വൈറൽ ആയ ഹാനാന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു ഞെട്ടി പുറം ലോകം.വീഡിയോ കാണാം



 ഇന്നും മലയാളികളിൽ പലരും ഓർക്കുന്നുണ്ട് യൂണിഫോമിൽ മീൻ വിൽപ്പന നടത്തി ശ്രദ്ധനേടിയ പെൺകുട്ടിയായ ഹനാനെ. ഇതിന് പിന്നാലെ നിരവധി സൈബർ ആക്രമണം ആ പെൺകുട്ടി നേരിടേണ്ടിവന്നിരുന്നു. പിന്നാലെയെത്തിയ ഒരു വാഹനാപകടം അക്ഷരാർത്ഥത്തിൽ ആ കുട്ടിയെ തകർത്തുകളഞ്ഞു.

 കുടുംബത്തെ സംരക്ഷിക്കാനും പഠനത്തിനും വേണ്ടി പഠനത്തിനിടയിൽ പല തൊഴിലുകളും ഹനാൻ ചെയ്തിട്ടുണ്ട്. എന്നാൽ യൂണിഫോമിലെ മീൻവില്പന ആണ് വൈറൽ ആക്കി മാറ്റിയത്. ഒരിക്കൽ സമൂഹമാധ്യമലോകമൊന്നാകെ ചർച്ച ചെയ്ത ഹനാന് പിന്നീട് അധികം ആരും കണ്ടിട്ടില്ല. അപകടത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഹനാൻ.നെട്ടേല്ലിന് ആയിരുന്നു പരിക്ക് പറ്റിയത്. ഇപ്പോൾ സംഗീതത്തിൽ ബിരുദ വിദ്യാർത്ഥിയാണ് ഹനാൻ. തന്റെ ജീവിതത്തെപ്പറ്റി ഹനാൻ പറയുന്നതിങ്ങനെ. കോളേജ് യൂണിഫോമിൽ മീൻ വിറ്റത് ഷോ ആണ് എന്ന് പലരും പറഞ്ഞു.



 ഞാൻ എന്തു ചെയ്തിട്ടാണ് പലരും അപമാനിക്കുന്നത് എന്ന് ഓർത്തു കരഞ്ഞിരുന്നു. കോളേജിൽ നിന്നും വേറെ വസ്ത്രം മാറ്റി ഇറങ്ങാൻ സാധിച്ചിരുന്നില്ല. അതിനാലാണ് യൂണിഫോമിൽ മീൻ കച്ചവടം ചെയ്യേണ്ടി വന്നത്. മീൻ കച്ചവടം ലാഭകരം ആയിരുന്നു. എന്നാൽ ഇപ്പോൾ അത് ചെയ്യാൻ പറ്റുന്നില്ല. ആരോഗ്യസ്ഥിതി മോശമാണ്. പിന്നെ നെട്ടെല്ലിന്റെ മധ്യഭാഗത്താണ് പരിക്ക്. ദിവസവും പുലർച്ചെ മാർക്കറ്റിൽ പോയി മീൻ എടുക്കാൻ ബുദ്ധിമുട്ടാണ്. രണ്ടു കിലോ ഭാരം പോലും എടുക്കരുതെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. സംഗീത ക്ലാസ്സിൽ പോകുമ്പോൾ തബല പോലും എടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുൻപ് വരെ ഒരു കോഫി ഷോപ്പ് ഉണ്ടായിരുന്നു. അത് വിജയിച്ചില്ല. ലോക്ക് ഡൗൺ വന്നതോടെ ഷോപ്പ് നിർത്തി. 

 അന്ന് കിട്ടിയ വാഗ്ദാനങ്ങൾ പലതും പാലിക്കപ്പെട്ടില്ല. കിട്ടിയ മിക്ക ചെക്കുകളും മടങ്ങി. ദുബായിയിൽ ഒരു പരിപാടിക്ക് പോയിരുന്നു. അഞ്ചു ലക്ഷം രൂപയായിരുന്നു നൽകാമെന്ന് ഏറ്റത്. രണ്ടര ലക്ഷം രൂപയുടെ ചെക്ക് ആയിരുന്നു കിട്ടിയത്. ചേക്ക് മടങ്ങി. പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രതിഫലം മാത്രമാണ് കൈപ്പറ്റിയത്. സംഘാടകരോട് പാവം തോന്നി ഞാൻ പിന്നെ കാശ് വാങ്ങിയില്ല. ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയിരുന്നു. സമ്പാദിക്കണം എന്ന് തോന്നിയിട്ടില്ല. എല്ലാവരും എന്നെ വിളിക്കുന്നത് ഇപ്പോൾ നടുവൊടിഞ്ഞ കുട്ടി എന്നാണ്. നേരത്തെ വിളിച്ചിരുന്നത് അയൺ ഗേൾ എന്നായിരുന്നു.

 എല്ലാംകൊണ്ടും സ്ട്രോങ്ങ് ആയിരിക്കേണ്ടതാണ് ഭാര്യ. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അത് പറ്റില്ല. നല്ല ആലോചനകൾ നിരവധി വരുന്നുണ്ട് . വിദ്യാഭ്യാസം ഉള്ളവർക്കാണ് പ്രാധാന്യം നൽകുന്നത്. ഞാൻ എഴുതിയ ഒരു പാട്ട് സിനിമയിൽ വരിക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ ആഗ്രഹം. അഭിനയത്തിനും താൽപര്യമുണ്ടെന്ന് ഹനാൻ പറയുന്നു.

Comments