Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ചില പുരുഷന്മാരിന്നും സമൂഹത്തിലുണ്ട്. അവരുടെ സുഖത്തിനു വേണ്ടി മാത്രം ഒരു ഉപകരണം ആക്കുന്നവർ. കിടക്ക പങ്കിടുക എന്ന ഉദ്ദേശ്യത്തോടെ വിവാഹം കഴിക്കുകയും. പിന്നീട് സ്വന്തം ചോരയിൽ ജനിച്ച മക്കളെ പോലും ഉപേക്ഷിക്കുന്ന ചിലയാളുകൾ. ഭർത്താവിന് മുന്നിൽ ജീവിത വിജയം നേടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പുതിയൊരു ജീവിതം കണ്ടെത്തിയതിനും അവളെ മോശമായി ചിത്രീകരിക്കുന്ന നിരവധി ആളുകൾ മുന്നോട്ടുവരും.
അത്തരത്തിൽ യുവതി പങ്കുവച്ച തന്റെ അനുഭവക്കുറിപ്പ് ഇങ്ങനെയാണ്. ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു ഞാൻ. ഓർമ്മയായപ്പോൾ മുതൽ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ എപ്പോഴും വഴക്കായിരുന്നു.അങ്ങനെ ആരംഭിച്ച ഒരു ബാല്യമായിരുന്നു. അധികം വൈകാതെ തന്നെ അച്ഛൻറെയും അമ്മയുടെയും വഴക്ക് വേർപിരിയലിൽ അവസാനിച്ചു. മോശം അനുഭവം ലഭിച്ച അമ്മ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറായി. ആരൊക്കെ എന്ത് പറഞ്ഞാലും അതൊന്നും ബാധിക്കുന്ന ആളല്ല എന്ന് ഒരു ചിന്താഗതിക്കാരനായിരുന്നു അമ്മ. പുറത്തുപോയ അമ്മേ സ്വഭാവം ശരിയല്ല എന്ന രീതിയിൽ പരസ്യമായി കുറേപേർ അപമാനിച്ചു. ഏതൊരു സ്ത്രീയും തകർത്തുകളയുന്ന അനുഭവമായിരുന്നു അത്.അമ്മയെയും തകർത്തുകളഞ്ഞു.
വീട്ടിലെത്തിയ അന്ന് തന്നെ തീകൊളുത്തി ആത്മഹത്യചെയ്തു. അമ്മയുടെ ഭർത്താവ് എന്നെയും സഹോദരിയെ വിവാഹം കഴിക്കാനും നല്ലൊരു കുടുംബജീവിതം ലഭിക്കാനും ആഗ്രഹിച്ചിരുന്നു. എന്റെയും സഹോദരിയുടെയും വിവാഹം കഴിഞ്ഞു. ഞങ്ങളെയും കാത്തിരുന്നത് കഷ്ടപ്പാടിന്റെയും ദുരിതത്തിനും രണ്ടു വീടുകളായിരുന്നു.സഹോദരി വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിൽ സ്ത്രീധനപീഡനം ആയിരുന്നു. അവർ സഹോദരിയോട് ചെയ്യാത്ത ക്രൂരതകൾ ഇല്ലായിരുന്നു. ഒടുവിൽ ഗർഭിണിയായിരിക്കുമ്പോൾ അവർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതോടെ അവളും എന്നെ വിട്ടുപോയി. എൻറെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ എന്നെ വിട്ടു പോയിരിക്കുന്നു. അമ്മ സഹോദരി. ഇതിനുശേഷമാണ് എനിക്കൊരു കുഞ്ഞ് പിറക്കുന്നത്. ഭർത്താവിനെ ആകട്ടെ എന്നോടൊപ്പം കിടക്ക പങ്കെടുക്കാൻ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ആവശ്യം ഇടയ്ക്കിടെ നിറവേറ്റി മൂന്ന് മക്കളെയും എനിക്ക് സമ്മാനിച്ച് എന്നേ ഉപേക്ഷിച്ചു. ആ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ മാത്രമല്ല എൻറെ മൂന്ന് മക്കളെയും പോറ്റണം. അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം എനിക്ക് സംഭവിച്ചതോന്നും മക്കൾക്ക് സംഭവിക്കരുതെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഞാൻ ചെറിയൊരു ബിരിയാണി സ്റ്റാൾ തുടങ്ങി. അധികൃതർ തടഞ്ഞു കച്ചവടം നിർത്തുകയും ചെയ്തു.
എങ്കിലും ഞാൻ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല ഭർത്താവ് ചെയ്തിരുന്ന ഓട്ടോ ഡ്രൈവറായിരുന്നു. ഭർത്താവിന്റെ ആ ജോലി ഞാൻ ഏറ്റെടുത്തു. കൈയിലുണ്ടായിരുന്ന പണം ഒക്കെ വെച്ച് ഞാൻ ഒരു ഓട്ടോ വാങ്ങി. ഡ്രൈവർമാർക്കും ഞാനും ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഓടിക്കാൻ എത്തിയപ്പോൾ അത്ര നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ പരസ്യമായി മറ്റു ഓട്ടോ തൊഴിലാളികൾ അപമാനിക്കാൻ ശ്രമിച്ചു. ഞാൻ തളർന്നില്ല തടസ്സപ്പെടുത്താൻ പലരും ശ്രമിച്ചു. എല്ലാ പ്രതിസന്ധികളെയും ധൈര്യപൂർവ്വം തുടച്ചുമാറ്റാൻ മുന്നോട്ടുപോവുകയാണ്. എൻറെ മക്കളെ എനിക്ക് പഠിപ്പിക്കണം. ഒരു വീട്, കാർ എല്ലാം എൻറെ സ്വപ്നമാണ്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഞാൻ ഇപ്പോൾ. നമ്മുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുക ഒരിക്കൽ ജീവിക്കണം എന്ന അവസ്ഥ വന്നാൽ അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഷെറിൻ പങ്കുവെച്ച് കുറിപ്പിന് സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത്. പലർക്കും പെൺകുട്ടികൾക്ക് മാതൃകയായ ജീവിതം എന്ന അഭിപ്രായം നൽകിയിരിക്കുന്നത്.
Comments
Post a Comment