ഭാര്യയെ കത്തിച്ചു കൊന്ന് സ്യൂട്ട് കേസിൽ ആക്കിയ ഭർത്താവ് ഞെട്ടിക്കുന്ന വാർത്ത ഇങ്ങനെ.



 ഭാര്യയെ കത്തിച്ചു കൊന്ന് സ്യൂട്ട് കേസിൽ ആക്കിയ ഭർത്താവ് ഞെട്ടിക്കുന്ന വാർത്ത ഇങ്ങനെ.

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്ക് മുൻപ് സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞനിലയിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭുവനേശ്വരിയുടെ ആണ് എന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. 27 വയസ്സായിരുന്നു. ഭർത്താവ് ശ്രീകാന്ത് റെഡി ആണ് ഇവരെ കൊലപ്പെടുത്തിയത് എന്നും വാർത്തകൾ വരുന്നുണ്ട്. 



തിരുപ്പതിയിൽ ആണ് ദമ്പതികൾ താമസിച്ചിരുന്നത് . ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകളുമുണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി ഭുവനേശ്വരി വർക്ക് ഫ്രം ഹോം ആയിരുന്നു ചെയ്തിരുന്നത്. എൻജിനീയറിങ്ങിൽ ബിരുദം എടുത്ത ശ്രീകാന്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ജോലി നഷ്ടമാവുകയും ചെയ്തു. 

മൃത ദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞനിലയിൽ ആയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ശ്രീകാന്ത് ഷോപ്പിംഗ് മാളിൽ നിന്നും വാങ്ങിയ സ്യൂട്ട് കേസ് ശരീരം ഒളിപ്പിക്കാൻ ആണെന്നും പിന്നീട് അയാൾ ശരീരം കത്തിച്ച് എന്നുമൊക്കെയാണ് തിരുപ്പതി അർബൻ പോലീസ് മേധാവി രമേശ് പറഞ്ഞത്. ശ്രീകാന്ത് സ്യൂട്ട് കേസ് ആയി നേരിട്ട് അപ്പാർട്ട്മെൻറ് എത്തുന്നതും പിന്നീട് സ്യൂട്ട് കേസ് കൊണ്ട് പുറത്തേക്ക് പോകുന്നത് ഒക്കെ സിസിടിവി ദൃശ്യങ്ങൾ ആയി കാണാൻ സാധിച്ചിട്ടുണ്ട്. 

പോലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചിട്ടുമുണ്ട് കുറച്ച് എല്ലുകളും തലയോട്ടിയും ഒഴുകേ ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും കത്തിക്കരിഞ്ഞനിലയിൽ തന്നെയായിരുന്നു. സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭുവനേശ്വരി കോവിഡ് ബാധിച്ചു മരിച്ചു എന്നും ശ്രീകാന്ത് ബന്ധുക്കളോട് പറഞ്ഞതായി അറിയാൻ സാധിച്ചിട്ടുണ്ട്.

Comments