിയശേഷം ഇതിനകത്തെ എണ്ണയായി ലഭിക്കുന്ന ഭാഗം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. 

ഇങ്ങനെ ലഭിക്കുന്ന എണ്ണ എന്നത് വളരെ ശുദ്ധമായ വെളിച്ചെണ്ണ ആണ്.നൂറുശതമാനം ശുദ്ധമായ വെളിച്ചെണ്ണ ആണ് ഇത്.ഇത് നിങ്ങൾക്ക് എത്ര അളവാണോ വേണ്ടത് ആ അളവിൽ ഇതുണ്ടാക്കി എടുക്കാവുന്നതാണ്.ഏതാവശ്യത്തിനും ധൈര്യമായി ഉപയോഗിക്കാനും സാധിക്കും.




Comments