സൂപ്പർ മാർക്കറ്റിലെ ആപ്പിളിൽ അടങ്ങിയിരിക്കുന്നത് മാരകവിഷം|| വീഡിയോ കാണാം

 


ഇന്ന് കേരളത്തിലെ പല പ്രോഡറ്റുകളും പ്രത്യേകിച്ച്  പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയിൽ ഒക്കെ വളരുമ്പോൾ തന്നെ പല തരത്തിലുള്ള കീടനാശിനികൾ തളിക്കാറുണ്ട് എന്ന് അറിയാം.എന്നാൽ അതിനുശേഷം ഇത് വിപണിയിൽ എത്തുമ്പോൾ കേടാകാതെ സൂക്ഷിക്കാൻ പലതരത്തിലുള്ള മായങ്ങൾ ചേർക്കാറുണ്ട്.പലപ്പോഴും ഡോക്ടർമാർ പറയാറുണ്ട് ഓരോദിവസവും ഒരു ആപ്പിൾ വച്ച് കഴിച്ചു കഴിഞ്ഞാൽ വളരെ നല്ലതാണ് എന്ന്.എന്നാൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ആപ്പിൾ ഓരോന്ന് വച്ച് ദിവസവും കഴിച്ചു കഴിഞ്ഞാൽ അധിക നാൾ ആയുസ്സ് ഉണ്ടാവില്ല എന്നതാണ് സത്യം.



റിലയൻസ് സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന ആപ്പിൾ എന്ന് പറയുന്നത് കാഴ്ചയിൽ പുറമെ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല, വളരെ ഫ്രഷ് ആയ ആപ്പിൾ പോലെ തന്നെ ഇരിക്കും.എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്നത് എന്താണ് എന്ന് ഈസിയായി കണ്ടെത്താൻ സാധിക്കുന്നതാണ്. അതിനുള്ള മാർഗം പരിചയപ്പെടാം.

ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് പറഞ്ഞാൽ,ഒന്നോ രണ്ടോ ആപ്പിൾ എടുത്തശേഷം അത് ഒരു ബൗളിലേക്ക് ഇടുക. അതിനുശേഷം അതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം അതിലേക്ക് ഒഴിക്കുക.ഏകദേശം ആപ്പിൾ മുങ്ങി കിടക്കുന്ന വിധത്തിൽ ആയിരിക്കണം വെള്ളം ഒഴിക്കേണ്ടത്.ഇങ്ങനെ ചെയ്തശേഷം ഒരു അഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്യുക.ഈ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ,അല്ലെങ്കിൽ ആപ്പിളിന്റെ പുറത്ത് ഇത് കേടാകാതെ സൂക്ഷിക്കുന്നതിനായി അവർ ചെയ്യുന്ന കാര്യം കാണാൻ സാധിക്കുന്നതാണ്.

ആപ്പിൾ കേടാകാതിരിക്കാൻ ആപ്പിളിന്റെ പുറത്ത് ചെയ്യുന്ന കാര്യമെന്ന് പറയുന്നത് മെഴുക് ആണ്. പണ്ടൊക്കെ മെഴുക് വളരെ കട്ടിയായി ആപ്പിളിന്റെ മുകളിൽ വയ്ക്കുമായിരുന്നു. അത് ഈസിയായി കണ്ടെത്താൻ സാധിക്കും.എന്നാൽ ഇത് കണ്ടു പിടിക്കുന്നു എന്ന് മനസ്സിലാക്കി അവർ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത വിധം ആണ് ഇപ്പോൾ മെഴുകിന്റെ അംശം ആപ്പിളിൽ ചേർത്തിരിക്കുന്നത്.ഇങ്ങനെ അഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ ഇട്ടശേഷം ആപ്പിൾ എടുത്ത് പരിശോധിച്ചാൽ മെഴുക് വെളുത്ത നിറത്തിൽ ആപ്പിളിന്റെ ചുറ്റുപാടുള്ള ഭാഗങ്ങളിൽ പറ്റി പിടിച്ചിരിക്കുന്നതായി കാണാം.വളരെ നേർത്ത രൂപത്തിൽ മാത്രമേ ഇത് കാണുവാൻ സാധിക്കുകയുള്ളൂ. പ്രത്യക്ഷത്തിൽ ആളുകൾ കണ്ടു പിടിക്കാതിരിക്കാൻ ആണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ റിലയൻസ് എന്ന സ്റ്റോറിനെ മാത്രം കുറ്റം പറയാൻ സാധിക്കുകയില്ല. റിലയൻസ് ഒരു വിപണന കേന്ദ്രം മാത്രമാണ്.ഇത്തരത്തിൽ പല സൂപ്പർ മാർക്കറ്റുകളിലും ,പല സ്ഥലങ്ങളിലും വിൽപ്പനക്ക് എത്തുന്ന ആപ്പിളുകളിലും കീടനാശിനികളോ അല്ലെങ്കിൽ കേടാകാതിരിക്കാൻ ഉള്ള പല മായങ്ങളും ചേർക്കാറുണ്ട് എന്ന സത്യം മറന്നു പോകരുത്.



Comments