യുവാക്കളുടെയും യുവതികളുടെയും ചുരുണ്ട തലമുടി നേരെയാക്കാം || സൂപ്പർ വീഡിയോ കാണാം

 


ഇന്ന് യുവതി യുവാക്കളുടെ ഇടയിൽ ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് മുഖസൗന്ദര്യം സംരക്ഷിക്കുക എന്നത്.മുഖസൗന്ദര്യത്തോടൊപ്പം തന്നെ അവർ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യമാണ് മുടിയുടെ അഴക് എന്നതും.മുടി എങ്ങനെയൊക്കെ അഴകുള്ളതാക്കാം എന്നാഗ്രഹിക്കുന്ന പലരും ഉണ്ട്. അതിനായി അവർ പല രീതികളും അവലംബിക്കാറുമുണ്ട്. എന്താണെങ്കിലും ചില ആളുകളുടെ മുടി ചുരുണ്ടാണ് ഇരിക്കുന്നത്.അത് സ്ട്രെയ്റ്റ് ആക്കിയാൽ കൊള്ളാമെന്ന് ഇവർ വളരെയധികം ആഗ്രഹിക്കുന്നുമുണ്ട്.ഇതിനായി സാധാരണ ബ്യൂട്ടി പാർലറുകളെ ആണ് ഇവർ പലപ്പോഴും ആശ്രയിക്കുന്നത്.എന്നാൽ ബ്യൂട്ടി പാർലറുകളിൽ മുടി സ്ട്രെയ്റ്റ് ചെയ്യാൻ പോയാൽ എത്രത്തോളം പൈസ ചിലവാക്കേണ്ടി വരും എന്നത് ഒരു പ്രശ്നമാണ്.എന്നാൽ മുടി വളരെ ഈസിയായി സ്ട്രെയ്റ്റ് ചെയ്യാൻ ഉള്ള  ചെറിയൊരു മാർഗം പരിചയപ്പെടാം.



ഇതിനായി വേണ്ടത് വെറും രണ്ടേ രണ്ട് സാധനങ്ങൾ മാത്രമാണ്. ആദ്യത്തേത് എന്നത് മയോണൈസ് ആണ്. ഇത് ഏത് കമ്പനിയുടെ ആണെങ്കിലും പ്രശ്നമില്ല. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഹെഡ് ആൻഡ് ഷോൾഡറിന്റെ ഷാംപൂ ആണ്.ഇതിന്റെ പല വെറൈറ്റി ഉണ്ട് .അത് ഏതാണെങ്കിലും ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

ആദ്യം മയോണൈസ് ഒരു ബൗളിലേക്ക് എടുക്കുക.നിങ്ങളുടെ മുടിയുടെ അളവ് അനുസരിച്ച് തേക്കാൻ ഉള്ളത് എടുക്കുക.ഇനി മയോണൈസ് എത്രത്തോളം എടുത്തോ അതേ അളവിൽ തന്നെ  ഹെഡ് ആൻഡ് ഷോൾഡർ ബൗളിലേക്ക് എടുക്കുക.ഇനി ഇത് നന്നായി മിക്സ് ചെയ്യുക. ഇത് തലമുടിയിൽ തേക്കുന്നതിന് മുമ്പ് തലമുടി നൂറുശതമാനം വാഷ് ചെയ്തിരിക്കണം.അതിനുശേഷം ശരിക്കും തോർത്തി ഉണക്കിയിരിക്കണം.എന്നിട്ട് മാത്രമേ ഇത് അപ്ലൈ ചെയ്യാവൂ.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുകയാണെങ്കിൽ തലമുടി നന്നായി കഴുകി ഉണക്കിയശേഷം ഇത്  മൂടിയിലേക്ക് അപ്പ്ലേ ചെയ്യുക.അതിനുശേഷം ഏകദേശം ഒരു മണിക്കൂർ ഇങ്ങനെ തേച്ചു വച്ച ശേഷം തലമുടി യിൽ നിന്നും ഇത് കഴുകി കളയുക.അതിനുശേഷം തലമുടി നന്നായി ഡ്രൈ ചെയ്യുക.അതിനുശേഷം സ്ടെയ്റ്റർ ഉപയോഗിച്ച് മുടി നന്നായി സ്ട്രെയ്റ്റ് ആക്കുക.അതുപോലെ ഒരു ചീപ്പ് ഉപയോഗിച്ച് മുടി നന്നായി സ്ടെയ്റ്റ് ആക്കാവുന്നതാണ്. ഇത്തരത്തിൽ വളരെ സിംപിൾ ആയിതന്നെ മുടി സ്ട്രെയ്റ്റ് ചെയ്യാവുന്നതാണ്.


Comments